Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, September 25, 2015

Address Unknown (2001) അഡ്രസ്‌ അണ്‍നോണ്‍ (2001)

എം-സോണ്‍ റിലീസ് - 211

പരാജയപ്പെട്ട കൗമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ കുറച്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൗലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു. ഇനി ഈ ആഘാതം മലയാളത്തിലും അനുഭവിക്കാം...

കിം കി-ദുക് വീക്ക്‌ റിലീസ്  - 6

Address Unknown (2001)

അഡ്രസ്‌ അണ്‍നോണ്‍ (2001)

<< IMDB LINK >>

ഭാഷ                 :  കൊറിയൻ
സംവിധാനം :  കിം കി-ദുക്
പരിഭാഷ       :  Vishnu Vasudev Sukanya

#info                 : DB8F87DA693FB802EEC94DD1A9FCE592EB89E292
File Size           :  1.35 GB

Download Link:
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene (-ലേക്കുള്ള ലിങ്ക്)
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))




കൊറിയ രണ്ടായി പിളര്‍ന്ന്‍ നോര്‍ത്ത് കൊറിയയും സൌത്ത് കൊറിയയും ആയതിന് ശേഷമുള്ള സൌത്ത് കൊറിയയുടെ മുഖമാണ് അഡ്രെസ്സ് അണ്‍നോണ്‍., ആ കാലഘട്ടത്തില്‍ കൊറിയയില്‍ ഉണ്ടായിരുന്ന യു.എസ്സ് ആര്‍മി, യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്‍, കൊറിയക്കാരിക്ക് അമേരിക്കന്‍ പട്ടാളക്കരനില്‍ ഉണ്ടായ സങ്കരവര്‍ഗി, അമേരിക്കയിലേക്ക് തിരികെ പോയ ഭര്‍ത്താവിനെ കാത്തിരിക്കുന്ന കൊറിയന്‍ വനിത. സൌത്ത് കൊറിയക്ക് വേണ്ടി യുദ്ധം ചെയ്ത് നോര്‍ത്ത് കൊറിയയുടെ ആളായി മാറിയ പട്ടാളക്കാരന്‍ അയാളുടെ സൌത്ത് കൊറിയയില്‍ താമസിക്കുന്ന ഭാര്യയും മക്കളും, തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ കൊറിയയുടെ ഒരു കാലഘട്ടം നമ്മുക്ക് ഈ ചിത്രത്തിലൂടെ കിം കി ഡുക്ക് പറഞ്ഞ് തരുന്നു.

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍