Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, September 20, 2015

Pieta (2012) പിയെത്ത (2012)

എം-സോണ്‍ റിലീസ് - 208

പരാജയപ്പെട്ട കൗമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ കുറച്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൗലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു. ഇനി ഈ ആഘാതം മലയാളത്തിലും അനുഭവിക്കാം...

കിം കി-ദുക് വീക്ക്‌ റിലീസ്  - 3

Pieta (2012)

പിയെത്ത (2012)

<< IMDB LINK >>

ഭാഷ                 :  കൊറിയൻ
സംവിധാനം :  കിം കി-ദുക്
പരിഭാഷ       :  നിതിൻ PT

Frame rate        : 23.976 fps
Running time   : 102 min
#info                 : 839870BFE227C6EEEC55886FA7544CEE1B18B0DC
File Size           : 1.37 GB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))




കൊള്ളപ്പലിശക്കാരുടെ വാടകഗുണ്ടയാണ് അയാള്‍. കടം വാങ്ങിയ പണം തിരിച്ചടയ്ക്കുന്നതിനു വേണ്ടി ആളുകളെ ക്രൂരമായി ഭീഷണിപ്പെടുത്തലാണ് അയാളുടെ ജോലി. ഒരു കുടുംബമില്ലാതെ, അതു കൊണ്ടു തന്നെ നഷ്ടപ്പെടാനൊന്നുമില്ലാത്ത അയാള്‍,  ദയാരഹിതമായ ജീവിതം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒരു ദിവസം അമ്മയാണെന്നു അവകാശപ്പെട്ട് ഒരു സ്ത്രീ അയാളുടെ മുമ്പിലെത്തുന്നു. അതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്..

കിം കി ഡുക്കിന്‍റെ 18ആമത് മുഴുനീള ചലച്ചിത്രമായ "പിയേത്ത" 69ആമത് വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഗോള്‍ഡന്‍ ലയണ്‍ (Golden Lion) പുരസ്കാരം ലഭിച്ച ഈ സിനിമ പിന്നീട് കാന്‍സ്‌, ബെര്‍ലിന്‍ എന്നീ പ്രമുഖ ചലച്ചിത്ര പ്രദര്‍ശനങ്ങളില്‍ മുന്നിലെത്തിയ ആദ്യത്തെ കൊറിയന്‍ ചലച്ചിത്രമാണ്.

4 comments:

  1. http://torrenthound.ru/hash/839870bfe227c6eeec55886fa7544cee1b18b0dc/torrent-info/Pieta.2012.DVDRip.AC3.HORiZON-ArtSubs

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍