Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, September 19, 2015

Samaritan Girl (2004) സമരിറ്റൻ ഗേൾ (2004)

എം-സോണ്‍ റിലീസ് - 207

പരാജയപ്പെട്ട കൗമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ കുറച്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൗലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു. ഇനി ഈ ആഘാതം മലയാളത്തിലും അനുഭവിക്കാം...

കിം കി-ദുക് വീക്ക്‌ റിലീസ്  - 2

Samaritan Girl (2004)

സമരിറ്റൻ ഗേൾ (2004)

<< IMDB LINK >>

ഭാഷ                 : കൊറിയൻ
സംവിധാനം :  കിം കി-ദുക്
പരിഭാഷ       :   ശ്രീധർ

Running time    : 95 min
#info                 : 87cb5fc2d98e16ace31b112a2f435eaf37d1bdb5
File Size           : 1.37 GB 

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))




യൂറോപിലെത്താനുളള പണം സ്വരൂപിക്കാനായി രണ്ട് പെൺകുട്ടികൾ ശരീര വിൽപ്പനക്കൊരുങ്ങുന്നു. ഒരാൾ കൂട്ടിക്കൊടുപ്പുകാരിയായും മറ്റേയാൾ ലൈംഗികത്തൊഴിലാളിയായും പ്രവർത്തിക്കുന്നു. കൂട്ടിക്കൊടുപ്പുകാരിയുടെ ഒരു കൈപ്പിഴവു മൂലം മറ്റേയാൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. അതിനു ശേഷം കുറ്റബോധം തീർക്കാൻ ആദ്യത്തെയാളും ലൈംഗികത്തൊഴിലാളിയായി മാറുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടി ബന്ധപ്പെട്ടിരുന്ന ആളുകളുടെ കൂടെ ശയിച്ച ശേഷം അവരിൽ നിന്ന് ആദ്യം വാങ്ങിയ പണം അവൾ തിരിച്ചു നൽകുന്നു. പോലീസ് ഡിറ്റക്‌റ്റീവ് ആയ തന്റെ അച്ഛൻ തന്നെ നിരീക്ഷിക്കുന്നത് അവൾ അറിയുന്നില്ല. കൂടെ ശയിച്ചവരെയെല്ലാം വേട്ടയാടി അയാൾ എത്തുമ്പോഴേക്കും പ്രവൃത്തികളുടെ കൈയെത്താത്ത ദൂരങ്ങളിലേക്ക് അവർ അകന്നു പോവുന്നു. (കടപ്പാട് : WIKI)

1 comment:

  1. ടൊറന്‍റുകള്‍ക്കൊന്നിനും സീഡില്ല....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍