Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, November 1, 2015

Voyager (1991) വൊയേജര്‍ (1991)

എം-സോണ്‍ റിലീസ് - 225

Voyager (1991) 

വൊയേജര്‍  (1991) 

<< IMDB LINK >>

ഭാഷ              :  ഇംഗ്ലീഷ്
സംവിധാനം    :  വോള്‍കര്‍ സ്കോന്‍ഡഫ്
പരിഭാഷ         : ഹാരിസ് അലി

Frame rate       : 23.976 fps
Running time   : 117 മിനിട്ട്
#info               : 4eb4a4e9f6983c6d3ba3f63fd37a62fe6db4513f
File Size         :695.79 MB

Download Link:
OpenSubtitles
Subscene
(direct download )




വാൾട്ടർ ഫേബർ. യുനെസ്കോയുടെ പല പ്രൊജക്റ്റുകളുമായി പല രാജ്യങ്ങൾ സന്ദർശിക്കുന്ന തിരക്കുള്ള എഞ്ചിനിയർ. സാങ്കേതികവിദ്യയുടെ കഴിവിൽ അടിയുറച്ചു വിശ്വസിക്കുന്ന യുക്തിവാദി. ഓരോ ചുവടിലും അത്മവിശ്വാസം പ്രസരിപ്പിക്കുന്ന ശക്തമായ വ്യക്തിത്വത്തിനുടമ. ഏകാകി. ശാസ്ത്രനിയമങ്ങൾ കൊണ്ട് വിശദീകരിക്കാനാവാത്തതായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്ന ധിഷണാശാലി. അദ്ദേഹത്തിന്റെ കഥയാണിത്. യാദൃശ്ചികത എന്ന് സാധാരണക്കാർ വിളിക്കുന്നതിനെ സംഭാവ്യതാനിയമം കൊണ്ട് ശാസ്ത്രീയമായി അദ്ദേഹം വിശദീകരിക്കുന്നു. പക്ഷെ യാദൃശ്ചികതയുടെ ഒരു ശൃംഖലയാകുമ്പോഴോ? എന്നോ മറന്ന ജീവിതത്തിലെ ഓരോ ഭൂതകാലാദ്ധ്യായവും അടുക്കും ചിട്ടയുമോടെ പെറുക്കിവെച്ച് ഒരു കഥപോലെ കണ്മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴോ? വായുവിലും കടലിലും കരയിലുമായുള്ള തന്റെ സഞ്ചാരപഥങ്ങളിൽ താൻ വിശ്വസിക്കാത്ത വിധി തനിക്കായി ഒരുക്കിവെച്ചിരിക്കുന്നതിന്റെ വിശദീകരണം തേടുന്ന മി. ഫേബറിന്റെ കഥയാണിത്. ലളിതവും സുന്ദരവുമായി അവതരിപ്പിച്ചിരിക്കുന്ന ഒരു മനോഹരസൃഷ്ടി.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍