Monday, December 28, 2015

The Stoning of Soraya M. (2008) ദി സ്ടോണിഗ് ഓഫ് സൊരായ എം, (2008)

എം-സോണ്‍ റിലീസ് - 238

The Stoning of Soraya M. (2008) 

ദി സ്ടോണിഗ് ഓഫ് സൊരായ എം, (2008) 

<< IMDB LINK >>

ഭാഷ                 :  പേർഷ്യൻ
സംവിധാനം       :  സൈറസ് നോറാഷ്തെ
പരിഭാഷ            : സഗീര്‍
Frame rate      : 23.976 fps
Running time   :  114 മിനിട്ട്
#info               : 91F4302C6EE9BADFD1F3A0BFDCE2033224A4E8B0
File Size         : 779 MB

Download Link:
OpenSubtitles
Subscene
(direct download)


ഇറാനിലെ മുന്‍ ഫ്രഞ്ച് അംബാസിഡറുടെ മകനും ഇറാനിയന്‍-ഫ്രഞ്ച് ജേര്‍ണലിസ്ടുമായ ഫ്രെയ്ഡോണ്‍ സഹെബ്ജാ മിന്‍റെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ നോവലിന്റെ ചലച്ചിത്രാവിഷകാരമാണ് "ദി സ്ടോണിഗ് ഓഫ് സൊരായ." യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച പുസ്തകം ഇറാനില്‍ നിരോധിച്ചിരുന്നു.

തന്റെ ഭാര്യയായ സോറായ എന്ന ഗ്രാമീണ യുവതിയെ എങ്ങനെയും ഒഴിവാക്കി ഒരു പതിനാലുകാരിയെ വിവാഹം കഴിച്ച് നഗരത്തിലേക്ക് ചേക്കേറാനാണ്‌ അലി എന്ന മധ്യവയസ്കന്റെ ശ്രമം. പെണ്മക്കളെ മാത്രം തന്‍റെ ചുമലില്‍ കെട്ടിവെച്ച് സൂത്രത്തില്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള അലിയുടെ ഉദ്ദേശം യുവതിക്ക് സമ്മതമല്ലാത്തതിനാല്‍ കുടിലതന്ത്രങ്ങളിലൂടെ അവളെ ഒഴിവാക്കാന്‍ മതപരമായ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു.

ഈ കാലഘട്ടത്തിലും നിയമവും സദാചാരവും ഇറാനിലെ ഗോത്രാധികാരികളില്‍ മാത്രമൊതുങ്ങുന്ന വിചിത്രമായ കാഴ്ചയാണ് നമുക്ക് മുന്നില്‍ തെളിയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു ഇസ്ലാമിക പുരോഹിതനെയും, ഗ്രാമ മുഖ്യനെയും അയാല്‍വാസിയേയും കരുവാക്കി പ്രാകൃതവും ക്രൂരവുമായ വധശിക്ഷ നടപ്പാക്കുന്ന സംഭവം അതിസാഹസികമായി പുറം ലോകത്തെ അറിയിക്കുന്നതാണ് കഥയും സിനിമയും.

6 comments:

 1. സോരയയുടെ സബ്‌ ടൈറ്റില്‍ വിവര്‍ത്തനത്തില്‍ കുറെ അധികം അബദ്ധങ്ങള്‍ കടന്നു കൂടിയ്യിട്ടുണ്ട് . ഒന്നുകൂടി ചെക്ക് ചെയ്തു അത് ശരിയാക്കിയെടുക്കണം. സഗീര്‍, കുറച്ചുകൂടി ശ്രദ്ധിച്ചു ഇനിയും തിരുത്തുകള്‍ വരുത്തുക. പരിഭാഷ എന്നത് ഒട്ടും എളുപ്പമല്ല.രണ്ടുസംസ്കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍, ഭാഷാപ്രയോഗത്തിലെ സവിശേഷതകള്‍ ഇതെല്ലാം കണക്കിലെടുക്കണം.നല്ലവണ്ണം സമയവും ഊര്‍ജവും ചെലവഴിച്ചാണ് ഈ സേവനം നടത്തുന്നത് എന്ന് നല്ലപോലെ അറിയാവുന്നത് കൊണ്ടുതന്നെ അത് നടത്തുന്നവര്‍ക്ക് വളരെ അധികം അഭിനന്ദനങ്ങള്‍! കുറ്റം പറയാനല്ല; ചെയ്തത് മെച്ചപ്പെടുത്തുവാനാണ് ഈ നിര്‍ദേശങ്ങള്‍ . പരിഗണിക്കുമല്ലോ?

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 2. ഹൃദയസ്‌പര്‍ശിയായ സിനിമ. ഭാരതത്തിൽ ജനിച്ചത് ഭാഗ്യമാണ് എന്ന് തോന്നിച്ച സിനിമ. അതിന് യോജിച്ച സബ്‌ ടൈറ്റിൽ.സഗീര്‍,നന്ദി.

  ReplyDelete
 3. ഈ മലയാളം സബ് നിങ്ങള്‍ തന്നില്ലരുന്നെങ്കില്‍ ഇത്രയും ഹൃദയസ്‌പര്‍ശിയായ ഒരു സിനിമ ഞാന്‍ കാണാതെ പോകുമായിരുന്നു .നന്ദി സഗീര്‍...

  ReplyDelete
 4. ഒന്നും പറയാനില്ല സൂപ്പര്‍

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍