Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, February 14, 2016

Labyrinth of Lies (2014) ലാബിറിന്ത് ഓഫ് ലൈസ് (2014)

എം-സോണ്‍ റിലീസ് - 248
Best of IFFK Series - 5

ലാബിറിന്ത് ഓഫ് ലൈസ് (2014)
Labyrinth of Lies (2014)

<< IMDB LINK >>

ഭാഷ                 :  ജർമ്മൻ
സംവിധാനം       :  ഗിലിയൊ റിച്ചിയാരെല്ലി
പരിഭാഷ            : ഫസൽ റഹ്മാൻ
Frame rate     : 24
Running time  : 122  മിനിട്ട്
#info              :  ae4ccc1f256d368200b066160f89cae0d485af5d
File Size         : 1.35 GB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene




നാസി കൂട്ടക്കൊലകളെ രാദ്യസ്നേഹത്തിന്റെ പേരിൽ ജനമനസുകളിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമിക്കുന്ന സ്റ്റേറ്റ് തന്ത്രങ്ങൾ തുറന്നു കാണിക്കുന്നതാണ് ഈ ചിത്രം. നാസി ഭരണകാലത്ത് , ജർമനിയിലെ ഓഷ്‌വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാമ്പിൽ നടന്ന പീഡനങ്ങൾ ചരിത്രത്തിലൊരിക്കലും മാപ്പർഹിക്കാതത്തവയാണ്. നാസി പീഡനങ്ങൾക്ക് പൊതുമാപ്പ് കൊടുത്തു എന്ന മറവിൽ ഇത്തരം നൂറു കണക്കിന് മാരകമർദനങ്ങൾ വിസ്മൃതിയിലേക്ക് തള്ളിവിടപ്പെട്ടു. പുതിയ കാലത്തും പല ഭരണ കേന്ദ്രങ്ങളിലും സ്വാധീനമുണ്ടായിരുന്ന നാസി മേധാവികൾ തന്നെയാണ് ഗൂഢമായി ഈ സാമൂഹ്യ മറവിയെ നിർമിച്ചെടുത്തത്, ഈ ചിത്രം വിസ്മൃതിയോടും അതിലൂടെയുള്ള പൊരുത്തപ്പെടലിനോടും ആദർശവാനായ പബ്ലിക് പ്രോസിക്യൂട്ടർ ജോൺ റാഡ്മാൻ നടത്തുന്ന പോരാട്ടമാണ് ചലച്ചിത്രവത്ക്കരിക്കുന്നത്. ഒരേ സമയം ഡോക്യുമെന്ററിയുടെയും ത്രില്ലറിന്റെയും സ്വഭാവം പ്രകടിപ്പിക്കുന്ന ഈ സിനിമ, 1962ൽ ഫ്രാങ്ക്ഫർട്ടിൽ നടന്ന ഓഷ്‍വിറ്റ്സ് വിചാരണയിലേക്ക് നയിച്ച അന്വേഷണങ്ങളും പരിശോധനകളും രാഷ്ട്രീയചരിത്ര ബോധ്യങ്ങളും വിശദമാക്കുന്നു. ഏറ്റവും നീചമായ ജൂതവേട്ട അരങ്ങേറിയ ഓഷ്‌വിറ്റ്സിലെ ജർമ്മൻ പട്ടാളക്കാരം നീതിപീഠത്തിന് മുന്നിൽ എത്തിച്ച പത്രപ്രവർത്തകന്റേയും അഭിഭാഷകന്റേയും ജീവിതമായണ് സിനിമ കാട്ടിത്തരുന്നത്.

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍