Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, June 3, 2016

The Wages of Fear (1953), ദി വേജസ് ഓഫ് ഫിയര്‍ (1953)

എം-സോണ്‍ റിലീസ് - 283

#ക്ലാസിക് ജൂണ്‍ -01

The Wages of Fear (1953)

ദി വേജസ് ഓഫ് ഫിയര്‍ (1953)

<< IMDB LINK >>

ഭാഷ: ഫ്രഞ്ച്
സംവിധാനം: ഹെൻറി ജോർജ് ക്ലസോർട്
പരിഭാഷ: ഉമ്മര്‍.ടി.കെ
Frame rate: 23.976 FPS
Running time: 2 hr 28 min
#info:D9ED8CEC74BA418920F6F75431BE3CA4ED1F25E3
File Size: 922.76 MB
Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





1953 ൽ ഹെൻറി ജോർജ് ക്ലസോർട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലർ സിനിമയാണ് ദ വേജസ് ഓഫ് ഫിയർ. 1950 ലെ ജോർജ് അമൌഡിന്റെ നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

ദക്ഷിണ അമേരിക്കയിലെ വിദൂര മരുപ്രദേശത്തെ അമേരിക്കൻ ഓയിൽ കമ്പനിയിൽ തീപിടിത്തമുണ്ടാകുന്നു. തീ കെടുത്താനുള്ള, ഉഗ്ര സ്പോടനം നടത്താൻ ആവശ്യമായ നൈട്രോ ഗ്ലിസറിൻ എന്ന അതീവ അപകടകാരിയായ രാസദ്രാവകം കയറ്റിയ രണ്ടു ട്രക്കുകൾ എണ്ണ ഖനികൾക്കരികിൽ എത്തിക്കാനായി ഡ്രൈവർമാരെ ജോലിക്കെടുക്കുന്നു. അതീവ ദുഷ്കരമായ മരുപ്രദേശ റോഡിലൂടെ കിലോമീറ്ററുകൾ ട്രക്ക് ഓടിക്കുക എന്നത് ജീവൻ പണയപ്പെടുത്തിയുള്ള യാത്രയാണ്. ഒരു ചെറിയ കുലുക്കം പോലും ട്രക്കിലെ നൈട്രോ ഗ്ലിസറിൻ കുലുങ്ങാനും പൊട്ടിത്തെറിക്കാനും കാരണമാവും. ജീവിക്കാൻ മാർഗ്ഗമില്ലാതെ ആ ഒറ്റപ്പെട്ട സ്ഥലത്തുനിന്നും പുറം ലോകത്തേക്ക് രക്ഷപ്പെടാനുള്ള പണം കിട്ടാനായി 4 പേർ ഈ ദൌത്യം ഏറ്റെടുക്കുന്നു. ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന ഈ യാത്രയാണു 'ദ വേജസ് ഓഫ് ഫിയർ'.

1953 ലെ പാം ഡിഓര്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഈ സിനിമ നേടുകയുണ്ടായി.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍