Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, July 10, 2016

Taare Zameen Par (2007) താരേ സമീൻ പർ (2007)

എം-സോണ്‍ റിലീസ് - 298

Taare Zameen Par (2007)

താരേ സമീൻ പർ  (2007)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
MSone Site  (Direct Download)
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഹിന്ദി
സംവിധാനം: ആമിർ ഖാൻ
പരിഭാഷഷഹൻഷാ
Frame rate: 23.976 fps
Running time: 162 മിനിറ്റ്
#info:3276A891A3A9F9329525FFC7B5AB9E7B036EFD46
File Size: 900 MB



2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് 'താരെ സമീൻ പർ'
ആമിർ ഖാൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് അമോൽ ഗുപ്തയാണ്‌. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ ഭാര്യയായ ദീപാ ഭാട്ട്യയും ചേർന്നാണ് രൂപവത്കരിച്ചത്.

എട്ട് വയസ്സായ ഇഷാൻ  എന്ന കുട്ടി ഡിസ്ലെക്സിയ (dyslexia) എന്ന പഠനവൈകല്യ പ്രശ്നം മൂലം അനുഭവിക്കുന്ന പ്രയാസങ്ങളും, മതാപിതാക്കളോ മറ്റു അദ്ധ്യാപകരോ തിരിച്ചറിയാതിരുന്ന ഈ അസുഖം, പുതുതായി വന്ന നികുംഭ്എന്ന അദ്ധ്യാപകൻ മനസ്സിലാക്കി പഠനവൈകല്യത്തിൽ നിന്ന് ഇഷാനെ മോചിപ്പിക്കുന്നതും അവനിലെ പ്രതിഭയെ കണ്ടെത്തുന്നതുമാണ്‌ 'താരെ സമീൻ പർ' എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം.

വടക്കേ അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഈ ചിത്രത്തിന്റെ വീഡിയോ വിതരണാവകാശം അന്തർദേശീയ സ്റ്റുഡിയോ ആയ വാൾട്ട് ഡിസ്‌നി കമ്പനി വാങ്ങുകയുണ്ടായി. ഒരു വിദേശ സ്റ്റുഡിയോ,ഭാരതത്തിൽ നിന്നുള്ള ഒരു ചലച്ചിത്രത്തിന്‌ ആദ്യമായാണ്‌ വീഡിയോ വിതരണാവകാശം വാങ്ങുന്നത്.

2008-ലെ ഏറ്റവും നല്ല സിനിമക്കുള്ള ഫിലിംഫെയർ പുരസ്കാരം താരെ സമീൻ പർ നേടി. കൂടാതെ ഡൽഹി സർക്കാർ ഈ ചിത്രത്തെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
 അവാര്‍ഡുകള്‍

3 comments:

  1. നല്ല മൂവി ആണ്... വളരെ നന്ദി...

    ReplyDelete
  2. ഷഹൻഷാ ഈ സബ്‌ടൈറ്റിൽ തന്നതിനു താങ്കൾക്ക് നന്ദി ...താങ്കളുടെ പുതിയത് വരാനിരിക്കുന്ന റിലീസുകൾ ഏതൊക്കെയാണ് ?

    ReplyDelete
  3. How can I download movie

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍