Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, October 18, 2016

Shirin (2008) ഷിറിൻ (2008)

എം-സോണ്‍ റിലീസ് - 350

Shirin (2008)

ഷിറിൻ (2008)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ:പേർഷ്യൻ
സംവിധാനം: അബ്ബാസ് കിയരസ്തോമി 
പരിഭാഷ: കെ പി ജയേഷ്
Frame rate:  25 fps
Running time:  90 മിനിറ്റ്
#info:E53FBA86B4D29B63E6A7C9DABB5AE0391E9BBD50
File Size: 1.35 GB


 

അബ്ബാസ് കിരസ്‌തോമിയുടെ ഷിറിന്‍ എന്ന ഇറാനിയന്‍  ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം  തിയ്യേറ്ററില്‍ കാഴ്ചക്കാരായിരിക്കുന്നവര്‍ തന്നെയായിരുന്നു.    പ്രശസ്ത  ഫ്രഞ്ച്  സിനിമതാരമായ Juliette Binoche യും   ഇറാനിലെ 114 നടിമാരും    ഒരു തിയ്യേറ്ററിലിരുന്ന്  പെര്‍ഫോമന്‍സ് കാണുന്നതാണ് സിനിമയുടെ ഇതിവൃത്തം .  തമാശയും പ്രണയവും ട്രാജഡിയും പാട്ടുമൊക്കെയുള്ള ഖുസ്രുവിന്റെയും ഷിറിന്റെയും പേര്‍ഷ്യന്‍ പ്രണയകഥയാണ് അവര്‍ക്ക് മുന്നിൽ  അരങ്ങേറിയിട്ടുള്ളത്  . ഇത് കാണുന്ന ഈ പ്രേക്ഷകരുടെ കോസ് അപ്പിലുള്ള ഷോട്ടുകളിലൂടെ  ഈ ചിത്രം അവതരിപ്പിച്ചിട്ടുള്ളത് . ചിത്രത്തിലെ രംഗങ്ങളോട് കരഞ്ഞും ചിരിച്ചും നിസംഗമായിരുന്നും പ്രതികരിക്കുന്നവരുണ്ട്.  അവരുടെ ജീവിതം ആ പ്രതികരണങ്ങളില്‍ നിന്നും പ്രേക്ഷകന് വായിച്ചെടുക്കാം. ഒന്നരമണിക്കൂറോളം നിറയെ മുഖങ്ങള്‍ മാത്രമുള്ള ചിത്രത്തിലൂടെ   പ്രേക്ഷകനും പ്രേക്ഷകനും തമ്മിലുള്ള സംവാദത്തിനാണ് ഷിറിനിലൂടെ അബ്ബാസ് കിയരസ്‌തോമി അവസരം നല്‍കിയത്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍