Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, December 17, 2016

127 Hours (2010) 127 അവേർസ് (2010)

എം-സോണ്‍ റിലീസ് - 368

127 Hours (2010) 

127 അവേർസ് (2010)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ് 
സംവിധാനം: ഡാനി ബോയൽ
പരിഭാഷ:  തന്‍സീര്‍ സലീം , ബിബിന്‍ സണ്ണി
Frame rate:  23.976 fps
Running time: 94 മിനിറ്റ്
#info
File Size:  MB




ഡാനി ബോയൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ജീവചരിത്രാംശമുള്ള സാഹസിക ചലച്ചിത്രമാണ് 127 അവേർസ്. 2003-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഉട്ടാവിലെ റോബേർസ് റൂസ്റ്റിൽ പർവ്വതങ്ങൾക്കിടയിലെ വലിയ പാറക്കെട്ടുകളിൽ കൈകൾ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടുകയും, പിന്നീട് ഒരു കത്തി ഉപയോഗിച്ച് കൈ അറുത്തു മാറ്റി രക്ഷപ്പെടുകയും ചെയ്ത ആറോൺ റാൽസ്റ്റൺ എന്ന പർവ്വതാരോഹകനായി ഈ ചിത്രത്തിൽ ജെയിംസ് ഫ്രാങ്കോ അഭിനയിക്കുന്നു. റാൽസ്റ്റന്റെ ആത്മകഥയായ ബിറ്റ്‌വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസ് എന്ന കൃതിയെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന ഈ ചലച്ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് ഡാനി ബോയലും, സൈമൺ ബഫോയും ചേർന്നാണ്. ക്രിസ്റ്റൈൻ കോൺസൺ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. സ്ലംഡോഗ് മില്യണെയർ എന്ന ചിത്രത്തിൽ ഡാനി ബോയലുമായി സഹകരിച്ചിരുന്ന എ.ആർ. റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. നിരൂപകപ്രശംസ നേടിയ ഈ ചിത്രം മികച്ച ചിത്രം, മികച്ച നടൻ എന്നിവയുൾപ്പെടെ ആറു അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട് (കടപ്പാട്: വിക്കി).

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

2 comments:

  1. Replies
    1. https://yts.ac/127-hours-full-movie-2010-yify-download-hd-free/

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍