Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, February 27, 2017

A Girl Walks Home Alone at Night (2014) എ ഗേള്‍ വാക്ക്സ് ഹോം അലോണ്‍ അറ്റ്‌ നൈറ്റ്‌ (2014)

എം-സോണ്‍ റിലീസ് - 393

A Girl Walks Home Alone at Night (2014)
എ ഗേള്‍ വാക്ക്സ് ഹോം അലോണ്‍ അറ്റ്‌ നൈറ്റ്‌ (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: പേര്‍ഷ്യന്‍
സംവിധാനം: അന ലിലി അമിര്‍പോര്‍
പരിഭാഷനന്ദലാല്‍ രാമചന്ദ്രന്‍
Frame rate:  23.976 fps
Running time: 101 മിനിറ്റ്
#info:DE4C8B5159718F8FB21732A64DB2500C50C31A08
File Size: 900 MB





അമേരിക്കയിലെ പുതുമുഖ വനിതാ ചലച്ചിത്ര സംവിധായകരിൽ പ്രമുഖയായ അന ലിലി അമിർപൊവ്റിന്റെ ആദ്യ ഫീച്ചർ ചിത്രമാണ് 'എ ഗേൾ വാക്സ് ഹോം എലോൺ അറ്റ് നൈറ്റ്' . ബാഡ് സിറ്റി എന്ന പേരുള്ള ഇറാനിലെ ഒരു സാങ്കല്പിക നഗരത്തിലാണ് വാമ്പയർ കഥാപാത്രം ആയി വരുന്ന പെൺകുട്ടി ചിത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. കട്ടിപ്പുതപ്പിനുള്ളിൽ മൂടിയാണ്, ചിത്രത്തിൽ എവിടെയും കഥാപാത്രത്തിന്റെ പേര് പരാമർശിച്ചിട്ടില്ലാത്ത ഈ പെൺകുട്ടി പുറത്തിറങ്ങുന്നത്. ഏകാന്തമായ തെരുവുകളും കുറച്ചു കഥാപാത്രങ്ങൾ മാത്രം. സ്ത്രീയുടെ ശരീരം മാത്രം ഇഷ്ടമുള്ള കുറച്ചു കഥാപാത്രങ്ങളും മയക്കു മരുന്നിനു അടിമപ്പെട്ട ബാഡ് സിറ്റിയിലെ ആളുകളുടെ ഇടയിൽ ഭയം ഇല്ലാതെ ആ രക്തദാഹിപ്പെൺക്കുട്ടി തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ നടക്കുന്നു. ആതും പാതിരാത്രിയിൽ പലരെയും ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും. ആ നഗരത്തിൽ നടക്കുന്ന സംഭവങ്ങൾ കറുപ്പം വെളുപ്പും നിറം ചാലിച്ച സ്ക്രീനിൽ അവതരിപ്പിക്കുന്ന അന നടത്തിയിരിക്കുന്ന ധീരമായ ഒരു പരീക്ഷണം ആണ്

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍