Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, March 25, 2017

Aakrosh (1980) അക്രോശ് (1980)

എം-സോണ്‍ റിലീസ് -  404
#IndianMasters - 02

Aakrosh (1980) 
ആക്രോശ് (1980)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

തളിപ്പറമ്പ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ  ഇന്ത്യൻ മാസ്റ്റേഴ്സ് സീരിസിലെ രണ്ടാമത്തെ റിലീസ് ഗോവിന്ദ് നിഹ്ലാനിയുടെ  ആക്രോശ്. സബ്ടൈറ്റിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്  തളിപ്പറമ്പ ഫിലിം സൊസൈറ്റിയുടെ പ്രവർത്തകനും പ്രമുഖ ചലച്ചിത്ര സംവിധായകനുമായ ഷെറി ഗോവിന്ദ്.

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഹിന്ദി
സംവിധാനം: ഗോവിന്ദ് നിഹ്ലാനി
പരിഭാഷഷെറി ഗോവിന്ദ്
Frame rate: 25 fps
Running time: 140 മിനിറ്റ്
#info:youtube
File Size:  1.25 GB






ഭൂപ്രഭുക്കന്മാരുടെയും രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയകളുടെയും ചൂഷണത്തിനും പീഡനത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാവുന്ന അരിക് ജീവിതങ്ങളുടെ ഭീതിദമായ ദൃശ്യമാണ്  ആക്രോശിൽ ഗോവിന്ദ് നിഹ്ലാനി വരച്ചു കാണിക്കുന്നത്. അനീതിക്കെതിരെ ശബ്ദമുയർത്തേണ്ട നീതിപീഠങ്ങൾ ചൂഷണവർഗത്തിന്റെ ചട്ടുകമായിമാറുന്ന  ഇന്ത്യൻ അവസ്ഥയുടെ   തെളിച്ചമുള്ള ചിത്രമായും ആക്രോശ് മാറുന്നുണ്ട്.  സാധരണ അർത്ഥത്തിൽ ഒരു ക്രൈംത്രില്ലർ ആണെങ്കിലും ആക്രോശ് അതിനുമപ്പുറം ഒരു രാഷ്ട്രീയ ചിത്രമാണ്. ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാഫിയ കൂട്ടുകെട്ട് ഒരു ആദിവാസി ഗ്രാമത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി അവരെ നിശ്ശബ്ദരാക്കുന്ന ഭീകരതന്ത്രത്തന്റെ മുഖമാണ് ചിത്രം അനാവരണം ചെയ്യുന്നത്.

എട്ടാമത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ്ണമയൂരം നേടിയ ചിത്രമാണ് ആക്രോശ്. ഹിന്ദി ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും ആക്രോഷ് നേടി.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍