Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, March 21, 2017

Ankur (1974) അങ്കൂർ (1974)

എം-സോണ്‍ റിലീസ് -  403
#IndianMasters - 01

Ankur (1974) 

അങ്കൂർ  (1974) 


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

തളിപ്പറമ്പ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ  ഇന്ത്യൻ മാസ്റ്റേഴ്സ് സീരിസിലെ ആദ്യ റിലീസ് ശ്യാം ബെനഗലിന്റെ അങ്കൂർ. സബ്ടൈറ്റിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്  തളിപ്പറമ്പ ഫിലിം സൊസൈറ്റിയുടെ പ്രവർത്തകൻ കെ. പി ജയേഷ്.

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഹിന്ദി
സംവിധാനം: ശ്യാം ബെനഗൽ
പരിഭാഷകെ. പി ജയേഷ്
Frame rate: 25 fps
Running time: 127 മിനിറ്റ്
#info:youtube
File Size:  605 MB






ശ്യാം ബെനഗലിന്റെ ആദ്യ ചിത്രമാണ് അങ്കൂർ. പ്രശസ്ത നടിയായ ശബാന ആസ്മിയുടെയും പ്രശസ്ത നടനായ അനന്തനാഗിന്റെയും പ്രഥമ ചിത്രം. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്വർണ്ണമെഡലോടെ അഭിനയ പഠനം പൂർത്തിയാക്കിയ ശബാനാ ആസ്മി ശ്യാം ബെനഗലിന്റെ കണ്ടെത്തലായിരുന്നു. ഏറ്റവും നല്ല ഹിന്ദി ചിത്രത്തിനുള്ള 1973 ദേശിയ അവാർഡ് അങ്കൂറിനു ലഭിച്ചു. ബർലിൻ ചലച്ചിത്രോത്സവത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ഇത്. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനും അങ്കൂറിനു ലഭിച്ചിരുന്നു.

ഫ്യൂഡൽ വ്യവസ്തിതി നിലനിന്നിരുന്ന ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ ദലിത് വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് അനുഭവിക്കേണ്ടി വന്ന കൊടുപീഡനത്തിന്റെ കഥയാണിത്. സാമൂഹ്യ കാഴ്ചപ്പാടിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ചും ചിത്രം സൂചിപ്പിക്കുന്നു. കർഷകസമരത്തിന്റെ ഭാഗമായുദിച്ച തൊഴിലാളി മുന്നേറ്റം ചിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. പീഡനത്തിന്റെ നുകത്തിൽ നിന്നും സാധാരണ ജനങ്ങൾ ഉയർത്തേഴുന്നേല്ക്കുന്നതിന്റെ സന്ദേശമാണ് അങ്കൂർ.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

1 comment:

  1. സിനിമക്ക് യോജിച്ച സബ്‌ടൈറ്റിൽ .നന്ദി, കെ. പി ജയേഷ്. സിനിമയുടെ സബ്‌ടൈറ്റിൽ Youtube (info) ലൂടെ നൽകിയതിന് പ്രത്യേകമായ നന്ദി . കൂടുതൽ സിനിമ Youtube (info) ചെയ്യുമോ ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍