Thursday, March 23, 2017

Charulata (1964) ചാരുലത (1964)

എം-സോണ്‍ റിലീസ് -  404
#IndianMasters - 02

Charulata (1964) 
ചാരുലത (1964)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

തളിപ്പറമ്പ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ  ഇന്ത്യൻ മാസ്റ്റേഴ്സ് സീരിസിലെ രണ്ടാമത്തെ റിലീസ് സത്യജിത് റായുടെ ചാരുലത. സബ്ടൈറ്റിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്  തളിപ്പറമ്പ ഫിലിം സൊസൈറ്റിയുടെ പ്രവർത്തകൻ കൂടിയായ ആർ. നന്ദലാൽ

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ബംഗാളി
സംവിധാനം: സത്യജിത് റായ്
പരിഭാഷആർ. നന്ദലാൽ
Frame rate: 23.976 fps
Running time: 120 മിനിറ്റ്
#info:C3FB265F6C1E4DFBEFC174B5E18AAC939EF17F77
File Size:  1.04 GB






സത്യജിത്  റായിയുടെ ചലച്ചിത്രയാത്രയിൽ എല്ലാ അർത്ഥത്തിലും പൂർണ്ണത അവകാശപ്പെടാവുന്ന ചിത്രമാണ് ചാരുലത. മാദ്ധ്യമത്തിനുമേലുള്ള അദ്ദേഹത്തിന്റെ കയ്യടക്കത്തിന്റെയും ശില്പഭദ്രതയുടെയും വൈകാരികതയെ ഒട്ടും ചോർന്നു പോകാതെ തിരശ്ശിലയിലേക്കാവഹിക്കുന്ന ആഖ്യാന ചാരുതയുടെയും മകുടോദാഹരണമാണ് ഈ ചിത്രം. ഏറ്റവുമധികം ദൃശ്യചാരുത പുലർത്തുന്ന റായ് ചിത്രം, ഇഴയടപ്പത്തോടു കൂടിയ ഘടന, അലൗകികമായ സംഗീതത്തിന്റെ നേർത്ത തലോടൽ, ഓരോ കാഴ്ചയിലും പുതിയ അർത്ഥതലങ്ങൾ വിടർത്തുന്ന മാസ്മരികത.

മികച്ച ചിത്രത്തിനുള്ള ദേശിയപുരസ്കാരം ചാരുലതയ്ക്കു ലഭിച്ചിട്ടുണ്ട്. ബർലിൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍