Sunday, March 12, 2017

Che Part 1(2008) ചെ പാര്‍ട്ട്‌ 1 (2008)

എം-സോണ്‍ റിലീസ് - 399

Che Part 1(2008)
ചെ പാര്‍ട്ട്‌ 1 (2008)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: സ്പാനിഷ്‌
സംവിധാനം: സ്റ്റീവന്‍ സോഡര്‍ബര്‍ഗ്
പരിഭാഷഷാന്‍
Frame rate: 23.976 fps
Running time:  134 മിനിറ്റ്
#info: 11db2e762bc566b671bcc3918ca5860be23c8151
File Size:  854 MB






അമേരിക്കന്‍ സംവിധായകനായ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് ചെയുടെ വിപ്ലവ ജീവിതത്തെ ആസ്പദമാക്കി 2008ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ചെ:പാര്‍ട്ട്‌ വണ്‍. ഈ ചിത്രത്തിനായി  സ്റ്റീവന്‍ തിരഞ്ഞെടുത്തത് ചെ എഴുതിയ 'Reminiscences of the Cuban Revolutionary War' (Episodes of the Cuban Revolutionary War) എന്ന പുസ്തകമായിരുന്നു.1955ല്‍ ഫിഡല്‍ കാസ്ട്രോയെ പരിചയപ്പെടുന്നത് മുതല്‍ 1964ല്‍ UN ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നത് വരെയുള്ള ചെയുടെ ജീവിതമാണ് ഈ  ഭാഗത്തില്‍ പറയുന്നത്.ബൊളീവിയന്‍ കാടുകളിലെ ജീവിതവും,1959ലെ ചെയുടെ നേതൃത്വത്തില്‍ വിജയം വരിച്ച ജൂലൈ 26 മൂവ്മെന്‍റും, സാന്‍റ ക്ലാര പട്ടണം പിടിച്ചെടുക്കുന്നതും, പിന്നീട് ചെയുടെ ജീവിത സഖിയായി മാറിയ ജുവാന്‍ അല്‍മേയ്ഡയെ കണ്ടെത്തുന്നതുമെല്ലാം ഈ സിനിമയില്‍ പറയുന്നു. സിനിമയില്‍ ചെയുടെ വേഷം ഇട്ടിരിക്കുന്നത് പ്രശസ്ത നടനായ ബെന്‍സിയോ ഡെല്‍ടോറോ ആണ്.ഫ്രഞ്ച് നിര്‍മാണ കമ്പനിയായ വൈല്‍ഡ് ബഞ്ചിന്‍റെ സഹകരണത്തോടെ ഡെല്‍ടോറോ തന്നെയാണ് ചിത്രം നിര്‍മിചിരിക്കുന്നതും. ടെറന്‍സ്‌ മാലിക് ആയിരുന്നു ഈ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത്.അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്മാറിയത് കാരണം സ്റ്റീവന്‍ സംവിധാന ചുമതല ഏറ്റെടുക്കുകയായിരുന്നു.(കടപ്പാട്: അരുണ്‍ ജെ മോഹന്‍)


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍