Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, March 27, 2017

Duvidha(1973) ദുവിധ (1973)

എം-സോണ്‍ റിലീസ് -  405
#IndianMasters - 03

Duvidha(1973)
ദുവിധ (1973)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

തളിപ്പറമ്പ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ  ഇന്ത്യൻ മാസ്റ്റേഴ്സ് സീരിസിലെ മൂന്നാമത്തെ റിലീസ് മണി കൗളിന്റെ  ദുവിധ. സബ്ടൈറ്റിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്  തളിപ്പറമ്പ ഫിലിം സൊസൈറ്റിയുടെ പ്രവർത്തകനും പ്രമുഖ ചലച്ചിത്ര സംവിധായകനുമായ ഷെറി ഗോവിന്ദ്.

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഹിന്ദി
സംവിധാനം: മണി കൗൾ
പരിഭാഷഷെറി ഗോവിന്ദ്
Frame rate: 25 fps
Running time: 88 മിനിറ്റ്
#info:1750C4D09986E615B408B8BB7CB942080ECA8C7E
File Size:  709 MB






രാജസ്ഥാനി സാഹിത്യകാരന്‍ വിജയ്ധന്‍ ദേത്തയുടെ 'ദുവിധ' എന്ന കഥയെ ആസ്പദമാക്കി അതേ പേരിൽ  മണി കൗൾ സംവിധാനം ചെയ്തതാണ് ഈ ചിത്രം .     ഈ സിനിമയിൽ എക്സിപരിമെറ്റൽ  എന്നു വിളിക്കാവുന്ന പരിചരണമാണ് മണി കൗൾ നടത്തിയിരിക്കുന്നത്. ഒരു ഭൂതത്താൻ ഭർത്താവ് അന്യദേശത്ത് കച്ചവടത്തിനായി പോയപ്പോൾ അയാളുടെ രൂപത്തിൽ വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന് ആധാരം.രവി മേനോനും റൈസ പദംസീയും മുഖ്യവേഷങ്ങളിൽ അഭിനയിച്ചു.

ദേശീയവും അന്തർദേശീയവുമായ അംഗീകാരം നേടിയ ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് മണി കൗൾ.  ഇന്ത്യൻ സിനിമയുടെ ഭാവുകത്വ പരിണാമത്തിന് ഏറെ സംഭാവനകൾ നൽകിയ കലാകാരനാണ്.  ഈ ചിത്രം ഒരുപാട് പ്രശംസ നേടുകയും ആ വർഷത്തെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം മാണി കൗളിന് നേടിക്കൊടുക്കുകയും ചെയ്തു.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍