Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, April 20, 2017

The Wailing (2016) ദി വെയിലിംഗ് (2016)

എം-സോണ്‍ റിലീസ് -
Best of IFFK -

The Wailing (2016) 

ദി വെയിലിംഗ്  (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയന്‍
സംവിധാനം: ഹോംഗ് ജിന്‍
പരിഭാഷശ്രീധര്‍
Frame rate: 23.976 fps
Running time: 156 മിനിറ്റ്
#info: MKVCAGE
File Size:  1.35 GB







സമാധാനപൂര്‍ണമായ ഒരു ഗ്രാമത്തില്‍ സംഭവിക്കുന്ന നിഗൂഡതകള്‍ ഓരോ രക്ത തുള്ളിയിലും അലിഞ്ഞു ചേര്‍ന്ന കൊലപാതകങ്ങള്‍ ജനങ്ങളെ ഭയചകിതരാക്കുന്നു.പ്രത്യേക തരം ഉന്മാദാവസ്ഥയില്‍ നടക്കപ്പെടുന്ന കൊലപാതകങ്ങള്‍ .ആ മരണങ്ങള്‍ക്കെല്ലാം പൊതുവായ ഒരു സ്വഭാവം അതായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ ജോംഗ് കൂ ആ പദവിയിലുള്ള ഒരാള്‍ക്ക്‌ വേണ്ട സാമര്‍ത്ഥ്യമു ള്ള ആളല്ലായിരുന്നു. എന്നാല്‍ അപകടം തന്‍റെ കുടുംബത്തിലേക്കും തന്‍റെ കരങ്ങള്‍ നീട്ടുന്നു എന്ന് മനസ്സിലാക്കുമ്പോളാണ് കേസ് അന്വേഷണത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്.പിന്നീട് നടക്കുന്നതെല്ലാം ഒരു കെട്ടുക്കഥയായി തോന്നി തുടങ്ങുന്നു .പുതുതായി ആ ഗ്രാമത്തിന്‍റെ അടുത്തുള്ള വനത്തില്‍ താമസിക്കാന്‍ തുടങ്ങിയ ജാപ്പനീസ് വൃദ്ധന്‍,തന്‍റെ ആഭിചാര കര്‍മങ്ങളിലൂടെ ആ ഗ്രാമത്തെ നശിപ്പിക്കാന്‍ തയ്യാറെടുക്കുന്നു എന്ന് അഭ്യൂഹം പടരുന്നു.ജോംഗ് കൂ അയാളെ കാണാനായി യാത്ര തിരിക്കുന്നു.ഒരു ശരാശരി പോലീസ് ഉദ്യോഗസ്ഥന് ചെയ്യവുന്നതിലുമപ്പുറം സങ്കീര്‍ണമായിരുന്നു അവിടെ നടക്കുന്ന സംഭവങ്ങള്‍.ആഭിചാര ക്രിയകളിലൂടെ അപകടകരമായ സാഹചര്യങ്ങളിലൂടെ ആ ഗ്രാമം സഞ്ചരിക്കുമ്പോള്‍ വിധി അവര്‍ക്കായി നീക്കി വച്ചിരിക്കുന്നത് എന്താണെന്നാണ് ചിത്രം അവതരിപ്പിക്കുന്നത്‌.(കടപ്പാട്:Rakesh Manoharan Ramaswamy).

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

4 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍