Thursday, June 8, 2017

Aparajito (1956) അപരാജിതോ (1956)

എം-സോണ്‍ റിലീസ് - 440
ക്ലാസ്സിക് ജൂണ്‍ - 1

Aparajito (1956) 

അപരാജിതോ (1956)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Opensubtitles 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ബംഗാളി
സംവിധാനം: സത്യജിത് റേ
പരിഭാഷഉമ്മര്‍ ടി.കെ
Frame rate: 23.976 fps
Running time: 113 മിനിറ്റ്
#info:075219ebeeaddfaf30119078f518e2dbbe5a65b6
File Size: 961 MB
സത്യജിത് റേ സം‌വിധാനം ചെയ്ത് 1956-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ്‌ അപരാജിതോ. അപു ത്രയങ്ങളിലെ രണ്ടാമത്തെ ചലച്ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യയുടെ പഥേർ പാഞ്ചാലി എന്ന നോവലിന്റെ അവസാന അഞ്ചിലൊന്നും അപരാജിതോ എന്ന നോവലിന്റെ ആദ്യ മൂന്നിലൊന്നും അവലംബമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്[1]. അപുവിന്റെ ബാല്യകാലം മുതൽ കലാലയ ജീവിതം വരെയുള്ള കഥ ഇതിവൃത്തമാക്കിയാണ്‌ ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. വെനീസ് ഫിലിം ഫെസ്റ്റിവെലിലെ ഗോൾഡൻ ലയൺ പുരസ്കാരമടക്കം പതിനൊന്ന് അന്തർദേശീയപുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്. സത്യജിത് റായിയുടെ പ്രശസ്തമായ 'അപുത്രയത്തിലെ' രണ്ടാമത്തേതായ 'അപരാജിതോ' നിർമ്മിക്കപ്പെട്ടിട്ട് 50 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു ക്‌ളാസിക്കാണ്. 'അപുത്രയ' ത്തിലെ ആദ്യ ചിത്രമായ 'പഥേർ പാഞ്ചലി'യുടെ തുടർച്ചയായാണ് ഈ ചിത്രം റായി അവതരിപ്പിക്കുന്നത്.സത്യജിത് റായിയുടെ സമർത്ഥമായ ആഖ്യാനപാടവത്തിന്റെ ഉത്തമ ഉദാഹരണമായ ചിത്രം അദ്ദേഹത്തിന്റെ മികച്ച സിനിമകളിലൊന്നാണ്.തങ്ങളുടെ പുത്രിയായ ദുർഗയുടെ മരണശേഷം സ്വന്തം ഗ്രാമം വിട്ട് വാരണാസിയിലേക്ക് ചേക്കേറിയ ഹരിഹറിന്റെയും സർബോജയയുടെയും പുത്രൻ അപുവിന്റെയും കഥ പറയുന്നു, 'അപരാജിതോ' .സന്തോഷം നിറഞ്ഞ ആദ്യ ദിനങ്ങൾ ഹരിഹറിന്റെ പെട്ടെന്നുള്ള മരണത്തോടെ അവസാനിക്കുന്നു.തുടർന്ന് വാരണാസി വിടുന്ന സർബോജയ അപുവിനോടൊപ്പം തന്റെ അമ്മാവന്റെ ഗ്രാമവസതിയിൽ താമസിക്കുന്നു.ഗ്രാമവിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥിയാകുന്ന അപു കൽക്കത്തയിൽ തുടർ പഠനം നടത്തുന്നതിനായുള്ള സേ്കാളർഷിപ്പ് നേടുന്നു.മനസ്സില്ലാമനസോടെ അപുവിനെ അമ്മ നഗരത്തിലേക്ക് യാത്രയാക്കുന്നു.മഹാനഗരത്തിൽ അപു തന്റെ പഠനം തുടരുന്നതിനിടെ അമ്മ രോഗബാധിതയാകുകയും അപുവിന്റെ അവസാന വർഷ പരീക്ഷക്ക് തൊട്ടുമുൻപ് മരണപ്പെടുകയും ചെയ്യുന്നു.ഗ്രാമത്തിൽ തിരിച്ചെത്തുന്ന അപു ,അമ്മയുടെ ഓർമ്മകളുമായി കൽക്കത്തയിലേക്ക് മടങ്ങുന്നു. തടഞ്ഞു നിർത്തുന്ന,പുറകോട്ടു വലിക്കുന്ന പാരമ്പര്യവും, മുന്നോട്ടുള്ള(ആധുനിക ചിന്തയിലേക്കും ജീവിതത്തിലേക്കും ഉള്ള) പ്രയാണവും തമ്മിലുള്ള സംഘർഷം വിഷയമാക്കുന്ന ചിത്രം 1920 കളിലെ ഫ്യൂഡൽ ഇന്ത്യയിൽ നിന്നും പുത്തൻ ഇന്ത്യയിലേക്കുള്ള കഥാപുരുഷന്റെ ഗതിയെ ചിത്രീകരിക്കുന്നു. സുബ്രതാ മിത്രയുടെ മനോഹരമായ ഫോട്ടോഗ്രഫിയും പണ്ഡിറ്റ് രവിശങ്കറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മിഴിവേറ്റുന്നു.ചിത്രത്തിലെ വാരണാസി നഗരദൃശ്യങ്ങൾ ചേതോഹരമാണ്.അനിശ്ചിതത്വം നിറഞ്ഞ ഭാവിയിലേക്ക് പശ്ചാത്തലത്തിൽ മുഴകൂന്ന ഇടിമുഴക്കത്തോടെയുള്ള അപുവിന്റെ പ്രയാണരംഗത്തോടെ അവസാനിക്കുന്ന സിനിമ നമുക്ക് സമ്മാനിക്കുന്നത് മികച്ച ചലചിത്രാനുഭവമാണ്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍