Thursday, June 15, 2017

Au Hasard Balthazar (1966) ഓ ഹസാർ ബാൽതാസാർ (1966)

എം-സോണ്‍ റിലീസ് - 444
ക്ലാസ്സിക് ജൂണ്‍ - 5

Au Hasard Balthazar (1966)
ഓ ഹസാർ ബാൽതാസാർ  (1966)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഫ്രെഞ്ച്
സംവിധാനംറോബർട്ട് ബ്രെസ്സൺ
പരിഭാഷശ്രീധർ
Frame rate24 fps
Running time95   മിനിറ്റ്
#infoDD69CCB1C3DCD3F1CC01E32B23DE85897E327F08
File Size854 MB
IMDBWikiAwards






ബാൽതാസാർ എന്ന കഴുതക്കും അവന്റെ ഉടമസ്ഥയായ മാരി എന്ന പെൺകുട്ടിക്കും അവരുടെ ചുറ്റുമുള്ള മനുഷ്യരാൽ ഉണ്ടാവുന്ന യാതനകളാണ് ഓ ഹസാർ ബാൽതാസാർ (ആകസ്മികമായി, ബാൽതാസാർ) എന്ന ചിത്രത്തിൽ കാണിക്കുന്നത്. ദോസ്തോയേവ്സ്കിയുടെ "The Idiot" എന്ന ചെറുകഥയെ ആസ്പദമാക്കി റോബർട്ട് ബ്രെസ്സൺ സംവിധാനം ചെയ്ത ഈ ചിത്രം ഇറങ്ങിയ സമയത്ത് വിമർശകർ തള്ളിക്കളഞ്ഞെങ്കിലും പിന്നീട് ലോകസിനിമാ ചരിത്രത്തിലെ മികച്ച സിനിമകളിൽ ഒന്നായി വാഴ്ത്തപ്പെട്ടു. ക്രൂരതകളോടുള്ള മനുഷ്യരുടെ പ്രതികരണം കാണിക്കുന്നതിന് പകരം കഴുതയുടെ നിസ്സംഗത കാണിക്കുന്നതിലൂടെ വേദനയുടെയും സഹനത്തിന്റെയും വേറൊരു കാഴ്ചപ്പാടാണ് ഈ ചിത്രം കാണിച്ചുതരുന്നത്. മതപരവും ആത്മീയവുമായ ഒരുപാട് ദൃശ്യങ്ങളാലും ലളിതമായ ചിത്രസംയോജനത്താലും സമൃദ്ധമായ ഈ ചിത്രം എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ മുൻപന്തിയിലാണ്. ചലച്ചിത്രത്തെക്കുറിച്ചുള്ള പഠനത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഉദാഹരണമാണ് ഈ ചിത്രം.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍