Monday, July 10, 2017

Ariel (1988) ഏരിയല്‍ (1988)

എം-സോണ്‍ റിലീസ് - 457


Ariel (1988) 

ഏരിയല്‍ (1988) 



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഫിന്നിഷ്
സംവിധാനംഅകി കൗറിസ്മാക്കി
പരിഭാഷമോഹനന്‍ കെഎം
Frame rate23.976 fps
Running time 74  മിനിറ്റ്
#info4AAFDE2175357C1A76FA8E3C2544CCDB757FF2C4
File Size991 MB
IMDBWikiAwards






വര്‍ക്കേഴ്സ്  ട്രിലജിയിലെ  രണ്ടാമതായി  ഇറങ്ങിയ  ചിത്രമാണ്‌  ഏരിയല്‍. കോള്‍ മൈന്‍  ജോലിക്കാരനായ ടൈസ്റ്റോ  ആണ്  ചിത്രത്തിലെ  കേന്ദ്ര  കഥാപാത്രം . കോള്‍ മൈന്‍  ഫാക്റ്ററി  അടച്ചു  പൂട്ടിയപ്പോള്‍  ജോലി  നഷ്ട്ടപ്പെട്ടവരില്‍  ടൈസ്റ്റോയും  അയാളുടെ  പിതാവും  ഉണ്ടായിരുന്നു . ചുമ്മാ വെള്ളമടിച്ചു  നടന്നു  ജീവിതം  നശിപ്പിക്കരുതെന്ന്   ടൈസ്റ്റൊയെ  ഉപദേശിച്ച  ശേഷം  പിതാവ്  സ്വയം  വെടി  വെച്ച്  മരിക്കുന്നു  .  അച്ഛന്റെ  വൈറ്റ്  കാഡില്ലാകില്‍   തന്റെ ലൈഫ് സേവിങ്ങ്സുമായി   സിറ്റിയിലേക്ക്   തിരിക്കുന്ന  ടൈസ്റ്റോ  വഴിയില്‍  വെച്ച്  കൊള്ളയടിക്കപ്പെടുന്നു . പിന്നീട്  ജോലി  തേടിയും  അന്തിയുറങ്ങാന്‍  ചീപ്  ഹോട്ടലുകള്‍  തേടിയുമുള്ള  യാത്രക്കിടയില്‍  എപ്പോഴോ ആണ്  ടൈസ്റ്റോ  ഇര്മേലിയെ  പരിചയപ്പെടുനത്  .ഭര്‍ത്താവുപെക്ഷിച്ചു  പോയ  ഇര്മേലി    രണ്ടറ്റം  കൂട്ടിമുട്ടിക്കാനായി  പല  ജോലികളും  മാറി മാറി  ചെയ്തു  വരികയാണ്‌ . ടൈസ്റ്റൊ ഇര്മേലിയുമായി  വളരെ  പെട്ടെന്ന്  തന്നെ  അടുക്കുന്നു. തന്റെ  ഭര്‍ത്താവുപേക്ഷിച്ച  പോലെ  ഉപേക്ഷിച്ചു  പോകുമോ എന്ന്  ചോദിക്കുന്ന  ഇര്മേലിയോടു ഇനിയെപ്പോഴും  കൂടെയുണ്ടാകുമെന്നാണ്  ടൈസ്റ്റോ  പറയുന്നത് .  എന്നാല്‍  ടൈസ്റ്റോ  അന്യായമായി  തടവില്‍  ആകുന്നതോടെ   വിധി  വീണ്ടും  അവരോടു  ക്രൂരത  കാണിക്കുന്നു ...

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍