Monday, July 17, 2017

Dangal (2016) ദംഗൽ (2016)

എം-സോണ്‍ റിലീസ് - 462

Dangal (2016)  

ദങ്കൽ (2016)  


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Opensubtitles 
Subscene


സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഹിന്ദി
സംവിധാനം: നിതേശ് തിവാരി
പരിഭാഷഷഹൻഷ.സി
Frame rate: 23.976 fps
Running time: 161 മിനിറ്റ്
#info:AF10C0EC182075923124C5499A896CC201A3EDB5
File Size: 1,399 MB
2016 ഡിസംബറിൽ പുറത്തിറങ്ങിയ ജീവചരിത്രാത്മകമായ ഒരു ഹിന്ദി ചലച്ചിത്രമാണ് ദംഗൽ. നിതേശ് തിവാരിയാണ് ദംഗലിന്‍റെ സംവിധായകൻ. ദംഗൽ എന്ന ഹിന്ദി വാക്കിന് മല്ലയുദ്ധം അഥവാ ഗുസ്തി എന്നാണ് അർഥം. ദംഗലിനു സംഗീതം നൽകിയിരിക്കുന്നത് പ്രീതമാണ്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയും. ഭാരതീയ വനിതാ മല്ലയുദ്ധ സംഘത്തിലെ പരിശീലകരിൽ ഒരാളായ കൃപാ ശങ്കർ ബിഷ്ണോജാണ് മല്ലയുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിനു സഹായകമായ പരിശീലനം ആമിർഖാനും മറ്റുള്ളവർക്കും നൽകിയത്.സ്ത്രീ ശാക്തീകരണം പ്രമേയമാക്കി ലോകത്തുണ്ടായിട്ടുള്ള സിനിമകളില്‍ ഇന്ത്യയില്‍ നിന്നുള്ളതില്‍ ഏറ്റവും മികച്ചത് എന്ന് ദംഗലിനെ വിശേഷിപ്പിക്കാം.തട്ടുപൊളിപ്പന്‍ മസാല ചേരുവകളും, ആണ്‍നോട്ടങ്ങളുടെ മസില്‍പ്പെരുക്കങ്ങളും അരങ്ങു വാഴുന്ന ബോളിവുഡ് കാലത്ത് വ്യത്യസ്തമായ ആസ്വാദന പരിസരം ഒരുക്കുന്ന ഒരു സിനിമ. കാസ്റ്റിംഗിലെ പഴുതടച്ച പരിപൂര്‍ണത തന്നെയാണ് ഈ സിനിമ വേറിട്ട അനുഭവമാക്കുന്നത്.
സ്വപ്നങ്ങളെ സഫലീകരിക്കാന്‍ ജീവിതവുമായി ഗുസ്തിയിലേര്‍പ്പെട്ട ഒരച്ഛന്റെയും, അദ്ദേഹത്തിന്റെ പെണ്മക്കളുടെയും കഥയാണ് ദംഗല്‍. ഗുസ്തിയെ ഹൃദയമൂറ്റി സ്‌നേഹിക്കുന്ന ഗ്രാമീണ നിഷ്‌കളങ്കതകളുടെ അത്രമേല്‍ അസാധാരണ കാഴ്ചയായ ഒരു ഹരിയാനക്കാരന്‍ മനുഷ്യന്‍, ഒരു ആണ്‍കുഞ്ഞുണ്ടാകാന്‍ ആഗ്രഹിക്കുകയും, തന്‍റെ ഗുസ്തി പാരമ്പര്യം അവനു പകര്‍ന്നു നല്‍കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ മഹാവീര്‍ സിംഗ് ഫോഗട്ടിനു ഉണ്ടാകുന്നതെല്ലാം പെണ്‍കുട്ടികളാണ്. ഒടുവില്‍ ഒരു തപസ്സുപോലെ തന്റെ പെണ്‍മക്കളുടെ കായിക ഔന്നത്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ജീവിതവും, ചിന്തകളും, അധ്വാനവും സമര്‍പ്പിക്കുന്ന ഹൃദയഹാരിയായ കഥയിലെ, വാത്സല്യ നിധിയായ ഒരു പിതാവായി മാറുകയാണ് ആമിര്‍ അവതരിപ്പിക്കുന്ന മഹാവീര്‍ സിംഗ് ഫോഗട്ട്.എല്ലാ അര്‍ത്ഥത്തിലും ബോളിവുഡ് ഇന്നോളം കണ്ട മനോഹര ചലച്ചിത്ര ശ്രമങ്ങളില്‍ ഒന്നാണ് ‘ദംഗല്‍’.744 കോടി രൂപ ഇന്ത്യയില്‍ നിന്ന് മാത്രം കളക്ഷന്‍ നേടിയ ഈ സിനിമ ചൈനയില്‍ റിലീസ് ചെയ്ത ശേഷം 2000 കോടി രൂപയിലധികം കളക്ഷന്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമയായി മാറി. (കടപ്പാട്:ജഹാംഗീര്‍ റസാഖ് പാലേരി)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

8 comments:

 1. This comment has been removed by the author.

  ReplyDelete
 2. pramodetta kayyil ulla file umayi sink aakunnilla. correct sink aakunna movie file link undel tharu.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. https://www.skytorrents.in/info/fd02c02d99e565571535cc87102d9e0f2d0603ad/www-TamilRockers-lv-Dangal-2016-Tamil-Original-DVDRip-x264-400MB-mkv/?l=en-us

   Delete
 3. 321 classic player il sync aakatha file um adgust chiyan patum

  ReplyDelete
 4. MX PLAYERILUMM..... BS FAYALILUMM POOVUMM

  ReplyDelete
 5. സൂപ്പര്‍ മൂവി,തകര്‍പ്പന്‍ സബ്.

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍