Tuesday, August 15, 2017

Haider (2014) ഹൈദര്‍ (2014)

എം-സോണ്‍ റിലീസ് - 478

Haider (2014

ഹൈദര്‍ (2014



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഹിന്ദി
സംവിധാനംവിശാല്‍ ഭരദ്വാജ്
പരിഭാഷസുനില്‍ നടക്കല്‍
Frame rate23.976
Running time162  മിനിറ്റ്
#info4E03B20BB28574D04A56130C1592F60ADDADA6F6
File Size950 MB
IMDBWiki
Awards




 വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ അദ്ദേഹവും സിദ്ധാര്‍ഥ് റോയ് കപൂറും ചേര്‍ന്ന് നിര്‍മ്മിച്ച് 2014 ല്‍ പുറത്തിറങ്ങിയ ബോളിവുഡ്-ക്രൈം-ഡ്രാമയാണ് 'ഹൈദര്‍'. ഷേക്സ്പിയറിന്റെ 'ഹാംലറ്റും' ബഷാരത്ത് പീറിന്റെ 'Curfewed Night' എന്ന കഥയെയും അവലംബമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. 1995 ല്‍ കാശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥയും, ആ നാളുകളില്‍ അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ  ദുരൂഹമായ തിരോധാനവും ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അതിസങ്കീര്‍ണ്ണമായ അത്തരമൊരു സംഘര്‍ഷാവസ്ഥയില്‍ യുവ സാഹിത്യകാരനായ 'ഹൈദര്‍' തന്റെ പിതാവിന്റെ തിരോധാനത്തിന് പിന്നിലെ രഹസ്യങ്ങള്‍ തേടി കാശ്മീരിലെത്തുകയാണ്. പക്ഷെ ഹൈദര്‍, ദാരുണമായി രാഷ്ട്രീയ ഇടപെടലുകളുടെ ഇരയായി മാറുകയാണ്.

മഖ്‌ബൂല്‍, ഓംകാര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിശാല്‍ ഭരദ്വാജിന്റെ മൂന്നാമത്തെ ഷേക്സ്പിയര്‍ അനുബന്ധ ചിത്രമാണ് 'ഹൈദര്‍'. പ്രധാന കഥാപാത്രമായ ഹൈദറിനെ അവതരിപ്പിച്ച ഷാഹിദ് കപൂര്‍, തബു, കെ.കെ. മേനോന്‍ തുടങ്ങിയവരുടെ പ്രകടനവും, ചിത്രത്തിന്റെ എഡിറ്റിംഗ് മികവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. IMDB യിലെ Top Rated ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. റോം ഫിലിം ഫെസ്റ്റിവലില്‍ 'പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ്‌' ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമാണ് ഹൈദര്‍.

3 comments:

  1. Downoad ചെയ്യാൻ കഴിയുന്നില്ല

    ReplyDelete
  2. ഗുഡ് മൂവി..

    Thanks for the subtitle..

    ഇനിയും നല്ല ഹിന്ദി ഫിലിംസിന്റെ subtitle പ്രതീക്ഷിക്കുന്നു..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍