Sunday, August 20, 2017

Orphan (2009) ഓര്‍ഫന്‍ (2009)

എം-സോണ്‍ റിലീസ് - 481

Orphan (2009

ഓര്‍ഫന്‍ (2009


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനംJaume Collet-Serra
പരിഭാഷനിഷാദ് ജെ.എന്‍
Frame rate23.976
Running time158  മിനിറ്റ്
#info822FD4FF4766C8DE79421355E75610003AD14510
File Size750 Mb
IMDBWiki
Awards




Jaume Collet-Serra യുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ സൈക്കോ-ത്രില്ലറാണ് 'ഓര്‍ഫന്‍'. Vera Farmiga, Peter Sarsgaard, Isabelle Fuhrman, C. C. H. Pounder, Jimmy Bennett തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. David Leslie Johnson ആണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ജോണും കെയ്റ്റും, പ്രസവത്തോടെ മരിച്ചുപോയ തങ്ങളുടെ കുഞ്ഞിന്റെ നഷ്ട്ടം നികത്താന്‍ ഒരു കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ വളരെ നിഷ്ക്കളങ്കയായ ഒരു കുട്ടിയെ അവര്‍ക്ക് ദത്തെടുക്കാന്‍ സാധിച്ചു. പക്ഷെ പതിയെ, ആ മാതാപിതാക്കള്‍ വളരെ ദാരുണമായ സംഭവങ്ങള്‍ നേരിടേണ്ടി വരികയാണ്.

വളരെ മികച്ച അവതരണ രീതിയും എഡിറ്റിങ്ങും കൊണ്ട് പ്രേക്ഷകരെ പരമാവധി ത്രസിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. 'ഇസബേല്‍ ഫര്‍മാന്‍' എന്ന കുട്ടിയുടെ ഗംഭീര പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. ഇതിലെ പ്രകടനത്തിന് Dublin Film Critics Circle ന്റെ മികച്ച നടിക്കുള്ള പുരസ്കാരം ഇസബെല്ലിന് ലഭിച്ചു. കൂടാതെ മറ്റനേകം പുരസ്കാരങ്ങളും നോമിനേഷനുകളും കിട്ടിയ ചിത്രമാണ് 'ഓര്‍ഫന്‍'.

10 comments:

  1. kidu movie aanu....kaanathavar kandolu ������

    ReplyDelete
  2. അഭിനന്ദനങ്ങൾ വളരെ നല്ല രീതിയിൽ ചെയ്തു
    ഒരുപാട് നന്ദി ഈ സിനിമ ചെയ്തതിന്

    ReplyDelete
  3. ആദ്യാവസാനം ഒറ്റ ഇരിപ്പിനു ശ്വാസം വിടാതെ കണ്ടു .

    ReplyDelete
  4. പ്രേതം ഉണ്ടൊ ഇല്ലയോ എന്ന് നമ്മളെ ചിന്തിപ്പിക്കുന്നു അവസാനം ചിന്തകളെ പിരിമുറുക്കുന്നു നല്ല ഛായാഗ്രഹണം ചേർന്ന് നിന്നു കഥയും കഥാപാത്രവും നല്ല സിനിമയേ ആഗ്രഹിക്കുന്നവർക്ക് കാണാം

    ReplyDelete
  5. horrer mood ൽ നിന്നും ത്രില്ലർ mood ലേക് കൊണ്ടുപോയി അവസാനം ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ് ✌✌
    കിടിലൻ movie

    ReplyDelete
  6. A good movie..

    Subtitle add ചെയ്തതിനു താങ്ക്സ്.. നന്നായി ചെയ്തു..

    ഇനിയും നല്ല സിനിമകളുടെ subtitles നിഷാദിൽ നിന്നും പ്രതീക്ഷിക്കുന്നു..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍