Saturday, September 16, 2017

Death by Hanging (1968 ഡെത്ത് ബൈ ഹാംഗിങ്ങ് (1968)

എം-സോണ്‍ റിലീസ് - 492

Death by Hanging (1968)

ഡെത്ത് ബൈ ഹാംഗിങ്ങ് (1968)

സബ്ടൈറ്റിലിന് ഓപ്പണ്‍ ഫ്രെയ്യിം പയ്യന്നൂര്‍ നോട് പ്രത്യേക നന്ദിയും കടപ്പാടും എംസോണ്‍ അറിയിക്കുന്നു.

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


സിനിമയുടെ വിശദാംശങ്ങൾ 
ഭാഷജപ്പാനീസ്
സംവിധാനംനാഗിസ ഒഷിമ
പരിഭാഷകെ. പി. രവീന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം
Frame rate23.976
Running time112  മിനിറ്റ്
#info3AD2C28CC2407B50EA998122DD8BBBFF86C4BC93
File Size1.09 GB
IMDBWiki
Awards


ജാപ്പനീസ് പുതുസിനിമയുടെ ആചാര്യനാണ് നാഗിസ ഓഷിമ. ഓഷിമ സിനിമയേപ്പറ്റി ധാരാളം എഴുതുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തിരുന്നു. 1959ല്‍ ആദ്യ ചിത്രമായ എ ടൗണ്‍ ഓഫ് ലവ് ആന്റ് ഹോപ്പ് സംവിധാനം ചെയ്തു. ഷോ സോഷ എന്ന ചലചിത്രനിര്‍മ്മാണ കമ്പനി ആരംഭിച്ചു. 1968ലാണ് ഓഷിമയ്ക്ക് ലോകമെങ്ങും പ്രശസ്തി നേടികൊടുത്ത ഡെത്ത് ബൈ ഹാങിങ്, ഡയറി ഓഫ് എ ഷിന്‍ജുക്കു തീഫ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയത്. ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ജാപ്പനിസ് സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ഓഷിമ അവതരിപ്പിച്ചിരുന്നു. ഓഷിമയുടെ മാസ്റ്റര്‍പീസെന്ന് പറയാവുന്ന ദ സെറിമണി 1971ലാണ് പുറത്തുവന്നത്. എല്‍ഡര്‍ ബ്രദര്‍ യങ്ങര്‍ സിസ്റ്റര്‍ എന്ന ചിത്രം 1971ലെ ന്യൂഡല്‍ഹി രാജ്യാന്തരമേളയില്‍ സുവര്‍ണ്ണമയൂരം നേടി. 1978ലെ എമ്പയര്‍ ഓഫ് പാഷന്‍ കാനില്‍ മികച്ച ചിത്രത്തിനും സംവിധായകനുമുളള ബഹുമതി തേടി.

അറുപതുകളിലെ ജാപ്പനീസ് ശൈലിയിലുള്ള മരണ മുറികളിലൊന്നില്‍ ഞ എന്ന വിളിപ്പേരുള്ള കൊറിയന്‍ പൌരന്‍ തൂക്കിലേറ്റപ്പെടാന്‍ പോവുകയാണ്. കൊലക്കയറിനു മുന്നില്‍ രക്ഷപെടാനുള്ള അവസാനശ്രമം നടത്തുന്ന ഞനെ ഒരുവിധത്തില്‍ കുടുക്കണിയിച്ച് ശിക്ഷനടപ്പാക്കുകയാണ് അധികാരികള്‍. എന്നാല്‍ ഞനെ കീഴ്‌പ്പെടുത്താന്‍ മരണത്തിനാവുന്നില്ല. അധികാരികള്‍ ധര്‍മസങ്കടത്തിലായി. ഒരിക്കല്‍ തൂക്കിലേറ്റിയ ആളെ വീണ്ടും തൂക്കിക്കൊല്ലുന്നതെങ്ങനെ. ഞ ആവട്ടെ അബോധാവസ്ഥയിലാണ്. മരണമുറിയില്‍ ഹാജരായിരുന്ന ഡോക്ടറുടെ സഹായത്തോടെ ഒരുവിധത്തില്‍ അവര്‍ അയാളെ ബോധത്തിലേക്ക് കൊണ്ടുവന്നെങ്കിലും അയാള്‍ക്ക് ഓര്‍മ നഷ്ടപ്പെട്ടിരുന്നു. അതായത് കുറ്റം ചെയ്ത ഞ മരിച്ചുകഴിഞ്ഞു. ഇപ്പോള്‍ മുന്നിലുള്ളത് പുതിയൊരു വ്യക്തിയാണ്. അയാളെ തൂക്കിക്കൊല്ലാനാവില്ല. ഇത് പക്ഷെ അധികാരികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഓര്‍മ വീണ്ടെടുപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ അവര്‍ വിചിത്രമായ ഒരു തീരുമാനമെടുക്കുന്നു. അവിടെയുള്ള ഓരോരാളും ഞന്റെ ജീവിതത്തിലെ ഓരോ കഥാപാത്രങ്ങളായി മാറുക. എന്നിട്ട് അയാളുടെ മുന്‍കാല ജീവിതം അയാളുടെ മുന്നില്‍ തന്നെ അവതരിപ്പിച്ച് ഓര്‍മ വീണ്ടെടുപ്പിക്കുക. ദേശീയത, വര്‍ഗീയത, വധശിക്ഷയുടെ പ്രായോഗികത എന്നിങ്ങനെ എക്കാലത്തും പ്രാധാന്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രമെന്ന നിലയില്‍, ഈ ചിത്രം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ അതിന്റെ കലാമികവിനെക്കാളും ഉദാത്തവും ചിന്തിക്കാന്‍ വക നല്‍കുന്നതുമാണ്.

2 comments:

  1. magnet:?xt=urn:btih:3ad2c28cc2407b50ea998122dd8bbbff86c4bc93&dn=Koshikei+%2F+Death+By+Hanging+%28Nagisa+Oshima%2C+1968%29+x264&tr=udp%3A%2F%2Ftracker.leechers-paradise.org%3A6969&tr=udp%3A%2F%2Fzer0day.ch%3A1337&tr=udp%3A%2F%2Fopen.demonii.com%3A1337&tr=udp%3A%2F%2Ftracker.coppersurfer.tk%3A6969&tr=udp%3A%2F%2Fexodus.desync.com%3A6969

    ReplyDelete
  2. വളരെയധികം ബോറടിപ്പിക്കുന്ന സിനിമ. അന്നത്തെ കാലത്തിന്റെ രീതിക്ക് എടുത്തതാണെങ്കിലും overacting കൊണ്ട് വിരസത ജനിപ്പിക്കുന്നു.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍