Sunday, October 1, 2017

Mullholand Drive (2001) മൾഹോളണ്ട് ഡ്രൈവ് (2001)

എം-സോണ്‍ റിലീസ് - 500

Mullholand Drive (2001)
മൾഹോളണ്ട് ഡ്രൈവ് (2001) 

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനംDavid Lynch
പരിഭാഷSreedhar, Shan VS
Frame rate23.976
Running time146  മിനിറ്റ്
#infoYIFY
File Size800 MB
IMDBWiki
Awards

വിചിത്രമായ ഒരു കണ്ണാടിയ്ക്കു മുന്നിൽ ഇരുന്ന് പല വർണ്ണങ്ങളിലുള്ള ചില്ലു കഷണങ്ങൾ കൊണ്ട് കളിക്കൊട്ടാരം തീർക്കുന്ന ഒരു പെണ്കുുട്ടി. കണ്ണാടിയുടെ മുന്നിലുള്ള ദൃശ്യം അത് അങ്ങനെ തന്നെ അല്ല പ്രതിഫലിപ്പിയ്ക്കുന്നത്. ചില്ലുകഷണങ്ങളുടെ സ്ഥാനവും നിറവും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറിയിരിയ്ക്കും. അതുകൊണ്ട് കണ്ണാടിയിൽ കാണുന്നത് അപ്പടി വിശ്വസിയ്ക്കാൻ പറ്റില്ല. കണ്ണാടിയുടെ മുന്നിലുള്ളതാണോ അതോ പ്രതിഫലനം ആണോ എന്നുറപ്പില്ലാത്ത കുറെ ദൃശ്യങ്ങൾ. ആ കുട്ടിയും അത് കാണുന്നുണ്ട്. ഏതോ ഒരു നിമിഷത്തിൽ ആരോ ആ കണ്ണാടിയിൽ സ്പർശിയ്ക്കുകയും കണ്ണാടി പൊട്ടിത്തകരുകയും ചെയ്യുന്നു. തന്റെ കളിക്കൊട്ടാരത്തിന്റെ താൻ ഇതുവരെ കണ്ടുകൊണ്ടിരുന്ന ദൃശ്യങ്ങൾ അപ്പടി മാറി മറിയുന്നത് അവൾക്കു കാണേണ്ടി വരുന്നു... നമുക്കും..

മുള്ഹോ-ളണ്ട് ഡ്രൈവ് ആസ്വദിച്ചു കഴിയുമ്പോൾ നമുക്കുണ്ടാകുന്ന ഒരു ഫീലിംഗ് ആണ് മുകളിൽ വിവരിച്ചത്.BBC നടത്തിയ സർവേ പ്രകാരം 21-ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്ത ചിത്രമാണ് ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത മുള്ഹോമളണ്ട് ഡ്രൈവ് .ഒരായിരം നിര്വ്വ്ചനങ്ങള്‍, കണ്ടുതുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ആകാംഷ,പതിയെ ഉടലെടുക്കുന്ന തല ചൊറിച്ചില്‍. സംശയങ്ങള്‍ അവസാനം റീവൈന്റെയ ചെയ്ത് വീണ്ടും കണ്ടുനോക്കും എന്നിട്ടും മനസിലയില്ലേല്‍ ഇന്റര്നെംറ്റില്‍ തിരയും അപ്പോള്‍ സംശയം ഇരട്ടിയാകും...വീണ്ടും മനസിലാകാത്ത വിവരണങ്ങള്‍...ഒരു പ്രഹേളികയാണ് ഈ ചിത്രം...വൈതരണി എന്ന് കേട്ടിട്ടില്ലേ ...മുന്നോട്ടുപോകുന്തോറും പിന്നോട്ട് വരാന്‍ പറ്റാത്ത അവസ്ഥ... സിനിമയെ പറ്റി എന്തെങ്കിലും പറയുന്നത് തന്നെ അതിന്റെ ആസ്വാധനത്തെ ബാധിച്ചേക്കാം .അതുകൊണ്ട് ഒന്നുമാത്രം പറയാം .സാധാരണ ഒരു സിനിമ കാണുന്നത് പോലെ ഈ പടം കാണാൻ പറ്റില്ല. എല്ലാ surrealist ആർട്ട്‌ വർക്ക്‌ ആസ്വദിയ്ക്കുന്ന പോലെയും ഇതും ഹൃദയം കൊണ്ടാണ് കാണേണ്ടത്, സിനിമ ഒരു സ്പൂൺ ഫീഡിംഗ് ആണ് എന്ന് വിശ്വസിക്കുന്നവർക്ക് ഉള്ളതല്ല Mulholland Drive . പല പ്രാവശ്യം കണ്ട് തല പുകച്ച് മനസ്സിലാക്കേണ്ട ഒരു ചിത്രമാണിത് . ഇവിടെ സിനിമ എന്താണ് , എന്തിനെക്കുറിച്ചാണ് എന്ന് കണ്ടു പിടിക്കേണ്ട ഉത്തരവാദിത്തം പ്രേക്ഷകനാണ് .ഒരു സിനിമാ നിരൂപകൻ പറഞ്ഞത് പോലെ വിഭവസമൃദ്ധമായ ഒരു ഭക്ഷണം കഴിച്ച് കഴിഞ്ഞ് എന്താണ് കഴിച്ചത് എന്ന് അറിയാൻ കഴിയാത്ത ഒരവസ്ഥ അതാണ് ഈ ചിത്രം സമ്മാനിക്കുന്നത് .

11 comments:

 1. താങ്ക്സ് ബ്രോ.....

  ReplyDelete
 2. അഭിനന്ദനങ്ങള്‍..!!

  ReplyDelete
 3. anthokayoumn .but anikoonum manasilayila.repeat onnue koodi kananam

  ReplyDelete
 4. Enthaanu ee padathil kanikkunmath enikonnum mansilayilla.

  ReplyDelete
 5. Sho...ആദ്യത്തെ 1hour കഥ മനസിലായി പിന്നെ അങ്ങോട്ട് ഫുൾ ക്യൻഫ്യൂഷാൻ .....

  ReplyDelete
 6. ഒന്നും മനസ്സില്ല :(

  ReplyDelete
 7. മനസിലാകാത്ത പടം കണ്ടു എന്തിനാണ് സമയം കളയുന്നത്.

  ReplyDelete
  Replies
  1. മനസിലാവുന്ന സിനിമകള്‍ക്കു പോലും തരാന്‍ കഴിയാത്ത ഒരു ഫീല്‍ ഇതുപോലെ മനസിലാക്കാന്‍ പ്രയാസമുള്ള ചില സിനിമകള്‍ക്കു തരാന്‍ കഴിയും

   Delete
 8. കിളി പോയി ....................

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍