Tuesday, September 19, 2017

Oedipus Rex (1967) ഈഡിപ്പോ റെ (1967)

എം-സോണ്‍ റിലീസ് - 494

Oedipus Rex (1967)
ഈഡിപ്പോ റെ (1967)

സബ്ടൈറ്റിലിന് ഓപ്പണ്‍ ഫ്രെയ്യിം പയ്യന്നൂര്‍ നോട് പ്രത്യേക നന്ദിയും കടപ്പാടും...

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇറ്റാലിയൻ
സംവിധാനംപിയര്‍ പാവ്‌ലൊ പസോലിനി
പരിഭാഷകെ. രാമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം
Frame rate25.000
Running time104  മിനിറ്റ്
#infoE9C6F3D3BDE0F2F6F8F15B1C9FE91F81873E81F1
2516D2923E33E20B852A15E7744FB3A8C9E8E519
File Size700 MB
697 MB
IMDBWiki
Awardsലോക സിനിമയില്‍ കോളിളക്കം സൃഷ്ട്ടിച്ച പേരുകളിലൊന്നാണ് പസോളിനി; അത് സിനിമയുടെ മികവിലായാലും വിവാദത്തിലയാലും ഒരു പോലെയാണ്. പസോളിനി തന്നെ സ്വയം വിലയിരുത്തുന്നത് പത്രപ്രവര്‍ത്തകന്‍, തത്ത്വചിന്തകന്‍, ഭാഷാപണ്ഡിതന്‍, നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സംവിധായകന്‍, കോളമിസ്റ്റ്, നടന്‍, ചിത്രകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നൊക്കെയാണ്. അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീര്‍ണതയും മാര്‍ക്‌സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ചു. ക്രിസ്തു, മാര്‍ക്‌സ്, ഫ്രോയിഡ് എന്നിവരാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതെന്ന കാര്യം പസോളിനി വ്യക്തമാക്കിയിട്ടുണ്ട്, മാമ റോമ, ഗോസ്പല്‍ എക്കോഡിങ് റ്റു സെയ്ന്റ് മാത്യൂസ്, സാലോ ഓര്‍ 120 ഡെയ്‌സ് അറ്റ് സോഡം തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.  മികച്ച ഡയറക്ടര്‍ക്കുള്ള ഗോള്‍ഡന്‍ ഗോബ്ല് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചു.

പ്രമുഖ ഗ്രീക്ക് നാടകകൃത്തായ സോഫോക്ലീസിന്റെ ഈഡിപ്പസ് രാജാവ് എന്ന ദുരന്തനാടകത്തിന്റെ ചലച്ചിത്രാവിഷ്‌കരമാണിത്. ആധുനികമായ ഒരു കാലഘട്ടത്തിലാരംഭിച്ചു ആധുനികമായ ഒരു കാലഘട്ടത്തില്‍ അവസാനിക്കുന്ന രീതിയിലാണ് പസോലിനി പ്രമേയം വിഭാവനം ചെയ്യുന്നത്; എന്നാല്‍ സോഫോക്ലീസിന്റെ പൌരാണിക നാടകം തന്നെയാണ് ഇതിവൃത്തവും പശ്ചാത്തലവും.
കുന്നിന്‍ പുറത്തുപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ശിശുവിനെ ആട്ടിടയന്‍ കൊറിന്തിലെ  രാജാവായ പോളിബസ്സിനെയും രാജ്ഞി മെറോപ്പിയെയും ഏല്‍പ്പിക്കുന്നു. ഈഡിപ്പസ്  എന്ന് പേരിട്ടു സ്വന്തം മകനായി ആ കുട്ടിയെ അവര്‍ വളര്‍ത്തുന്നു. പിന്നീട്  ആ യുവാവ് അപ്പോളോദേവന്റെ സന്നിധിയില്‍ നിന്നും സ്വന്തം ഭാവിയെക്കുറിച്ച് കേള്‍ക്കുന്നത് നടുക്കുന്ന ഒരു പ്രവചനമാണ്: താന്‍ പിതാവിനെ കൊല്ലും; അമ്മയെ ഭാര്യയാക്കും. ഇതൊഴിവാക്കാന്‍ അദ്ദേഹം ആ നാടു തന്നെ ഉപേക്ഷിച്ചു യാത്രയാവുന്നു.  തീബ്‌സിലേക്കുള്ള വഴിയിലുണ്ടായ ഒരു വഴക്കില്‍ ലേയസ് എന്ന അവിടത്തെ രാജാവിനെ അയാള്‍ വധിക്കുന്നു. സിംഹരൂപിയായ ഒരു ഭീകരസത്വത്തിന്റെ ഭീഷണിയിലമര്‍ന്ന തീബ്‌സ് രാജ്യത്തെ മോചിപ്പിച്ചതിനാല്‍, അയാളെ നാട്ടുകാര്‍ അവിടത്തെ രാജാവായി വാഴിക്കുന്നു. ജൊക്കാസ്റ്റ എന്ന റാണി അയാളുടെ ഭാര്യയാവുന്നു. പിന്നീട് വിധിയുടെ ക്രൂരതയാല്‍ താനെത്തിപ്പെട്ടിരിക്കുന്ന കൊടിയ ദുരന്തത്തിന്റെ ആഴം ഈഡിപ്പസ് തിരിച്ചറിയുന്നു. റാണി തൂങ്ങി മരിക്കുന്നു. ഈഡിപ്പസ് സ്വന്തം കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു അന്ധനാവുന്നു.

2 comments:

  1. magnet:?xt=urn:btih:715164A6E0411B77E8D9F9DC493E8A8061DDAF60&dn=oedipus.rex.1967.720p.bluray.hevc.x265.rmteam.mkv&tr=udp%3A%2F%2Ftracker.openbittorrent.com%3A80&tr=udp%3A%2F%2Fopen.demonii.com%3A1337&tr=udp%3A%2F%2Ftracker.coppersurfer.tk%3A6969&tr=udp%3A%2F%2Ftracker.opentrackr.org%3A1337%2Fannounce

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍