Thursday, September 21, 2017

Rome, Open City (1945) റോം, ഓപ്പൺ സിറ്റി (1945)

എം-സോണ്‍ റിലീസ് - 495

Rome, Open City (1945)
റോം ഓപ്പൺ സിറ്റി (1945)

സബ്ടൈറ്റിലിന് ഓപ്പണ്‍ ഫ്രെയ്യിം പയ്യന്നൂര്‍ നോട് പ്രത്യേക നന്ദിയും കടപ്പാടും...

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇറ്റാലിയൻ
സംവിധാനംറോബർട്ടോ റോസല്ലിനി
പരിഭാഷഎം. പി. സുരേന്ദ്രന്‍, പയ്യോളി
Frame rate23.98
Running time103  മിനിറ്റ്
#info302A6281CC6C2A16910F0A4D974079CC265C9202
File Size1.61 GB
IMDBWiki
Awards





പോസ്റ്റർ ഡിസൈൻ : ജോമോൻ മാത്യു

1906 മെയ് 8 ന് റോമിലാണ് റോസല്ലിനിയുടെ ജനനം.  ആദ്യകാലത്ത് ഹ്രസ്വചിത്രങ്ങളാണ് നിര്‍മ്മിച്ചത്. 1936 ല്‍ പുറത്തിറങ്ങിയ 'ഡാഫ്‌നോ' ആണ് ആദ്യ ചിത്രം. റോം ഓപ്പണ്‍ സിറ്റിയും പിന്നീടിറങ്ങിയ പൈസാന്‍, ജര്‍മ്മനി ഇയര്‍ സീറോ എന്നിവയും കൂടി ഉള്‍പ്പെട്ട മൂന്ന് സിനിമകള്‍ നിയോറിയലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു. മതവിരോധം പ്രകടിപ്പിക്കുന്നുവെന്ന പേരില്‍ ഏറെ വിമര്‍ശനം പിടിച്ചു പറ്റിയതാണ് ദ മിറാക്കിള്‍ എന്ന ചിത്രം. മത ഭീകരതയും അവരുടെ ആത്മീയമായ പൊള്ളത്തരങ്ങളും വിമര്‍ശിക്കുന്ന ചിത്രങ്ങളാണ് സ്‌ട്രോം ബോളി,  ദ ലിറ്റില്‍ ഫഌവേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് എന്നിവ. മതവിദ്വേഷം പരത്തുന്നു എന്ന ആരോപണം നേരിട്ട റോസല്ലിനി ഒരേസമയം ഭരണകൂടത്തിന്റേയും മത മേലധികാരികളുടെയും വിദ്വേഷങ്ങള്‍ക്കിരയായിട്ടുണ്ട്. പക്ഷെ, ഇറ്റലിയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ഫിലിം മേക്കര്‍ എന്ന നിലയില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടും.


ജര്‍മ്മന്‍ അധിനിവേശത്തിനെതിരെ ഇറ്റാലിയന്‍ ദേശീയ വാദിയായ മാന്‍ഫ്രിഡിയെന്ന പ്രതിരോധ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടക്കുന്നു. ജര്‍മ്മനിയുമായി ഇറ്റലി കരാര്‍ ഒപ്പുവച്ചത് രാജ്യത്തെ ജര്‍മ്മനിയുടെ കീഴിലാക്കുമെന്ന ഭയമാണ് പ്രക്ഷോഭത്തിനാധാരം.രഹസ്യപ്പോലീസായ ഗസ്റ്റപ്പോയില്‍ നിന്ന് രക്ഷപ്പെടാനായി സുഹൃത്തായ ഫ്രാന്‍സികോയുടെ വീട്ടില്‍ മാന്‍ഫ്രിഡി അഭയം തേടിയത് ഫ്രാന്‍സികോയ്ക്ക് വിനയായി മാറുന്നു. അയാളെ രഹസ്യപ്പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുമ്പോള്‍ പോലീസ് ട്രക്കിനു പിന്നാലെ ഗര്‍ഭിണിയായ അയാളുടെ ഭാര്യ കരഞ്ഞു കൊണ്ടു വരുമ്പോള്‍ അവരെ പോലീസ് നിര്‍ദ്ദയം വെടി വച്ചു വീഴ്ത്തുന്നു. ഇതിനിടയില്‍ തന്റെ കാമുകിയുടെ ചതിയാല്‍ മാന്‍ഫ്രിഡി ഒറ്റിക്കൊടുക്കപ്പെട്ട്, അയാള്‍ കൊല്ലപ്പെടുന്നു. അയാളെ സഹായിച്ചിരുന്ന ഡോണ്‍സിട്രൊ എന്ന പുരോഹിതനും കൊല്ലപ്പെടുന്നു. പിന്നീട് സിനിമയിലെ ദൃശ്യങ്ങള്‍ പുതിയ തലമുറയിലെ കുട്ടികളെയാണ് കാണിക്കുന്നത്. ഇറ്റലിയില്‍ പുതിയൊരു സൂരേ്യാദയം ഇവരിലൂടെ കാണാനാവും എന്ന പ്രത്യാശയിന്മേല്‍ സിനിമ അവസാനിക്കുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍