എം-സോണ്‍ റിലീസ് - 489
The White Balloon (1995)
വൈറ്റ് ബല്ലൂന് (1995)
സിനിമയുടെ വിശദാംശങ്ങൾ
The White Balloon (1995)
വൈറ്റ് ബല്ലൂന് (1995)
സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
ഭാഷ | പേർഷ്യൻ | |
സംവിധാനം | ജാഫർ പനാഹി | |
പരിഭാഷ | ഷാൻ വി എസ് | |
Frame rate | 23.976 | |
Running time | 85 മിനിറ്റ് | |
#info | F354EFB11FF705C944A23EBCE01523C2D6487234 | |
File Size | 1.36 GB | |
IMDB | Wiki | Awards |
തലവേദനയുണ്ടാക്കി,വിലക്കും തടവും നേരിടുന്ന പ്രശസ്ത സംവിധായകൻ ജാഫർ പനാഹിയുടെ ആദ്യ ചലച്ചിത്രമായിരുന്നു THE WHITE BALLOON-1995. ഇപ്പോൾ തടങ്കലിൽ കഴിയുന്ന പനാഹിക്ക് വേണ്ടിമറ്റൊരു പ്രശസ്ത സംവിധായകനായ അബ്ബാസ് കിരിയോസ്ത്മി ആണ് ചിത്രത്തിന്റെ രചന നിർവഹിചിരിക്കുന്നത്,അവർ രണ്ടും ചേർന്നാണ് നിർമാണവും കൈകാര്യം ചെയ്തത്...
ഇറാനിയൻ പുതുവർഷത്തെ എതിരേൽക്കാനായി ടെഹ്റാൻ നഗരം തയ്യാറെടുക്കുകയാണ്,അമ്മയോടൊപ്പം കമ്പോളത്തിലെത്തിയ ഏഴുവയസുകാരി റസിയ ഒരു അലങ്കാരമത്സ്യത്തിൽ ആകൃഷ്ടയാവുന്നു,അവളുടെ വീട്ടിലുള്ള മത്സ്യങ്ങളേക്കാൾ സുന്ദരിയായ സ്വർണമത്സ്യം വാങ്ങണമെന്നുള്ള റസിയയുടെ അപേക്ഷ അമ്മ നിരസിക്കുന്നു.സഹോദരന് "കൈക്കൂലി" കൊടുത്തും നിര്‍ബന്ധിപ്പിച്ചും അമ്മയുടെ മേൽ സ്വാധീനം ചെലുത്തി വാങ്ങിയ 500 ടോമാനുമായി 100 ടോമാൻ വില പറഞ്ഞുറപ്പിച്ച സ്വർണമത്സ്യത്തെ വാങ്ങാൻഅവൾ തെരുവിലേക്ക് കുതിച്ചു.പക്ഷെ അവളുടെ കയ്യിൽനിന്നും ആ പണം നഷ്ടമാവുന്നു..ദരിദ്രകുടുംബത്തിന്റെ ആവശ്യങ്ങൾക്കുള്ള അവസാനത്തെ തുകയായിരുന്നു അത്,ധർമസങ്കടത്തിലായ റസിയയെ കാത്തിരിക്കുന്നതെന്ത്???
സ്വർണമത്സ്യത്തെ ജീവിതമായി താരതമ്യപ്പെടുത്തിക്കൊണ്ട് നിയോറിയലിസ്റ്റിക് ശൈലിയിലൂടെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ സംവിധായകൻ നന്നായി അവതരിപ്പിച്ചു.റസിയയുടെ പണം തട്ടിയെടുക്കുന്ന പാമ്പാട്ടിയോട് എതിർപ്പ് പ്രകടിപ്പിക്കാത്ത പുരുഷസമൂഹത്തിന്റെ കാഴ്ച്ചപ്പാടിലൂടെയും അധികാരസ്വരം പ്രകടിപ്പിക്കുന്ന റസിയയുടെ പിതാവിന്റെ സ്വരത്തിലൂടെയും അത് പ്രകടമാക്കിത്തന്നു പനാഹി, അയിദ മൊഹമദ്ഖാനി എന്ന 7 വയസുകാരിമികച്ച പ്രകടനം നടത്തിയ ചിത്രം കാൻ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയിരുന്നു.ലോകമെമ്പാടും അംഗീകാരങ്ങളും പ്രശംസകളും നേടി ഇറാൻ സിനിമയുടെ പേര് വർദ്ധിപ്പിച്ചു വെള്ള ബലൂൺ,
അഫ്ഗാൻ അഭയാർഥിയായ ബലൂൺ
വില്പനക്കാരൻ ബാലനിലെക്ക് അവസാനം ചുരുങ്ങുന്ന സിനിമ കുട്ടികളുടെ ലോകം
മറ്റൊന്നാണെന്ന് നമ്മോട് പറയുന്നു.ആർകും വേണ്ടാത്ത വെള്ള ബലൂണുമായി ചെറിയ ചിരിയോടെ
നമ്മുടെ ഉള്ളിൽ ഇരിപ്പുറപ്പിക്കുന്ന ബാലനിലൂടെ മാനവികതയുടെ നേർകാഴ്ച സംവിധായകൻ
പ്രകടിപ്പിക്കുന്നു
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍