Monday, October 16, 2017

Game of Thrones - Season 1(2011) ഗെയിം ഓഫ് ത്രോണ്‍സ് - സീസണ്‍ 1(2011)

എം-സോണ്‍ റിലീസ് - 509

Game of Thrones - Season 1(2011)

ഗെയിം ഓഫ് ത്രോണ്‍സ് - സീസണ്‍ 1(2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സീരീസിന്‍റെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സാക്ഷാത്കാരം
ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ്
പരിഭാഷഫഹദ് അബ്ദുള്‍ മജീദ്‌
InfD3F333C045699F7832B61D991D475E18C056ED78
File Size                     2.9 GB                       
IMDBWikiപോസ്റ്റർ ഡിസൈൻ : നിയാസ് അഹമദ്


2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A Song of Ice and Fire) എന്ന പുസ്തക പരമ്പരയെ ആധാരമാക്കി ഡേവിഡ് ബെനിയോഫ്, D.B വെയ്സ് ചേർന്ന് രൂപപ്പെടുത്തിയ ഈ പരമ്പര ഇന്ന് ഏഴാം സീസണിൽ എത്തിനിൽക്കുമ്പോൾ നമ്മുടെ ലോകമെമ്പാടും ഇതൊരു തരംഗമായിം മാറുകയും ഈ  കേരളക്കരയിലടക്കം ഇതിന് ആരാധകവൃന്ദങ്ങൾ വരെ ഉണ്ടാകുകയും ചെയ്തിരിക്കുന്നു.

സമാന്തരമായ മൂന്ന് പ്രധാന പ്ലോട്ടുകളിലായി, അനേകം ഉപകഥകളോടെ വികസിക്കുന്നതാണ് ഈ പരമ്പര. ഒരു സാങ്കൽപിക ലോകത്തെ വെസ്റ്ററോസ് എസ്സോസ് എന്നീ ഭൂഖണ്ഡങ്ങളിലാണ് ഇതിലെ കഥ നടക്കുന്നത്. വെസ്റ്ററോസ് ഭൂഖണ്ഡത്തിലെ പ്രബലമായ ഏഴു രാജ്യങ്ങളുടെ(Seven kingdoms) പരമാധികാര സ്ഥാനമാണ് അയേൺത്രോൺ. അതിന്റെ അവകാശത്തെ സംബന്ധിച്ച ചില രഹസ്യങ്ങൾ കുഴിച്ചുമൂടപ്പെടുവാൻ ചിലർ നടത്തുന്ന ചരടുവലികളിൽ നിന്നും ഉടലെടുക്കുന്ന പ്രശനങ്ങളോടെയാണ് പരമ്പരയുടെ ആരംഭം. ഇതേ തുടർന്ന് ഇത് വെസ്റ്ററോസിലെ പ്രബലങ്ങളായ സ്റ്റാർക്ക്, ലാനിസ്റ്റർ, ടാർഗേറിയൻ, ബറാത്തിയോൺ എന്നിവ ഉൾപ്പടെയുള്ള രാജവംശങ്ങൾ  തമ്മില്‍ ഉടലെടുക്കുന്ന സംഘർഷങ്ങളെ സംബന്ധിച്ചതാണ് ഇതിലെ ഒന്നാം  പ്ലോട്ട്.  എസ്സോസ് ഭൂഖണ്ടത്തിലെ ചെറു രാജ്യങ്ങളും ഗോത്ര സംഘങ്ങളും ഈ സംഘർഷങ്ങളിൽ ഭാഗമാകുന്നത് ഉൾപ്പെടുന്നതാണ് രണ്ടാം പ്ലോട്ട്. ഇതിന് സമാന്തരമായി  മറ്റൊരു വശത്ത് വെസ്റ്ററോസിന് ഭീഷണിയായ പുറത്തു നിന്നുള്ള വൈറ്റ് വാക്കേഴ്സ് അടക്കമുള്ള വിചിത്ര രൂപികളുടെ മുന്നേറ്റവും അതിനെതിരെയുള്ള നൈറ്റ്സ് വാച്ച് എന്ന കാവല്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കങ്ങളും അടങ്ങുന്നതാണ് മൂന്നാം പ്ലോട്ട്.

ഉഗ്വേദജനകമായ കഥയും അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും, മികച്ച ഡയലോഗുകളും ചേർന്ന പരമ്പര ഒപ്പം തന്നെ അതിന്റെ സാങ്കേതികതിവിന്റെ കാര്യത്തിൽ ഹോളീവുഡ് സിനിമകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. പീറ്റർ ഡിങ്ക്ലേജ്, സീൻ ബീൻ, എമില ക്ലാർക്ക്, കാറ്റ് ഹാരിങ്ങ്ടൺ, നിക്കോളായ് കോസ്റ്റർ വലഡു, ലെന ഹാഡി, സോഫി ടർണർ, മെയ്സി വില്യംസ്, എയ്ഡൻ ഗില്ലെൻ, ജെയിംസ് കോസ്മോ, ജോൺ ബ്രാഡ്ലി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

18 comments:

 1. ബാക്കി സീരീസ് കൂടി ഉൾപ്പെടുത്തൂ.. പ്ലീസ്..

  ReplyDelete
 2. കലക്കി

  ReplyDelete
 3. The tower movie subtitle ഇടു

  ReplyDelete
 4. ബാക്കി സീസണിന്റെ subtitle കിട്ടിയാൽ നന്നായിരുന്നു

  ReplyDelete
 5. സീസണ്‍ 1,2,3,4,7 ഫുള്‍ എപിസോഡ് മലയാളം സബ്ടൈട്ടില്‍ ഫഹദ് ചെയ്തത് കിട്ടി സീസണ്‍ 5,6 ഫഹദ് ചെയ്തു കൊണ്ടിരിക്കുന്നു

  ReplyDelete
  Replies
  1. ഇത് കുറച്ചുകൂടെ പരിഷ്ക്കരിച്ച പതിപ്പാണ്.

   Delete
  2. അത് എവിടന്ന കിട്ടിയത്

   Delete
  3. Arshad എവിടെന്നാ കിട്ടിയത് plz....

   Delete
 6. Thanks bro kandathanu 7 season um ennalum ellavarkum upakarapedette

  ReplyDelete
 7. Pls make subtitle for this movie Hide and Seek (2013)

  ReplyDelete
 8. Season 2 ennanu kittuka???please add

  ReplyDelete
 9. Ithu kaanananam ennu aagrahichu irunnappol aanu ee subtitle vannathu, so kandu adipoli aayittund, subtitle thayyaaraakkiya ഫഹദ് അബ്ദുള്‍ മജീദ്‌ nu oraayiram nandhi, baakki seasante koode idu please ......

  ReplyDelete
 10. 1st season kidukki bakki seasons koodi add plz

  ReplyDelete
 11. ഫഹദ് അബ്ദുള്‍ മജീദ്‌ വളരെ നന്ദി.അടുത്ത Season 2 വേണ്ടി കാത്തിരിക്കുന്നു...

  ReplyDelete
 12. ഈ സബ്ടൈറ്റിലെ size നോട് ചേരുന്ന ടോറന്റ് files നോക്കിയിട്ട് കിട്ടുന്നില്ല.കിട്ടിയ files സിങ്ക് ആകുന്നില്ല.അഡ്ജസ്റ്റ് ചെയ്ത് കാണുമ്പോൾ രസം പോകുന്നു.same ഫയലായി size ഉള്ള ടോറന്റ് ലിങ്ക് ആരെങ്കിലും തരാമോ ??

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍