Wednesday, October 18, 2017

The Handmaiden (2016) ദി ഹാൻഡ്മെയ്ഡൻ (2016)

എം-സോണ്‍ റിലീസ് - 510

The Handmaiden (2016)

ദി ഹാൻഡ്മെയ്ഡൻ (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയൻ, ജാപ്പനീസ്
സംവിധാനം
പാർക്ക് ചാൻ വൂക്ക്
പരിഭാഷകൃഷ്ണപ്രസാദ്, യൂസഫ്,അരുൺ
InfoB79D16CC40706069562307CD7262FCAE648DAE1A
File Size                     875 MB
                           
IMDBWiki
Awards






പോസ്റ്റർ ഡിസൈൻ : നിഷാദ് ജെ.എൻ


1930 കളിലെ ജപ്പാൻ അധീനതയിലുള്ള കൊറിയയുടെ പശ്ച്ചാത്തലത്തിൽ പാർക്ക് - ചാൻ വൂക്ക് ഒരുക്കിയ കൊറിയൻ ഇറോട്ടിക്ക് സൈക്കളോജിക്കൽ ത്രില്ലർ  ചലച്ചിത്രം. 2016 ൽ റിലീസ് ആയ ഈ ചിത്രത്തിന് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ലഭിച്ചിരുന്നു. 

 ഒരു ജാപ്പനീസ് പ്രഭുകുടുംബത്തിലെ യുവതിയും അനാഥയുമായ ഇസൂമി ഹിദേക്കോ ഒട്ടേറെ സ്വത്തിന്റെ അവകാശിയാണ്. ഹിദേക്കോയുടെ അമ്മയുടെ സഹോദരീ ഭർത്താവായ കൊറിയക്കാരൻ കൊസൂക്കി,
അധിനിവേശ ജാപ്പനീസ് സർക്കാർ അധികാരികളെ പ്രീണിപ്പിച്ച് സൗഭാഗ്യങ്ങൾ സ്വന്തമാക്കിയ തികഞ്ഞ ജപ്പാൻ അനുകൂലിയാണ്. അയാളുടെ എസ്റേററ്റ് ബംഗ്ലാവിൽ തടവറയിലെന്നോണം കഴിയുകയാണ് ഹിദേക്കോ. അവളെ വിവാഹം ചെയ്ത് അവളുടെ സ്വത്തുക്കൾക്ക്  അവകാശിയാകുകയാണ് അയാളുടെ ലക്ഷ്യം. ഇതേ സമയം ഇതേ ലക്ഷ്യമുള്ള മറ്റൊരാളുടെ പ്രേരണയാൽ അവിടേക്ക് ഒക്ജു എന്ന കള്ളപ്പേരിൽ സൂക്കി എന്ന യുവതി ഹിദേക്കോയുടെ തോഴിയായി നിയോഗിക്കപ്പെടുന്നു. പിന്നീട് ഓരോ കഥാപാത്രങ്ങളെയും ചുറ്റിപറ്റിയുള്ള നിഗൂഡതകളിലേക്ക് സാവധാനം നീങ്ങുകയാണ്   ചിത്രം.

2016 ലെ മികച്ച ചിത്രങ്ങളുടെ ഒട്ടേറെ ലിസ്റ്റുകളിൽ ഹാന്റ്മെയ്ഡൻ ഉൾപ്പെട്ടിട്ടുണ്ട്. കിം മിൻ-ഹീ, കിം ടേയ്-റി, ഹാ ജങ്ങ്- വൂ എന്നിവരാണ്  പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

8 comments:

  1. താങ്ക്യൂ കൃഷ്ണ പ്രസാദ്
    അരുൺ ജോർജ് ആന്റണി എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എല്ലാവരും ഈ സിനിമ കാണണം

    ReplyDelete
  2. താങ്ക്യൂ കൃഷ്ണ പ്രസാദ്
    അരുൺ ജോർജ് ആന്റണി എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എല്ലാവരും ഈ സിനിമ കാണണം

    ReplyDelete
  3. Thanks to subtitle.. ഇനിയും നല്ല മൂവീസിന്റെ സബ്‌ടൈറ്റിൽസ് പ്രതീക്ഷിക്കുന്നു..

    ReplyDelete
  4. Thanks to subtitle.. ഇനിയും നല്ല മൂവീസിന്റെ സബ്‌ടൈറ്റിൽസ് പ്രതീക്ഷിക്കുന്നു..

    ReplyDelete
  5. നല്ല സിനിമ
    Thanks കൃഷ്ണപ്രസാദ്‌ ,അരുൺ ജോർജ്, യൂസഫ് എം എം

    ReplyDelete
  6. അടിപൊളി പടം പറയാൻ വാക്കുകൾ ഇല്ല അടിപൊളി സബ്ടൈറ്റിൽ ,നിങ്ങൾ നിന്നും ഇത് പോലുള്ള നല്ല ഫിലിംസ് സബ് പ്രതീക്ഷിക്കുന്നു
    ഇപ്പോൾ കൊറിയൻ പടങ്ങളോട് അടിക്റ് ആയി പോയി. Thankyou ഇതു പോലെ വേറെ ഏതെങ്കിലും നല്ല പടങ്ങൾ ഉണ്ടോ

    ReplyDelete
    Replies
    1. Old boy
      Teachers dairy
      No mercy
      Pee mak
      Blind
      The perfect number
      Miracle in cell no7
      Little thing called love
      Julias eye
      Hidden face
      Lady vengeance
      Hope
      Orphan
      The keepers of lost causes

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍