Wednesday, October 25, 2017

Wild (2014) വൈൽഡ് (2014)

എം-സോണ്‍ റിലീസ് - 516

Wild (2014)
വൈൽഡ് (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
ഴാങ്  മാർക്ക് വല്ലീ
പരിഭാഷസദാനന്ദൻ കൃഷ്ണൻ
Frame rate23.976
Running time115   മിനിറ്റ്
#infoA4A2EF0246D9FEB8DE5B8C7BCB99B9E0610737C9
File Size817 MB
IMDBWiki
Awards




പോസ്റ്റർ ഡിസൈൻ : നിഷാദ് ജെ. എൻ

Cheryl Strayed എഴുതിയ 'Wild: From Lost to Found on the Pacific Crest Trail' എന്ന ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് വൈൽഡ് . അമേരിക്കയിലെ സിയെറ നെവേദ, കാസ്കേഡ് മലനിരകളിലൂടെ 4279 കി.മീ നീളുന്ന ഒരു സാഹസിക പദയാത്രയാണ് Pacific Crest Trail. അത്യന്തം കഠിനമായ ഈ യാത്രയിൽ പങ്കെടുത്ത് 1100 മൈൽ (1770 കി.മി) ദൂരം അവർ ഏകയായി താണ്ടി. അവരുടെ ജീവിതാനുഭവമാണ് ഈ ചിത്രം. 
റീസ് വിതർസ്പൂൺ, ലോറ ഡേൺ എന്നിവർ മുഖ്യ കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് രണ്ടു പേർക്കും ഓസ്കർ നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.

അമ്മയുടെ മരണം ഷെറിൽ സ്ട്രെയ്ഡിനെ മാനസികമായി തകർത്തു. അവൾ മയക്കുമരുന്നിലും വഴിവിട്ട ബന്ധങ്ങളിലും അഭയം കണ്ടെത്തി. അത് വിവാഹബന്ധത്തിന്റെ തകർച്ചയിലേക്ക് നയിച്ചു. എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ അവൾ ഒരു ദൃഢമായ തീരുമാനമെടുത്തു, നഷ്ടമായ ജീവിതം തിരിച്ചു പിടിക്കാൻ. കുത്തഴിഞ്ഞ പഴയ ജീവിതത്തിൽ നിന്ന് ഒരു തിരിച്ചു വരവിനായി അവൾ ഒരു സാഹസിക യാത്രക്കിറങ്ങുന്നു.

4 comments:

  1. Nice movie thanks സദാനന്ദൻ കൃഷ്ണൻ

    ReplyDelete
  2. Adventure ishtapedunnavar maathram kaannuka

    ReplyDelete
  3. Nice movie ..... thnk yu fr malayalam subtitles

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍