Sunday, November 26, 2017

Bluebeard (2017) ബ്ലൂബിയേര്‍ഡ് (2017)

എം-സോണ്‍ റിലീസ് -551

Bluebeard (2017) 
ബ്ലൂബിയേര്‍ഡ്   (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയന്‍
സംവിധാനം
 സൂ യോന്‍ ലീ
പരിഭാഷഷിഹാസ് പരുത്തിവിള
Frame rate 24 FPS
Running time117 മിനിറ്റ്
#info2A6EC3C67B8B3FA86D011D780B3E9E4827358308 
File Size 1 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:   പ്രവീണ്‍ അടൂര്‍ 

Seung hoon എന്ന ഡോക്ടര്‍ ഗങ്നം പട്ടണത്തിൽ ഒരു ക്ലിനിക് നടത്തി വരികയായിരുന്നു. 
എന്നാല്‍ അതില്‍ നിന്ന് കാര്യമായ വരുമാനമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് കരാറടിസ്ഥാനത്തില്‍ മറ്റൊരു ഹോസ്പിറ്റലില്‍ ഡോക്ടറായി ചുമതലയേറ്റു.
അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ വീട്ടുടമസ്ഥനെ പരിശോധിച്ച് കൊണ്ടിരുന്നപ്പോള്‍ അബോധാവസ്ഥയിൽ അയാള്‍ പരസ്പര ബന്ധമില്ലത്ത ചില കാര്യങ്ങള്‍
സംസാരിക്കാന്‍ തുടങ്ങി,അയാള്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് ഡോക്ര്‍ സ്തംബ്ധനായി. അടുത്തിടെ ഉടലില്ലാത്ത ഒരു ബോഡി ഹാന്‍ നദിയില്‍ നിന്ന് ലഭിച്ചിരുന്നു, ഇത് വരെയും തിരിച്ചറിയാനാവാത്ത
വിധം ഛിന്നഭിന്നമായ ആ ബോഡിയെക്കുറിച്ചും കൊലപാതകത്തെ പറ്റിയും അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ഡോക്ടറില്‍ സംശയമുളവാക്കുന്നു. ആ പ്രായമായ ആള്‍ക്കും അയാളുടെ മകനും ഇതില്‍ 
പങ്കുണ്ടെന്ന് അയാള്‍ വിശ്വസിക്കുന്നു.
തന്‍റെ ഭാര്യയുടെ തിരോധാനത്തിലും ഇവരുടെ പങ്ക്  അയാളെ അസ്വസ്ഥനാക്കുന്നു. അയാൾ ഇതിന്‍റെ പൊരുള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു.. അദ്ദേഹത്തിനതിനാവുമോ..? എന്തോക്കെയായിരുന്നു അയാളെ അവിടെ കാത്തുനിന്നത്.? പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്നതായിരുന്നു പിന്നീടുള്ള നിമിഷങ്ങൾ. മറ്റാരോ ചെയ്ത കുറ്റകൃത്യങ്ങൾ നിങ്ങളിൽ അടിച്ചേല്പിച്ചാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.? വികാരതീവ്രമായ രംഗങ്ങളോടെ ക്ലെെമാക്സ് പ്രേക്ഷകരെ ചിന്തിപ്പിക്കുമെന്ന് നിസംശയം പറയാം. എങ്കിലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടാകും.

3 comments:

  1. Thanks ഷിഹാസ്‌ പരുത്തിവിള for your wonderful subtitle

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍