Sunday, November 5, 2017

My Name Is Khan (2010) മൈ നെയിം ഈസ് ഖാന്‍ (2010)

എം-സോണ്‍ റിലീസ് - 525

My Name Is Khan (2010) 
മൈ നെയിം ഈസ് ഖാന്‍  (2010) 

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഹിന്ദി
സംവിധാനം
കരൺ ജോഹർ  
പരിഭാഷജംഷീദ് ആലങ്ങാടൻ
Frame rate23.976 fps
Running time161 മിനിറ്റ്
#infoAAF16450C041B59DDBEA9F39D05DCB7F35E905E2
File Size928 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍


കരൺ ജോഹർ സം‌വിധാനം ചെയ്ത് 2010 ഫെബ്രുവരി 12-ന്‌ പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ്‌ മൈ നെയിം ഈസ് ഖാന്‍  ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്‌. ചിത്രത്തിന്റെ തിരക്കഥ ഷിബാനി ബാത്തിജയും, നിർമ്മാണം ഹീരൂ യാഷ് ജോഹാറും, ഗൗരി ഖാനും നിർ‌വ്വഹിച്ചിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ വിതരണം ഫോക്സ് സ്റ്റാർ എന്റർടൈൻമെന്റാണ്‌ നിർ‌വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവി. കെ. ചന്ദ്രനും, സംഗീതം ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയ് മെൻഡ്‌ൺസ എന്നിവർ ചേർന്നും നിർ‌വ്വഹിച്ചിരിക്കുന്നു. നൃത്ത സം‌വിധാനം ഫാറാ ഖാനും, ഗാനരചന നിരഞ്ജൻ അയ്യങ്കാറുമാണ്‌ നിർ‌വ്വഹിച്ചിരിക്കുന്നത്. വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് റെഡ് ചില്ലീസ് വി.എഫ്.എക്സ്. ആണ്‌. മൈ നെയിം ഈസ് ഖാന്റെ ആദ്യ പ്രദർശനം അബുദാബിയിൽ 2010 ഫെബ്രുവരി 10-ന്‌ നടക്കുകയുണ്ടായി. ആഗോള വ്യാപകമായി ഈ ചിത്രം 2010 ഫെബ്രുവരി 12-ന്‌ പുറത്തിറങ്ങി. അറുപതാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ വിമാനത്താവള സുരക്ഷാ പരിശോധനയിലും, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

3 comments:

  1. Thanx bro... Iam expect more bollywood films

    ReplyDelete
  2. സബ്‌ടൈറ്റിലിന് വളരെ നന്ദി.. നല്ല ഹിന്ദി ഫിലിമുകൾ കുറച്ചുകൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍