Thursday, November 16, 2017

Pirates Of The Caribbean:Dead Men Tell No Tales (2017) പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ :ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ് (2017)

എം-സോണ്‍ റിലീസ് -536

Pirates Of The Caribbean:Dead Men Tell No Tales (2017) 
പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ :ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ്  (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സംവിധാനം
ജോചിം റോണിംഗ് ,എസ്പെന്‍ സാന്‍ഡ്ബെര്‍ഗ് 
പരിഭാഷആശിഷ് മൈക്കല്‍ ജോണ്‍ 
Frame rate23.976  FPS
Running time129 മിനിറ്റ്
#infoYIFY
File Size961 MB
IMDBWikiAwards








2003 ൽ ഇറങ്ങിയ Pirates of the Caribbean:Curse Of The Black Pearl എന്ന ചിത്രത്തിലൂടെ ആരംഭിച്ച ചിത്രത്തിന്‍റെ 5ആം ഭാഗമാണ്  2017ല്‍ പുറത്തിറങ്ങിയ Pirates of the Caribbean: Dead Men Tell No Tales .

3ആം ഭാഗമായ At World's End അവസാനിച് 9 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം ആരംഭിക്കുന്നത്. തന്‍റെ  സമ്പാദ്യങ്ങളും കപ്പലും ഒക്കെ നഷ്ട്ടപ്പെട്ട ജാക്ക് സ്പാരോയുടെ അവസ്ഥ അല്പം പരിതാപകരമാണ്. അല്ലറ ചില്ലറ മോഷണങ്ങളും പിടിച്ചുപറിയും ഒക്കെ ആയി ജീവിക്കുകയാണ് അയാളും കൂട്ടരും. തന്‍റെ അച്ഛനും ജാക്കിന്‍റെ സുഹൃത്തും ആയ വില്ലിനെ തിരിച്ചു കൊണ്ടുവരാൻ അയാളുടെ മകൻ ഹെൻറിയും, ട്രൈഡന്റ് ഓഫ് പോസെയ്ഡോൺ എന്ന അത്ഭുത വസ്തു കണ്ടുപിടിക്കാൻ കരീന എന്ന യുവതിയും തീരുമാനിക്കുമ്പോൾ തന്‍റെ പഴയ പ്രതാപകാലം വീണ്ടെടുക്കാൻ ജാക്ക് സ്പാരോയും ഇറങ്ങുകയാണ്. എന്നാൽ ഇവർക്ക് പുറകെ തന്‍റെയും തന്‍റെ വേണ്ടപ്പെട്ടവരുടെയും ജീവിതം നരക തുല്യമാക്കിയതിന് ഒടുങ്ങാത്ത പകയുമായി ക്യാപ്റ്റൻ സലാസറും, വ്യക്തമാകാത്ത നിഗൂഡ ഉദ്ദേശങ്ങളോടെ പഴയ വില്ലൻ കഥാപാത്രം ബാർബോസയും ബ്രിട്ടീഷ് നാവികസേനയും കൂടി എത്തുമ്പോൾ ചിത്രം ആവേശഭരിതമാവുന്നു.
സീരിസിന്‍റെ ആരാധകരെ സംതൃപ്തി പെടുത്താൻ ഉതകുന്ന വിധം ആണ് സംവിധായകർ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പൈറേറ്റ്സ് ചിത്രങ്ങളുടെ മുഖമുദ്രയായ ഹ്യൂമർ ഈ ചിത്രത്തിലും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു.

4 comments:

  1. Thanks we are waiting for this movie

    ReplyDelete
  2. please add amityville the awakening malayalam subtitle

    ReplyDelete
  3. malpuram-thrishur slang ulla subtitle devayyi avoid cheyukka
    actual Malayalam (without any slang) ankil mathrme nallapole enjoy cheyan pattu

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍