Saturday, December 23, 2017

Borgman (2013) ബോര്‍ഗ്മാന്‍ (2013)

എം-സോണ്‍ റിലീസ് -587


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  3

Borgman (2013)
ബോര്‍ഗ്മാന്‍ (2013)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഡച്ച് 
സംവിധാനം
 അലക്സ് വാൻ വാർമർഡാം
പരിഭാഷബോയെറ്റ് വി ഏശാവ് 
Frame rate24.00
Running time93 മിനിറ്റ്
#info6B2C0A26FD6CDE03BEAFEC52729A74E38FE91929
File Size984 MB
IMDBWiki
Awardsപോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

തന്നെ വേട്ടയാടാന്‍ വന്നവരില്‍നിന്നും രക്ഷപെട്ടോടിയതാണ് ബോര്‍ഗ്മന്‍, പക്ഷെ അതയാളെ തരിമ്പും ബാധിച്ചിട്ടില്ല. പുതിയ മേച്ചില്‍പ്പുറം തേടിനടന്ന ബോര്‍ഗ്മന്‍ പണക്കാര്‍ താമസിക്കുന്നൊരു ഏരിയയിലാണ് എത്തുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തിയ യാചകനായ ബോര്‍ഗ്മന്‍ ഒരു വീടിന്‍റെ കതകില്‍ത്തട്ടി അവരോടു ആ വീട്ടിലെ കുളിമുറി ഉപയോഗിക്കാനായി അനുവാദം ചോദിക്കുന്നു. അനുകൂല പ്രതികരണം ലഭിക്കാഞ്ഞത്കൊണ്ട് അയാള്‍ അവിടന്നിറങ്ങി കുറച്ചു മാറിയുള്ള മറ്റൊരു മുന്തിയ വീട്ടിലേക്ക് ഇതേ ആവശ്യവും ചോദിച്ച് കയറുന്നു.

ഗേറ്റ് കടന്നു പുതിയ മോഡലിലുള്ള ആ വീട്ടിലേക്കെത്തും മുന്നേ ബോര്‍ഗ്മന്‍ ജനലിലൂടെ അവിടത്തെ വീട്ടുകാരിയെ കാണുന്നുണ്ട്. ബെല്ലടിച്ചപ്പോള്‍ വാതില്‍തുറന്നത് വീട്ടുകാരനായ റിച്ചാര്‍ഡ്. ആവശ്യം പറഞ്ഞപ്പോള്‍ റിച്ചാര്‍ഡും അത് നിരസിക്കും. അപ്പോള്‍ ബോര്‍ഗ്മന്‍ തനിക്ക് റിച്ചാര്‍ഡിന്‍റെ ഭാര്യയെ പരിചയമുണ്ട് എന്നുപറഞ്ഞ് അയാളെയും അപ്പോള്‍ അവിടെയെത്തുന്ന ഭാര്യ മറീനയും കുഴക്കും. അയാള്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് മറീന ആണയിടുമെങ്കിലും തുടര്‍ന്നും തര്‍ക്കിക്കാന്‍ ബോര്‍ഗ്മന്‍ ശ്രമിക്കുമ്പോള്‍ റിച്ചാര്‍ഡ്‌ അയാളെ മര്‍ദ്ദിച്ചു അവശനാക്കുന്നു. എന്നിട്ട് മറീനയോട് അയാള്‍ പറഞ്ഞതില്‍ സത്യമുണ്ടോയെന്നും ചോദിച്ചു വഴക്കുണ്ടാക്കുന്നു. ബോര്‍ഗ്മന്‍റെ വരവില്‍ത്തന്നെ ആ കുടുംബത്തിന്‍റെ താളം ചെറുതായി തെറ്റി.

അതിനു ശേഷം റിച്ചാര്‍ഡും മറീനയും സ്നേഹത്തിലാകുമെങ്കിലും തന്‍റെ ഭര്‍ത്താവ് മര്‍ദ്ദിച്ച യാചകനെ ശുശ്രൂഷിച്ച് പകരമെന്തെങ്കിലും ചെയ്യണം എന്ന ചിന്ത മറീനയ്ക്കുണ്ട്. അവരുടെ ചിന്തപോലെത്തന്നെ ബോര്‍ഗ്മന്‍ അവിടന്ന് പോയിട്ടില്ലായിരുന്നു. റിച്ചാര്‍ഡ് അറിയാതെ അയാള്‍ അവിടെയെവിടെയോ മറഞ്ഞു നിന്നിരുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ തെറ്റിന് പകരമായി ആരോഗ്യവാനാകും വരെ അയാളെ രഹസ്യമായി പരിചരിക്കാം എന്ന് മറീന സമ്മതിക്കുന്നു. സത്യത്തില്‍ അതാണയാള്‍ക്ക് വേണ്ടിയിരുന്നത്. അങ്ങനെയാ വീട്ടില്‍ കടന്നുകൂടുന്ന ബോര്‍ഗ്മന്‍ മറീനയുടെയും മക്കളുടെയും മനസ്സിലും കയറിപ്പറ്റുന്നു. പതുക്കെ സ്വപ്നങ്ങളുടെ രൂപത്തില്‍ അവളുടെ മനസ്സിനെ കീഴടക്കി, അവളുടെയുള്ളില്‍ ചെറുതായുണ്ടായിരുന്ന ചില വികാരങ്ങളെ മുഴുവന്‍ രൂപത്തില്‍ പുറത്തെത്തിച്ച്, അവളെ കരുവാക്കി അയാള്‍ തന്‍റെ പദ്ധതികള്‍ നടപ്പാക്കാന്‍ പോവുകയാണ്.

മനുഷ്യര്‍ എത്രയൊക്കെ നല്ലവരാണെങ്കിലും, എത്ര സന്തോഷത്തോടെയുള്ള ജീവിതമാണെങ്കിലും ശരി ചിലരുടെയൊക്കെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന ചില ദുര്‍വികാരങ്ങളുണ്ടാകുമെന്നും, വേണ്ട രീതിയില്‍ അതിനെയുണര്‍ത്താന്‍ കഴിഞ്ഞാല്‍ ആ വികാരങ്ങളെ ശമിപ്പിക്കാന്‍ അവരെന്തിനും തയ്യാറാകുമെന്നും കാണിച്ചുതരുന്ന ചിത്രം.


3 comments:

  1. സിനിമ കൊള്ളില്ലെങ്കിലും... നല്ല സബായിരുന്നു.. താങ്ക്സ്..

    ReplyDelete
  2. പടം കൊള്ളാം.... സബ് സൂപ്പർ

    ReplyDelete
  3. പടം കൊള്ളാം.... സബ് സൂപ്പർ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍