Thursday, December 21, 2017

Good By Berlin(2016) ഗുഡ് ബൈ ബെര്‍ലിന്‍ (2016)

എം-സോണ്‍ റിലീസ് -585


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  1

Good By Berlin(2016)
ഗുഡ് ബൈ ബെര്‍ലിന്‍  (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷജര്‍മന്‍
സംവിധാനം
ഫാതിയ അക്കിന്‍
പരിഭാഷശ്യാം കുമാര്‍ എസ്
Frame rate23.976
Running time93 മിനിറ്റ്
#info3EC01ECCCDA7C7746A911CF8402014792A95C109
File Size876 MB
IMDBWiki
Awards



പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

ഗഹനമായ പ്രമേയങ്ങൾ വിഷയമായ മേളക്കാഴ്ചകൾക്കിടയിൽ കുളിർമ്മ നൽകുന്ന ഒരു  അനുഭവമാണ്  FATIH AKIN-ന്‍റെ  GOODBYE BERLIN. റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ കണ്ണിനും, കാതിനും വിരുന്നാവുന്നു. സ്വരച്ചേർച്ചയിലല്ലാത്ത ദമ്പതികളുടെ മകനായ മൈക്ക് ക്ലാസിലെ സുന്ദരിയായ പെൺകുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റാനാവാത്തതിന്റെ അപകർഷതയിലാണ്. പുതുതായി ക്ലാസിലെത്തുന്ന റഷ്യൻ വംശജനായ TSCHIK എന്ന കുട്ടി ആരെയും  കൂസാത്ത ഒറ്റയാനാണ്. ഇവർ രണ്ടു പേരും ഒരു വേനലവധിയിൽ ആകസ്മികമായി ഒരുമിക്കുകയും ഒരു  യാത്ര പോവുകയും ചെയ്യുന്നു. മോഷ്ടിച്ച കാറിലാണ് യാത്രയെന്നത് അവരുടെ യാത്രയെ കൂടുതൽ സാഹസികമാക്കുന്നു. ഏതൊരു റോഡ് മൂവിയിലേയും  പോലെ യാത്രയിലെ കാഴ്ചകളും, യാത്രാനുഭവങ്ങളുമാണ് ഈ സിനിമയിലെയും ഉള്ളടക്കം. ആവേശത്തിന്റെയും, സന്തോഷത്തിന്റെയും പാതയിലൂടെ കുതിച്  തിരിച്ചറിവിന്റെയും, സ്വയം കണ്ടെത്തലിന്റെയും തീരത്തേക്ക് വേദനയുടെയും വഴി കടന്നാണ് അവരെത്തുന്നത്. വിസ്മയകരമായ ഒരു അവധിക്കാലം അവരുടെ സ്വന്തമാകുമ്പോൾ മനോഹരമായ സിനിമക്കാഴ്ചയാണ് നമുക്ക് ലഭിക്കുന്നത്.

1 comment:

  1. സിനിമ നന്നായി ആസ്വദിച്ചു
    താങ്ക്സ് syam kumar s

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍