Wednesday, December 27, 2017

I, Daniel Blake (2016) ഐ ഡാനിയല്‍ ബ്ലേക്ക് (2016)

എം-സോണ്‍ റിലീസ് -592


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  6

I, Daniel Blake (2016)
ഐ ഡാനിയല്‍ ബ്ലേക്ക് (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
കെന്‍ ലോച്ച് 
പരിഭാഷആര്‍ മുരളീധരന്‍ (ഓപ്പന്‍ ഫ്രെയിം പയ്യന്നൂര്‍ )
Frame rate23.976
Running time100 മിനിറ്റ്
#infoA8F74DD4E23B3A1E9FB251A9E8793E2D79BD4410
File Size726 MB
IMDBWiki
Awardsപോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

2016 ലെ കാൻ ഫെസ്റ്റിവലിലെ പാം ഡി ഓര്‍  പുരസ്കാരം കരസ്ഥമാക്കിയ 
I, DANIEL BLAKE ചിരിയും, ചിന്തയും, നൊമ്പരവും നൽകുന്ന കാഴ്ചയാണ് .ഏതെങ്കിലും കാരണവശാൽ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി തരപ്പെടുന്നതുവരെ social welfare Scheme-ൽ നിന്നും സാമ്പത്തിക സഹായം കിട്ടുന്ന സിസ്റ്റം യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഉള്ളതായി നമുക്കറിയാം. ബ്രിട്ടനിലെ സോഷ്യൽ വെൽഫെയർ സിസ്റ്റത്തിന്‍റെ  കാര്യക്ഷമതയെ ചോദ്യം ചെയ്യുകയും അതുമായി ബന്ധപ്പെട്ട ബ്യൂറോക്രസിയെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുന്നു "I, Daniel Blake". ഒപ്പം തൊഴിലില്ലായ്മയെയും ചിത്രം എടുത്തുകാട്ടുന്നുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ ഒട്ടേറേ ചർച്ചകൾക്ക് വഴിവെച്ച ചിത്രമായിരുന്നു ഇത്.

സർക്കാരിന്‍റെ  നയങ്ങളും, ബ്യുറോക്രസിയുടെ രീതികളും സാധാരണക്കാരുടെ ജീവിതത്തെ ദുഷ്കരമാക്കുന്ന കാഴ്ചയാണ് ഈ സിനിമയിൽ കാണാനാകുന്നത് .ജോലി ചെയ്യാൻ UNFIT-ആയി വിധിക്കപ്പെട്ട ഡാനിയേൽ തനിക്ക് ലഭിക്കേണ്ട അനുകൂല്യങ്ങൾക്കായ് അലയുകയാണ്. സിനിമയിലെ ഡയലോഗുകളും, രംഗങ്ങളും പ്രേക്ഷകനിൽ ജനിപ്പിക്കുന്ന ഓരോ ചിരിയും ചിന്തകളിലേക്കാണ് വഴിനടത്തുന്നത്. അധികാരികളുടെ അനാസ്ഥ കാരണം കഷ്ടതയിലാവുന്ന സ്ത്രീ കഥാപാത്രവും കുട്ടികളും ഡാനിയേലിന്റേത് ഒറ്റപ്പെട്ട സാഹചര്യമല്ല എന്നതിന് നേർസാക്ഷ്യമാകുന്നു. സമാന ദുഖിതരായ അവർക്കിടയിൽ രൂപപ്പെടുന്ന ബന്ധം സിനിമയിലെ നല്ല നിമിഷങ്ങളാകുന്നു.വികസിത-മുതലാളിത്ത മേനിപറച്ചിലുകൾക്കിടയിൽ ചർച്ച ചെയ്യാതെയോ, കാണാതെയോ പോവുന്ന യാഥാർഥ്യങ്ങളെ സമർത്ഥമായി തുറന്നു കാട്ടുന്നു ഈ സിനിമ.'Palm D'or'ന് പുറമേ   നിരവധി ബ്രിട്ടീഷ്-യൂറോപ്യൻ അവാർഡുകളും ചിത്രം  വാരിക്കൂട്ടുകയുണ്ടായി.


4 comments:

 1. The departed (imdb rating -8.5 )
  ഇടാമോ പ്ലീസ് പ്ലീസ് പ്ലീസ്..........
  ഞാൻ എല്ലാദിവസവും നിങ്ങളുടെ സൈറ്റ് സന്ദര്ശിക്കാറുണ്.
  വളരെ ഉപകാരപ്രദം ആണ്.
  എല്ലാം സഹായങ്ങൾക്കും നന്ദി അറിയിച്ചുകൊള്ളുന്നു.

  ReplyDelete
  Replies
  1. Brooi the deorted tamil dubbed movie unde..tamil ariyumegil ade donloade cheyde kanam..400 mb link tazhe kodukkam..http://tnrockers.xyz/400mb/index.php?name=The%20Departed%20(2006)%20%20BDRip%20%20Tamil%20Dubbed%20Movie.mp4&size=400%20MB&date=14-02-2017&link=load/Tamil%20Dubbed%20Movie/A%20To%20Tamil%20Dubbed/[%20TnRockers.in%20]%20-%20The%20Departed%20(2006)%20%20BDRip%20%20Tamil%20Dubbed%20Movie.mp4&sort=0

   Delete
 2. സിനിമ നന്നായി ഇഷ്ടപ്പെട്ടു 😍
  സബ്‌ടൈറ്റിലിന് വളരെയധികം നന്ദി 🙏

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍