Friday, December 22, 2017

Wind River (2017) വിന്‍ഡ് റിവര്‍ (2017)

എം-സോണ്‍ റിലീസ് -586


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  2

Wind River (2017)
വിന്‍ഡ് റിവര്‍ (2017)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
ടൈലർ ഷെറിഡാന്‍ 
പരിഭാഷഅല്‍ ഫഹദ് 
Frame rate23.976
Running time107 മിനിറ്റ്
#infoYIFY
File Size782 MB
IMDBWiki
Awardsപോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

ടൈലർ ഷെറിഡാനിന്‍റെ  തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ മിസ്ടറി ത്രില്ലെരിൽ ജെറെമി റണ്ണർ എലിസബത്ത് ഓൾസെൻ എന്നിവർ നായകനും നായികയും ആയി എത്തുന്നു...
ഒരു തണുപ്പ് കാലത് വിൻഡ് റിവർ ഇന്ത്യൻ റിസെർവഷനിൽ ഒരു പതിനെട്ടുകാരി നടാൽ ഹന്സണ് എന്ന പെൺകുട്ടിയുടെ ശവം കണ്ടു എടുകയും അങ്ങനെ ആ കേസ് അന്വേഷിക്കാൻ എഫ്  ബി ഐ ഏജന്റ് ജെയിൻ ബന്നെർ വരുന്നതും അങ്ങനെ അവളുടെ മരണത്തിനു കാരണകാരെ കണ്ടുപിടിക്കുന്നതും ആണ് കഥ ഹേതു. 

അമേരിക്കൻ റിസർവേഷനുകളിലെ കാണാതാവുന്ന പെൺകുട്ടികളുമായി ബന്ധപ്പെട്ട നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് Taylor Sheridan ഈ ചിത്രത്തിന്‍റെ  തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ശക്തമായ തിരക്കഥയും അർത്ഥപൂർണമായ സംഭാഷണങ്ങളും ചിത്രത്തിന് കരുത്തേകുന്നു. ഏജന്റ് കോറി ലാംബർട്ട് എന്ന കഥാപാത്രമായെത്തിയ ജെറമി റെന്നറും FBl ഏജൻറ് ജെയ്ൻ ബാനറായെത്തിയ എലിസബത്ത് ഓൾസണും അടക്കം ചെറിയ കഥാപാത്രങ്ങളായെത്തിയവർ പോലും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു.അമേരികയിൽ വർഷന്തോറും കാണാനാവുന്ന പെണ്കുട്ടികൾക് വേണ്ടി ശബ്ദം ഉയർത്താനും ചിത്രത്തിലൂടെ സംവിധായകൻ ശ്രമിക്കുന്നുണ്ട്....
ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം ക്രിട്ടിൿസിന്‍റെ  ഇടയിലും മികച്ച പ്രതികരണം വാങ്ങിച്ചു


29 comments:

 1. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സബ് പോര... സിനിമയ്ക്ക് അനുയോജ്യമായ രീതിയില്‍ സബ് ഒരുക്കാന്‍ പരിഭാഷകന് കഴിഞ്ഞിട്ടില്ല.. സിനിമയുടെ ആസ്വാദനത്തെ നന്നായി സബ് ബാധിക്കുന്നുണ്ട്.... പല സ്ഥലത്തും നീ നീ എന്നൊക്കെയാണ് മുതിര്‍ന്നവരെയും മറ്റും അഭിസംബോധന ചെയ്യുന്നത്.... നിങ്ങള്‍,താങ്കള്‍ എന്നൊക്കെയുള്ള വാക്കുകളായിരുന്നു ഉചിതം.....

  ReplyDelete
  Replies
  1. ക്ഷമിക്കണം, പരിചയക്കുറവാണ് കാരണം, മറ്റുളളവരെ സിനിമ പരിചയപ്പെടുത്തുക എന്നുളളതാണ് ലക്ഷ്യം. താങ്കള്‍ക്ക് ആസ്വാദനത്തില്‍ പോരായ്മ തോന്നുന്നുണ്ടെങ്കില്‍ ഇംഗ്ലീഷ് സബ് ഉപയോഗിച്ച് തന്നെ കാണാം. നോ പ്രോബ്ലം. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി

   Delete
  2. പിന്നെ പ്രധാനപ്പെട്ട കാര്യം സംഭാഷണങ്ങളുടെ തുടർച്ചയാണ്. പരമാവധി സംഭാഷണം ചുരുക്കി മാത്രമേ മലയാളത്തിൽ കാണിക്കാൻ പറ്റു.
   നിങ്ങൾ, താങ്കൾ എന്നിവ എപ്പഴും ചേർക്കുന്നതും ബോറഡിയായിട്ടാണ് എനിക്കും തോന്നിയത് 'നമ്മൾ സാധാരണ ഉപയോഗിക്കുന്ന പദമല്ല നിങ്ങൾ താങ്കൾ എന്നിവ. ഇവിടെ കൂടുതലും സൗഹൃദ സംഭാഷണങ്ങളാണ്. എന്റയറിവിൽ സൗഹൃദ സംഭാഷങ്ങളിൽ നിങ്ങൾ എന്ന പദം അധികം ഉപയോഗിക്കാറില്ല.

   Delete
  3. Enthoonaadeee....inganeyokke parayaavooo... I think it is best subtitle

   Delete
 2. Superb movie 👍. സബ്ടൈറ്റിലിന് നന്ദി.

  ReplyDelete
 3. Nalloru movie. Athilum mikacha sub
  super

  ReplyDelete
 4. Super movie.kidu sub

  ReplyDelete
 5. നല്ല പടം .....

  ReplyDelete
 6. സബ് ടൈറ്റിൽ ഒരുപാട് ശരിയാവാൻ ഉണ്ട്..
  പക്ഷെ തെറ്റ് ചുണ്ടിക്കാണിക്കുന്നവരെ അപമാനിക്കരുത്.ok

  ReplyDelete
  Replies
  1. സുഹൃത്തെ ഞാനെവിടയാണ് അദ്ദേഹത്തെ അപമാനിച്ചത് എന്ന് പറയാമോ? അദ്ദേഹത്തിനുള്ള പോലെ അഭിപ്രായ സ്വാതന്ത്യം എനിക്കുമുണ്ട്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല അതിനാൽ ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. പിന്നെ ഞാൻ ഈ സിനിമ ഏകദേശം 12 തവണ കണ്ടിട്ടാണ് സബ് ഒരുക്കിയത്. ഒന്ന് രണ്ട് ഭാഗങ്ങളിൽ നീ എന്ന പദം ഒഴിവാക്കാം എന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ ഞാൻ അതിലെ ഒരോ കഥാപാത്രത്തിന്റെയും സ്വാഭാവത്തിലൂടെ സഞ്ചരിച്ചാണ് ഇത് തയ്യാറാക്കിയത്. ഇതിന്റെ തിരക്കഥ വരെ ഞാൻ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇഷ്ടമായില്ല എന്ന് കരുതി ഈ സബ് മോശമാണെന് പറഞ്ഞ് എന്നെ അപമാനിക്കുകയല്ലേ ശരിക്കും ചെയ്തത്?

   Delete
  2. താങ്കളോട് ഒരു അപേക്ഷയുണ്ട്. പറ്റുമെങ്കിൽ താങ്കൾ ഇതിന്റെ മറ്റൊരു സബ് തയ്യാറാക്കൂ. എന്നിട്ട് അഭിമാനത്തോടെ പറയൂ അൽ ഫഹദ് ഒരുക്കിയ സബ് ചവറ്റ് കൊട്ടയിൽ കൊണ്ട് തള്ളാൻ . അതിന് ആവിലെങ്കിൽ എനിക്ക് താങ്കളോട് ഒന്നേ പറയാനുള്ളൂ അഭിനന്ദിച്ചിലേലും അപമാനിക്കരുത്

   Delete
 7. സുഹുര്‍ത്തേ ഞാന്‍ നിങ്ങളെ വിമര്‍ശിക്കുകയോ..നിങ്ങളുടെ പരിശ്രമങ്ങളെ വില കുറച്ചു കാണുകയോ അല്ല..... എനിക്ക് സബില്‍ തോന്നിയ കാര്യം സത്യസന്ധമായി പറഞ്ഞു... അത്രമാത്രം.... എനിക്ക് ഇംഗ്ലീഷ് അറിവ് അധികം ഉള്ളയാളല്ല... മലയാളം സബിനെ ആശ്രയിക്കുന്ന ഒരാളുമാണ്..... ഈ സിനിമയില്‍ ഓരോ വാക്കിനും പ്രസക്തിയുള്ള സിനിമയാണ്..... ഒരുപാട് വൈകാരികതകള്‍ കുത്തി നിറച്ചൊരു സിനിമ.... സ്ക്രീനിലെ വിശ്വല്‍ അനുസരിച്ചൊരു ഫീലിംഗ് ഉണ്ടാക്കാന്‍ സബിന് കഴിഞ്ഞിട്ടില്ല... ഞാന്‍ തുറന്ന് പറഞ്ഞത് ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കുക.....

  ReplyDelete
  Replies
  1. താങ്കൾ താങ്കൾക്ക് തോന്നിയത് തുറന്ന് പറഞ്ഞു. അതുപോലെ ഈ സബ് ഇഷ്ട്ടപെട്ട ഒരുപാട് പേർ എന്നെ അഭിനന്ദിച്ചിട്ടുമുണ്ട്. താങ്കൾക് ഇത് ഇഷ്ടമായില്ല എന്ന് കരുതി ഇത് മോശം ആവണം എന്നുണ്ടോ? എനിക്ക് പുലി മുരുകൻ പടം ഇഷ്ട്ടമായില്ല. പക്ഷേ അത് കൊണ്ട് മോശം ചിത്രം ആവണം എന്നില്ല അത്. താങ്കൾക്ക് ഇഷ്ടമായിലെങ്കിൽ തുറന്ന് പറയുക അതിൽ തെറ്റില്ല. എന്റെ ഒരു മാസത്തെ പ്രയത്നം ആണ് ഈ സബ്' താങ്കളുടെ ഇഷ്ട്ടമില്ലായ്മയുടെ ഈ സബ്ബിനെ മോശമാണ് എന്ന് ചിത്രീകരിക്കാൻ ശ്രമിക്കരുത്. കാരണം മോശം സബ്ബുകൾ എം സോൺ റിലീസ് ചെയ്യാറില്ല. അഥവാ അവർക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അവർ ഇത് പിൻവലിച്ചോട്ടെ.കാരണം കുറഞ്ഞത് 50 പേരെങ്കിലും ഈ സബിന്റെ പേരിൽ എന്നെ ആശംസിച്ചിട്ടുണ്ട്. ഒരാൾ നല്ല വാക്ക് പറഞ്ഞാൽ അത് മതിയാവും എനിക്ക്. കാരണം ഒരാളെ എങ്കിലും തൃപ്തിപ്പെടുത്താൻ എനിക്കായല്ലോ '

   Delete
  2. Good movie,subtitile nannayitundu

   Delete
 8. ഇവിടെ ഒന്ന് രണ്ട് പേർ ഈ സബ്ടൈറ്റിലിനെ വിമർശിച്ചതായി കണ്ടു. എന്നാൽ ഞാൻ അവരോട് പൂർണ്ണമായും വിയോജിക്കുന്നു. വളരെ മികച്ച ഒരു സബ് ആയിരുന്നു ഇത്. ഇംഗ്ലീഷ് സബിനേക്കാൾ ഫീൽ നൽകാൻ മലയാളം സബ്ബിനായി. പരിഭാഷകന് നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൽ നിന്നും ഇനിയും പരിഭാഷകൾ പ്രതീക്ഷിക്കുന്നു.

  ReplyDelete
 9. പരിഭാഷകര്‍ കയ്യടികള്‍ക്കൊപ്പം തന്നെ വിമര്‍ശനവും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണം.... അല്ലാതെ ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ ദേഷ്യപ്പെട്ടിട്ടോ... നിങ്ങള്‍ പോയി സബ് ഉണ്ടാക്കി വാ... എന്നൊന്നും വെല്ലു വിളിച്ചിട്ട് കാര്യമില്ല... അഭിപ്രായം രേഖപ്പെടുത്തുക എന്ന ഓപ്ഷന്‍ ഇതില്‍ ഉള്ളതു കൊണ്ടാണ് പറഞ്ഞത്.... സ്തുതികള്‍ മാത്രമേ അഭിപ്രായമായി ഇടാവൂ എന്നറിഞ്ഞില്ല... ക്ഷമിക്കണം...

  ReplyDelete
  Replies
  1. സ്തുതികള്‍ മാത്രമേ സ്വീകരിക്കൂ എന്നെവിടെയും പറഞ്ഞിട്ടില്ല,സ്തുതികളെക്കാളും വിമര്‍ശനമാണ് ആവശ്യം എന്നാള്‍ പരിഭാഷകന്‍റെ ശ്രമങ്ങളെ പൂര്‍ണ്ണമായും തള്ളിപറഞ്ഞ് കൊണ്ടുളള വിമര്‍ശനം ശരിയല്ല. ഊണു ഉറക്കവും സമയവും നഷ്ടപ്പെടുത്തി യാതൊരു വിധ പ്രതിഫലവും പറ്റാതെയാണ് ഓരോ സബും പൂര്‍ത്തികരിക്കുന്നത്. വിമര്‍ശിക്കുന്നതിനോടൊപ്പം തന്നെ ആശ്വാസിപ്പിക്കാനും വിമര്‍ശകന് കഴിയണം കാരണം ഇത് പരിഭാഷകന്‍ സ്വന്തം ആവശ്യത്തിന് വേണ്ടി ചെയ്യുന്ന ഒന്നല്ല. ഒരു സബ്ബ് ചെയ്ത് നോക്കുമ്പോള്‍ മാത്രമേ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാവൂ, അതാണ് സബ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് അതിന്‍റെ മനപ്രയാസം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. പിന്നെ നിങ്ങളെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. മുകളിലെ ഗോകുല്‍ നാഥിന്‍റെ കമന്റുകള്‍ എനിക്ക് സഹിക്കാനാവുന്നതായിരുന്നില്ല.ഞാനും താങ്കളെപ്പോലെ സാധരണക്കാരനായ പ്രേക്ഷകന്‍ മാത്രമാണ്. ഒരു സബ് താങ്കള്‍ ഒന്ന് ശ്രമിച്ച് നോക്കൂ അപ്പോള്‍ മനസ്സിലാകും അതിന്‍റെ ബുദ്ധിമുട്ട്. പിന്നെ സ്തുതികള്‍ വെറും പാഴ് വാക്കുകള്‍ മാത്രം. ഞാന്‍ ചെയ്ത സബ് ഇരുപതോളം പേര്‍ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് ശേഷമാണ് റിലീസിന് നല്‍കിയത്.ആ ഇരുപത് പേരും പറയാത്ത കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞപ്പോള്‍ തീര്‍ച്ചയായും എനിക്ക് ദേഷ്യമുണ്ടാകണമല്ലോ, സ്വഭാവികം. തീര്‍ത്തും മോശമാണെങ്കില്‍ എല്ലാവരുടെയും സ്വരം ഒരേ പോലെയാവണമായിരുന്നു, പക്ഷെ ഇവിടെ അങ്ങനെയല്ലാ കാര്യങ്ങള്‍, തീര്‍ച്ചയായും നിങ്ങളുടെ വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ എനിക്കവകാശമില്ല എന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത് ? എനിക്കും അവകാശമുണ്ട് എന്ന് മനസ്സിലാക്കൂ സ്നേഹിതാ.. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ മറ്റൊരി പരിഭാഷകനോട് ചോദിക്കൂ സബ്ബ് ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട്, സ്വന്തം കുഞ്ഞുങ്ങളെപ്പോലെ പരിഭാഷയെ കാണുന്നവരുണ്ട്. എനിക്കും എന്‍റെ കുഞ്ഞ് പൊന്‍കുഞ്ഞ് തന്നെയാണ്.

   Delete
  2. പിന്നെ സുഹൃത്തേ താങ്കള്‍ അറിയാമോ എന്ന് ഉറപ്പില്ല, എംസോണിന് ഒരു ഫേസ് ബുക്ക് പേജുണ്ട്, https://www.facebook.com/MSonePage അത് പോലെ ഗ്രൂപ്പും ഈ ബ്ലോഗില്‍ റിലീസ് ചെയ്യുന്നതിന് മുന്നേ ഗ്രൂപ്പംഗങ്ങള്‍ മലയാളം സബ് ഉപയോഗിച്ച് സിനിമ കണ്ട് വിശകലനം ചെയ്യാറുണ്ട്. അങ്ങനെ തെറ്റുകള്‍ തിരുത്തി, നല്ല അഭിപ്രായം സ്വീകരിക്കുന്നവ മാത്രമേ എംസോണ്‍ റിലീസ് ചെയ്യാറുള്ളു. അതിനാല്‍ തന്നെ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും എല്ലാവരും അവിടെയാണ് പറയുക, അവിടെ നിന്ന് തെറ്റുകള്‍ തിരുത്തിയാണ് ഈ പേജില്‍ വരുക. എന്‍റെ സബ് അസഹനീയമാണെങ്കില്‍ ഒരിക്കലും ഇവിടെ വരുകില്ലായിരുന്നു. അത് കൊണ്ട് തന്നെയാണ് ഞാന്‍ താങ്കളുടെ വിമര്‍ശനത്തെ ധൈര്യപൂര്‍വ്വം ചെറുത്തത് എന്ന് കൂടി മനസ്സിലാക്കുക.പിന്നെ ഞാന്‍ എല്ലാം തികഞ്ഞ പരിഭാഷകനാണ് എന്ന അഭിപ്രായം ഒന്നുമെനിക്കില്ല. എനിക്കങ്ങനെ ആവാനും സാധിക്കില്ല. എംസോണിന്‍റെ തന്നെ മികച്ച പരിഭാഷകരില്‍ ഒരാളായ ശ്രീധര്‍ ഭായിയുടെ ഒരു ഫാന്‍ കൂടിയാണ് ഞാന്‍. എംസോണിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ലെങ്കില്‍ ഫേസ്ബുക്ക് ഗ്രൂപ്പിലേക്ക് കടന്ന് വരുക, അതിന്‍റെ ആഴവും പരപ്പും തിരിച്ചറിയുക. നന്ദി.

   Delete
 10. ഇതിന്റെ info കിട്ടുമോ

  ReplyDelete
 11. ഇതിന്റെ infoയോ torrent download ലിങ്കോ അയച്ചു തരുമോ

  ReplyDelete
  Replies
  1. magnet:?xt=urn:btih:641F30D878CFE281ACE9637F30EAC1A850F7309

   Delete
 12. magnet:?xt=urn:btih:641F30D878CFE281ACE9637F30EAC1A850F73091

  ReplyDelete
 13. നല്ല പടം നല്ല പരിഭാഷയും

  ReplyDelete
 14. നല്ല കാര്യം എത്ര കണ്ടാലും അതിലെ കുറ്റം മാത്രം ചികഞ്ഞു കണ്ടു പിടിക്കുന്നത് ചിലരുടെ ഹോബി ആണ്
  നിങ്ങൾ,താങ്കൾ എന്നിവക്ക് പകരം നീ എന് ഉപയോഗിച്ചത് ആണ് അവരുടെ സിനിമാ ആസ്വാദനത്തെ ബാധിച്ചത് പോലും . ഓരോരുത്തരും സബ്ടൈറ്റിലുകൾ ഒരുക്കുന്നത് എത്ര സമയം അവരുടെ ചെലവഴിച്ചാണ് , ഇംഗ്ലീഷ് സാധാരണ സൗഹാർദ്ദ സംഭാഷണങ്ങളിൽ നിങ്ങൾ താങ്കൾ എന്നാണോ ഉപയോഗിക്കുവാ??? ഞങ്ങൾക് ഒക്കെ അത് ക്ലിഷേ ആയിട്ടാണ് തോന്നുന്നത് , അത് കൊണ്ട് ആസ്വാദനം കുറയുന്നുണ്ടേൽ അങ്ങു കുറയട്ടെ , കൂടുതൽ സിനിമകളുടെ സബ് ടൈറ്റിൽ പ്രതീഷിക്കുന്നു ഫഹദ്

  ReplyDelete
 15. ഈ വിമർശിക്കുന്നവർ ഇതിനു മുമ്പ് ഏദെങ്കിലും sub ചെയ്തിട്ടുണ്ടോ നമുക്ക് കണ്ണാല്ല്ലോ

  ReplyDelete
 16. Robin thomas നിങ്ങൾ ഇതിനു മുമ്പ് ഏദെങ്കിലും sub ചെയ്തിട്ടുണ്ടോ
  ഉണ്ടെങ്കിൽ link അയച്ചു തരൂ  ഇല്ലെങ്കിൽ വിമർശിക്കാൻ എന്തു യോഗ്യത ആണ് നിങ്ങൾക്ക് ഉള്ളത്

  ReplyDelete
 17. വളരെ നല്ല മൂവി..
  പരിഭാഷപ്പെടുത്തിയതിനു വളരെ നന്ദി..
  സബ്‌ടൈറ്റിൽ എന്റെ ആസ്വാദനത്തിന് മുറിവേൽപ്പിക്കാത്തത്തുകൊണ്ട് ഇനിയും നല്ല സിനിമകളുടെ പരിഭാഷകൾക്കായി കാത്തിരിക്കുന്നു..

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍