Thursday, January 25, 2018

Mother! (2017) മദര്‍!(2017)

എം-സോണ്‍ റിലീസ് - 633

എം-സോണ്‍ അവതരിപ്പിക്കുന്ന ബെസ്റ്റ് ഓഫ് IFFK

Mother! (2017) 
മദര്‍!(2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
ഡാരന്‍ ആരോനോഫ്സ്ക്കി 
പരിഭാഷഷഹന്‍ഷ,സി
Frame rate23.976 fps
Running time121മിനിറ്റ്
#infoYIFY
File Size879.32 MB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ:  
ഷഹന്‍ഷ,സി

ഒരു ആർട്ടിസ്റ്റും ഭാര്യയും ഒരു വീട്ടിൽ താമസിക്കുന്നു. ആർട്ടിസ്റ്റ് തന്‍റെ അടുത്ത വർക്കിലും ഭാര്യ പണി തീരാത്ത വീടിന്‍റെ ജോലികളിലും മുഴുകിയിരിക്കുന്നു.അവിടേക്ക് ഒരു രാത്രി അതിഥി ആയി ഒരു അപരിചിതനും അടുത്ത ദിവസം അയാളുടെ ഭാര്യയും കടന്നു വരുന്നു.ഇതാണ് തുടക്കം. ദൈവം ഭൂമിയെ സൃഷ്ടിച്ചു.ഭൂമി വളരെ സുന്ദരമായിരുന്നു. അവിടേക്ക് ദൈവം ആദം എന്ന തന്‍റെ സൃഷ്ടിയെ അയച്ചു.അവനോട് വിലക്കപ്പെട്ട കനി കഴിക്കരുതെന്ന് ആവശ്യപ്പെട്ടു.പിന്നീട് ഹവ്വ അവനോടൊപ്പം ചേർന്നു.അവർ വിലക്കപ്പെട്ടകനി കഴിക്കുക തന്നെ ചെയ്തു. ആദ്യ പാപം.തെറ്റിൽ നിന്നു തെറ്റിലേക്ക് മനുഷ്യൻ നടന്നു നീങ്ങി.ദൈവം നോഹയിലൂടെ തന്‍റെ സൃഷ്ടിയെ രക്ഷിച്ചെടുത്തു.എന്നിട്ടും അവർ വെറുതെയിരുന്നില്ല. തമ്മിൽ തല്ലിയും പ്രകൃതിയെ നശിപ്പിച്ചും അവർ ലോകത്തിന്‍റെ സമാധാനം കെടുത്തി. ദൈവം എന്നിട്ടും തന്‍റെ സൃഷ്ടിയിൽ പ്രതീക്ഷ കൈ വെടിഞ്ഞില്ല. ദൈവം തന്‍റെ പുത്രനെ ഭൂമിയിലേക്കയച്ചു. അവർ അവനെ ക്രൂശിക്കുകയും കൊല്ലുകയും ചെയ്തു.മതത്തിന്‍റെയും നിറത്തിന്‍റെയും പേരിൽ മനുഷ്യനെ തമ്മിലടിപ്പിച്ചു.യുദ്ധം ചെയ്തു. സ്ത്രീകളെയും കുട്ടികളെയും പിച്ചിചീന്തി.ഭൂമി മരണപ്പെട്ടു കൊണ്ടിരിക്കുന്നു.ഭൂമീ സ്വയം നശിക്കുന്നു. എന്നാൽ തന്‍റെ സൃഷ്ടിയിൽ വിശ്വാസം നഷ്പ്പടാത്ത ദൈവം വീണ്ടും ഒരു ലോകം പുനസൃഷ്ടിക്കുന്നു.  ഒരു സിനിമയിലെ ചെറിയ ഒരു സീനിൽ സിമ്പോളിക്ക് ആയി എന്തെങ്കിലും കാണിക്കുന്നത് ബ്രില്ല്യൻസ് ആയി ആണ് കാണുന്നത്. എന്നാൽ മദര്‍ എന്ന സിനിമ മുഴുവനായുംസിമ്പോളിക്ക് ആണ്. കഥാപാത്രങ്ങൾക്കും കഥാപശ്ചാത്തലത്തിനും ഫ്രേമിലുള്ള വസ്തുക്കൾക്കും എല്ലാം വേറെ ഏതെങ്കിലും ഒരു അര്‍ത്ഥവും ഐഡന്റിറ്റിയും ഫിലോസഫിയും ഉണ്ട്.കഥാപാത്രങ്ങൾക്ക് പേരുകൾ പോലും നൽകിയിട്ടില്ല.ദൈവത്തെ ആർട്ടിസ്റ്റ്  ആയും ഭാര്യയെ മദര്‍ എര്‍ത്ത് ആയും വീടിനെ ലോകവും ആയാണ് ആരോനോഫ്സ്ക്കി സിമ്പോളിക്ക് ആയി പ്ലേസ് ചെയ്തിട്ടുള്ളത്. എഡ്‌ ഹാരിസിനെ ആദമായും മിശേലിനെനെ ഹവ്വയായും റിലേറ്റ് ചെയ്യാം. ആർട്ടിസ്റ്റ് സൂക്ഷിക്കുന്ന ക്രിസ്റ്റൽ അവർ എടുത്ത് നശിപ്പിക്കുന്നതോടെ ആദി പാപത്തെയും സംവിധായകൻ പ്ലോട്ടിലേക്ക് കൊണ്ടു വരുന്നു. പിന്നീട് എഴുതി വിവരിക്കാൻ പറ്റാത്ത വിധം ഉള്ള സംഭവങ്ങളാണ് സിനിമയിൽ നടക്കുന്നത്.ഓരോ സംഭവങ്ങളും ചരിത്രവുമായി റിലേറ്റ് ചെയ്യാം.ഇന്നേ വരെയുള്ള ലോകചരിത്രം ഒരു വീടിനുള്ളിൽ പുനർസൃഷ്ടിക്കുന്ന അത്ഭുതമാണ് ഈ സിനിമയിലൂടെ പ്രേക്ഷകന് കാണാൻ കഴിയുക. പ്രകൃതി,മതം,ദൈവം,വിശ്വാസം അങ്ങനെ വിചാരിക്കാത്ത തലങ്ങളിലേയ്ക്കാണ് ഈ സിനിമ നമ്മെ കൂട്ടിക്കോണ്ടു പോകുന്നത്.. ജീവിതമെന്നത് തൂടർന്നുകോണ്ടേയിരിക്കുന്ന യാത്രയാണെന്നാണ് ചിത്രത്തിന്റെ അവസാനം കാണിച്ചുതരുന്നത്..
3 comments:

 1. magnet:?xt=urn:btih:EA2D38EB903348317C215110EF75F317BBC861CB
  Hevc link 456MB perfectly synced

  ReplyDelete
 2. പടം എന്താണെന്ന് ഇത് വായിച്ച ശേഷമാണ് മനസ്സിലാകുന്നത്..
  പടം നന്നായിട്ടുണ്ടെങ്കിലും അത്ര ഇഷ്ടപ്പെട്ടില്ല. സോറി..
  സബ്‌ടൈറ്റിൽ വളരെ നന്നായിരുന്നു.. Appreciate your hard work..
  ഇനിയും നല്ല ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു..

  ReplyDelete
 3. pls make a subtitle for Tell No One 2006.

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍