Friday, February 23, 2018

Blade Runner 2049 (2017) ബ്ലേഡ് റണ്ണര്‍ 2049 (2017)

എം-സോണ്‍ റിലീസ് - 657

Blade Runner 2049 (2017) 
ബ്ലേഡ് റണ്ണര്‍ 2049  (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
 ഡെന്നിസ് വില്ലേന്യൂ
പരിഭാഷശ്രീധര്‍
Frame rate23.976 fps
Running time164 മിനിറ്റ്
#infoB35CBB10B3D10A4AD71797FC1EA925F78DF38367
File Size  1.2 GB
IMDBWikiAwards

പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ.എൻ

1982 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ബ്ലേഡ് റണ്ണറിന്റെ രണ്ടാം ഭാഗമായ ബ്ലേഡ് റണ്ണര്‍ 2049 ഒരു മികച്ച Sci -fi എന്നതിന് ഉപരി , ഭാവിയിൽ മനുഷ്യർ അനുഭവിക്കാൻ പോകുന്ന ഏകാന്തതയും, പ്രണയവും നഷ്ടവികാരങ്ങളുടെയും കഥയാണ് കാട്ടികൂട്ടുന്നത്. പ്രണയം എന്നത് ഭാവിയിൽ വിര്‍ച്വല്‍ വരേ എത്തിപ്പെടും എന്നും, നമ്മളോട് തർക്കിക്കുകയോ, നമ്മുടെ പ്രവർത്തികൾ അവരെ തെല്ലും തന്നെ നിരാശരിക്കില്ല എന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു. എല്‍എപിഡി വേണ്ടി ജോലി ചെയുന്ന കെ എന്ന ബ്ലേഡ് റണ്ണർ എന്ന തന്റെ ഹോളോഗ്രാഫിക് രൂപത്തിൽ ഉള്ള ജോയ് എന്ന കാമുകിയെ അങ്ങേയറ്റം സ്നേഹികുകയും, അവളുടെ പരിമിതികളായ അവന്റെ റൂമിൽ ചുറ്റുപാടിൽ നിന്നും എനുമേറ്റര്‍ വെച്ച് അവളെ അവന്റെ ഒപ്പം ആ നിഗൂഢത നിറഞ്ഞ ലോകത്തിൽ അവന്റെ ഒപ്പം യാത്ര ചെയുമ്പോൾ , നമ്മൾ അവരുടെ ഭാവിയിലെ പ്രണയ നിമിഷങ്ങൾ ഓരോന്നായി ഊഹിച്ചു നോക്കുന്നു. എന്നാൽ ജോയ് എന്ന ഹോളോഗ്രാഫിക് കാമുകിയ്ക്കു ശാരീരികമായി അവനെ സ്വന്തമാകാൻ കഴിയില്ല എന്ന് ആലോചിക്കുമ്പോൾ, മറ്റൊരു സ്ത്രീയെ മുൻനിർത്തി ആ അവൾ അവനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. മനുഷ്യ നിർമ്മിതമാണെകിലും തന്റെ യജമാനൻ, അല്ലെങ്കിൽ പങ്കാളിയായി കാണുന്ന ആളെ എങ്ങനെ ആചരിക്കണം എന്ന് ഈ ഹോളോഗ്രാഫിക് സൃഷ്ടിക്കു സാധിക്കും. സാധാ പൈങ്കളി കഥകളിലും ,മെലോഡ്രാമ യിലെ പ്രണയ രംഗങ്ങൾ കണ്ടു വരുന്ന താഴ്‌ന്ന നിരാവാരത്തിൽ ഉള്ള ബന്ധം അല്ല ഇവർ തമ്മിൽ ഉള്ള കെമിസ്ട്രി എന്ന് സിനിമ കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകനും തറപ്പിച്ചു പറയാം . റയാന്‍ ഗോസ്ലിങ്ങിന്‍റെ അതുല്യ പ്രകടനവും , ജോയ് എന്ന ഹോളോഗ്രാഫിക് ആയി അഭിനയിച്ച അന ഡി അര്‍മാസ്ന്‍റെ സൗന്ദര്യത്തിനും അഭിനയ മുഹൂർത്തങ്ങളും അത്ര പെട്ടന് ഒന്നും നമ്മുടെ മനസിൽ നിന്നും മായില്ലായെന്ന്‍ നമുക്ക് പറയാൻ കഴിയും

 കൂടുതല്‍ അറിയുവാന്‍

Post Traumatic Baseline Test മനുഷ്യനിർമിത റോബോട്ടുകൾ മനുഷ്യർക്കെതിരെ തിരിഞ്ഞു വിപ്ലവം നടത്തിയതിനെത്തുടർന്ന് "അനുസരണയില്ലാത്ത" റോബോട്ടുകളെ അന്വേഷിച്ച് കണ്ടുപിടിച്ച് കൊല്ലാനായി ബ്ലേഡ് റണ്ണർ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം ക്രമാസമാധാനപാലകർ നിയോഗിക്കപ്പെടുന്നു. ഇവർക്ക് ജോലിയിൽ മറ്റു റോബോട്ടുകളെ കൊല്ലേണ്ടിവരുന്ന സാഹചര്യത്തിൽ അതിനാൽ ഉണ്ടാകുന്ന മനസികാഘാതം അവരുടെ മനസ്സുമാറ്റുമോ എന്ന് അവരെ ഭരിക്കുന്ന മനുഷ്യർ ഭയക്കുന്നു. ഇത് ടെസ്റ്റ് ചെയ്യാനായിട്ടാണ് "പോസ്റ്റ് ട്രോമാറ്റിക് ബേസ്ലൈൻ ടെസ്റ്റ്" നടത്തുന്നത്. അതിനായി വ്ലാദിമിർ നബക്കോവിന്റെ 'പെയിൽ ഫയർ' എന്ന പുസ്തകത്തിലെ വരികൾ ബ്ലേഡ് റണ്ണേറിനെ കൊണ്ട് ആവർത്തിച്ച് പറയിപ്പിക്കുകയാണ് ചെയ്യുന്നത്. മാനസിക ആഘാതം മൂലം ഉത്തരം പറയാൻ വൈകുന്നുണ്ടോ എന്നതിനെ ആസ്പദമാക്കിയാണ്  ഈ ടെസ്റ്റിൽ വിജയിച്ചോ ഇല്ലയോ എന്നത് തീരുമാനിക്കുന്നത് (Internet conenction ടെസ്റ്റ് ചെയ്യാനുള്ള Ping ടെസ്റ്റ് പോലെ). 
ഇവിടെ ആ വരികളുടെ പദാനുപദ അർത്ഥം (literal meaning) കഥയുമായി ബന്ധമില്ല. ബ്ലേഡ് റണ്ണർ ഈ ഉത്തരങ്ങൾ പെട്ടെന്നാണോ കൊടുക്കുന്നത് എന്നത് മാത്രമാണ് അവിടെ പ്രധാനം. അതുകൊണ്ട്, ഈ സീനുകളിൽ പ്രേക്ഷകന്റെ ശ്രദ്ധ സബ്‌ടൈറ്റിൽ വായിക്കുന്നതിലേക്ക് തിരിഞ്ഞുപോകാതിരിക്കാനായി പരിഭാഷ ചെയ്യാതെ വിട്ടിട്ടുണ്ട്. അറിഞ്ഞുകൊണ്ട് ഒഴിവാക്കിയതാണ്, അല്ലാതെ ചെയ്യാൻ മറന്നുപോയതല്ല.
പിന്നെ എന്തുകൊണ്ട് പെയിൽ ഫയറിലെ ആ വരികൾ തന്നെ അവിടെ ഉപയോഗിച്ചിരിക്കുന്നു എന്നതിന് വ്യാഖ്യാനം 
പെയിൽ ഫയറിലെ നായകൻ മരണത്തെ അതിജീവിച്ച് വന്നശേഷം ആ സമയം എന്താണ് കണ്ടതെന്ന് വിവരിക്കുന്ന വരികളാണ് അത്. ഇവിടെ സ്വന്തം വർഗ്ഗത്തിലെ വേറൊരുവനെ കൊല്ലേണ്ടിവരുന്ന കടുത്ത മാനസിക ആഘാതം കഴിഞ്ഞു വരുന്ന അവസ്ഥയും അതുപോലെ തന്നെ എന്നുള്ള ഒരു ഐഡിയ വെച്ചാവാം ബ്ലേഡ് റണ്ണേറിന്റെ തിരക്കഥാകൃത്തുക്കൾ ഒരുപക്ഷെ ഈ വരികൾ തിരഞ്ഞെടുത്തത്. കൂടുതൽ വായിക്കാനായി 
https://medium.com/@mariabustillos/blade-runner-2049-is-revealed-through-the-novel-pale-fire-dd9f04768439
(Sorry, ഇംഗ്ലീഷിൽ ആണ്, ഇത് മുഴുവൻ മലയാളത്തിൽ ആക്കാനുള്ള ക്ഷമയില്ല)2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍