Monday, February 19, 2018

Joint Security Area (2000) ജോയിന്റ് സെക്യൂരിറ്റി ഏരിയ (2000)

എം-സോണ്‍ റിലീസ് - 653


Joint Security Area (2000) 
ജോയിന്റ് സെക്യൂരിറ്റി ഏരിയ (2000)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയൻ
സംവിധാനംപാർക് ചാൻ-വൂക്
പരിഭാഷഔവർ കരോളിൻ
Frame rate24 FPS
Running time110 മിനിറ്റ്
#info697BA16CC444042657BD91A8FEBD0D45A4508BDE 
File Size816 MB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ : ഹരിലാൽ

സമകാലീന കൊറിയന്‍ സിനിമയിലെ, ഏറ്റവും ശ്രദ്ധേയമായ പേരുകളിലൊന്നാണ് പാർക് ചാൻ-വൂക് . പാർകിന്റെ സിനിമകളിലെല്ലാം അശാന്തമായൊരു ലോകമുണ്ട്. പ്രതികാരത്തിന്‍റെ "ചോരക്കഥകള്‍" പറഞ്ഞ, "The Vengeance Trilogy"യാണ് ആദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സൃഷ്ട്ടികളായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. " Vengeance Trilogy"യിലെ "Old Boy" സങ്കീര്‍ണ്ണമായ പ്രമേയത്താലും, അതിമനോഹരമായ ആഖ്യാനത്താലും കാലഘട്ടത്തെ അതി ജീവിക്കുന്ന സൃഷ്ട്ടികളിലൊന്നായി തീര്‍ന്നതാണ്. വളരെ സങ്കീര്‍ണ്ണമായ കഥാ സന്ദര്‍ഭങ്ങളും, കിടയറ്റ ദ്രിശ്യചാരുതയില്‍ പകര്‍ത്തിയ തീവ്രമായ വയലന്‍സുമൊക്കെയാണ് Park സിനിമയുടെ പുറം അടയാളങ്ങള്‍. പക്ഷേ, അതി തീവ്രമായ വയലന്‍സ് ദ്രിശ്യങ്ങള്‍ക്ക് പിന്നിലും, മികച്ച ജീവിത നിരീക്ഷണങ്ങളും, പച്ചയായ മനുഷ്യരുമുള്ള സിനിമകളാണ് പാർക് ചാൻ-വൂക് ന്‍റെ സൃഷ്ട്ടികള്‍. ഈ വാദത്തിന്‍റെ ഏറ്റവും വലിയ തെളിവാണ് Joint Security Area.

പാർക് ചാൻ-വൂക്ന്റെ  സിനിമ ജീവിതത്തിലെ, ആദ്യത്തെ വലിയ വിജയങ്ങളിലൊന്നായിരുന്നു "ജോയിന്റ് സെക്യൂരിറ്റി ഏരിയ". അതുവരെ ഉണ്ടായിരുന്ന എല്ലാ കളക്ഷന്‍ റെക്കോഡ്കളേയും ഈ സിനിമ മാറ്റിയെഴുതി. ഒരു രാഷ്ട്രീയ ത്രില്ലറിന്‍റെ പരിസരത്തു നിന്നും തുടങ്ങി, വൈകാരിക തീവ്രത നിറഞ്ഞ, ഒന്നാംകിട "ഡ്രാമ"യായി പരിണമിക്കുന്ന ചിത്രമാണിത്. വ്യക്തികളുടെ ദുരന്ത കഥയിലൂടെ, അതിര്‍ത്തികളാല്‍ വേര്‍പ്പെട്ട ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളുടെ ദുരന്തം ഈ ചിത്രം വരച്ചിടുന്നു. കൃത്യമായ കൊറിയന്‍ സ്ഥലകാലങ്ങളില്‍ നില്‍ക്കുമ്പോഴും, സാര്‍വദേശീയമായ തലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നത്‌ കൊണ്ടാണ് ഈ സൃഷ്ട്ടി മികവുറ്റതാകുന്നത്.

പ്രമേയത്തിന്‍റെ, സ്ഥലകാല പരിസരത്തിന് അതീവ പ്രാധാന്യമുള്ള ഒരു സിനിമയാണിത്. കൊറിയന്‍ വിഭജനത്തിനു ശേഷം, ഇരു കൊറിയകളുടേയും ഇടയില്‍, നയതന്ത്ര സമ്മര്‍ദ്ദ ഫലമായി സൃഷ്ട്ടിക്കപ്പെട്ട Buffer Zone നെ Demilitarized Zone എന്നാണ് അറിയപ്പെടുന്നത്. ചിത്രം നടക്കുന്നത് ഈ Demilitarized Zone ലാണ്. ഇരു സൈന്യങ്ങളുടേയും നിയന്ത്രണത്തിലാകുമ്പോഴും, ആയുധവല്‍കരണത്തില്‍ പരിമിതികളും, വിദേശ നീരീക്ഷക രാജ്യങ്ങളുടെ സാന്നിധ്യവും ഇവിടെയുണ്ട്. ഈ Buffer Zone ന്‍റെ ഭാഗമാണ് JSA അഥവ Joint Security Area. ചരിത പ്രസിദ്ധമായ "Bridge of No Return" സ്ഥിതിചെയുന്നതും "ജോയിന്റ് സെക്യൂരിറ്റി ഏരിയയിലാണ്. ഇങ്ങനെ ഒരു പേര് ഈ പാലത്തിന് കൈവന്നതിന് പിന്നിലും ചില ചരിത്രങ്ങളുണ്ട്. 1953 ലെ കൊറിയന്‍ യുദ്ധത്തില്‍, അമേരിക്കന്‍ പിടിയിലായ സൈനികര്‍ക്ക്, തിരിച്ചു തങ്ങളുടെ നാട്ടിലേക്ക് ( നോര്‍ത്ത് കൊറിയ) പോകാനുള്ള അവസരമുണ്ടായിരുന്നു. ഒന്നുകില്‍, പിടിക്കപ്പെട്ട രാജ്യത്ത് തുടരാം, അല്ലെങ്കില്‍ പാലം കടന്ന് അപ്പുറത്തേക്ക് പോകാം. ഒരിക്കല്‍ പാലത്തിനപ്പുറത്തേക്ക് പോയാല്‍, പിന്നെയൊരു മടങ്ങിവരവ് സാധ്യമല്ല. അതുകൊണ്ട് തന്നെ, ഇത് "തിരിച്ചു വരവുകളി"ല്ലാത്ത പാലമാകുന്നു.

"തിരിച്ചു വരവുകളി"ല്ലാത്ത ഈ പാലത്തിന് ഇരു പുറവുമുള്ള, ഇരു രാജ്യങ്ങളുടേയും സൈനിക പോസ്റ്റുകളിലാണ് ഈ ചിത്രം അരങ്ങേറുന്നത്. ലോകത്തിലെ "ഏറ്റവും ഏകാന്തമായ സൈനിക പോസ്റ്റുകളായിട്ടാണ്" (The Loneliest Outpost in the World) ഈ സൈനിക പോസ്റ്റുകള്‍ അറിയപ്പെടുന്നത്.

പക്ഷേ, ഈ ഏകാന്തതയ്ക്കും, തിരിച്ചു വരവുകളില്ലാത്ത പാലത്തിനും പിന്നില്‍... പരസ്പരം പാഞ്ഞടുക്കാന്‍ തയ്യാറായി, ഇരു സൈന്യങ്ങളും അശാന്തമായി നിലയുറപ്പിച്ചുണ്ട്. എല്ലാ തയ്യാറെടുപ്പുകളുമായി, വര്‍ഷങ്ങളായി തുടരുന്ന ഈ "ജാഗ്രത", ഈ നിമിഷവും തുടരുകയാണ്. ഒരൊറ്റ വെടിയൊച്ചയ്ക്കപ്പുറം, വിനാശകരമായ യുദ്ധത്തിലേക്കാവും ഇരു കൊറിയകളും ഉറക്കമുണരുക. ഇപ്പോഴും കനലെരിയുന്ന, ഈ രാഷ്ട്രീയ ഭൂമിയിലാണ്, ഈ സിനിമ "അതിര്‍ത്തികളില്ലാത്ത കൊറിയന്‍ ഹൃദയത്തെ" അടയാളപ്പെടുത്തുന്നതും, ഒരുപാടൊരുപാട് പ്രസക്തമാവുന്നതും.

കൊലപാതകവും, അതിന്‍റെ രാഷ്ട്രീയ ചുറ്റുപാടും, അന്വേഷണങ്ങളുമൊക്കെയായി, ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ചേരുവകളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. JSAയിലെ നോര്‍ത്ത് കൊറിയന്‍ പോസ്റ്റില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കുന്നു. നോര്‍ത്ത് കൊറിയന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയ, ഒരു സൗത്ത് കൊറിയന്‍ സൈനികന്‍റെ രക്ഷപെടല്‍ ശ്രമത്തിനിടയിലാണ്, ഈ കൊലപാതകങ്ങള്‍ സംഭവിക്കുന്നത്‌. മറ്റൊരു യുദ്ധത്തിന്‍റെ വക്കിലെത്തിയ ഇരു രാജ്യങ്ങള്‍ക്കുമിടയിലേക്ക്, സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഒരു നിരീക്ഷക പ്രതിനിധിയും എത്തുന്നു. അന്വേഷണവും, അപ്രതീക്ഷിതമായ സംഭവ ഗതികളുമാണ് പിന്നീട് പ്രേക്ഷകനെ കാത്തിരിക്കുന്നത്. ആ രാത്രിയില്‍, ആ സൈനിക പോസ്റ്റുകളില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് കഥാ വഴിയെ ആദ്യന്തം പിടിച്ചു നിര്‍ത്തുന്നത്. ഇതിനുമപ്പുറത്തേക്കുള്ള കഥ പറച്ചില്‍, ഒരു പക്ഷേ കാഴ്ച്ചാനുഭവങ്ങളെ ബാധിച്ചേക്കാം.

ഓരോ ജനതയ്ക്കും ചുറ്റും, അര്‍ത്ഥരഹിതവും, അപകടകരവുമായ ഒരു പാട് അതിര്‍ത്തികളുണ്ട്. ആ അതിര്‍ത്തികള്‍ ഭേദിച്ചുള്ള ഓരോ യാത്രയും, മടങ്ങി വരവുകള്‍ ഇല്ലാത്തവയായി തീര്‍ന്നേക്കാം. യാത്രക്കാരനും, സഹയാത്രികരും ദുരന്തത്തില്‍ അവസാനിച്ചേക്കാം. എങ്കിലും,അതിര്‍ത്തികള്‍ക്ക് ഇരു വശത്തും, നമുക്ക് പൂ മരങ്ങള്‍ നട്ടു വളര്‍ത്താം, എന്നെങ്കിലും അതിര്‍ത്തികള്‍ കൊഴിഞ്ഞു പോകുമ്പോള്‍, ആ പൂമരചോട്ടിലിരുന്ന്, അതിര്‍ത്തികളില്ലാത്ത പുതുലോകത്തെക്കുറിച്ച്, അടുത്ത തലമുറകളെങ്കിലും സ്വപ്‌നങ്ങള്‍ കാണട്ടെ...


2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍