Saturday, February 17, 2018

The Last King (2016) ദി ലാസ്റ്റ് കിംഗ് (2016)

എം-സോണ്‍ റിലീസ് - 652


The Last King (2016)
ദി ലാസ്റ്റ് കിംഗ് (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷനോർവീജിയൻ
സംവിധാനംനീൽസ് ഗൗപ്
പരിഭാഷ സുഭാഷ്‌ ഒട്ടുംപുറം
Frame rate23.976 FPS
Running time99 മിനിറ്റ്
#infoEDB3112BBF6A846575EEA6C6C10318DF3264A58E
File Size646 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ : പ്രവീൺ അടൂർ

നോർവ്വേ, പാതിരാ സൂര്യന്റെ നാട്. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം. രാജ്യത്ത് അഭ്യന്തര യുദ്ധം രൂക്ഷമായിരിക്കുന്ന കാലം. ഒരു ഭാഗത്ത് ഹാക്കോൺ മൂന്നാമനെ പിന്തുണയ്ക്കുന്ന പരമ്പരാഗത കർഷകരും തദ്ദേശീയരുമായ ബെർക്ക് ബെയ്നർ സൈന്യം. മറു ഭാഗത്ത് ക്രൈസ്തവ സഭയുടേയം പ്രഭുക്കൻമാരുടെയും സൈന്യമായ ബാഗ്ലർമാർ. ഇതിനിടയിൽ ഹാക്കോൺ രാജാവ് ബന്ധുക്കളുടെ ചതിയിൽ കൊല്ലപ്പെടുന്നു. തനിക്ക് രഹസ്യ ഭാര്യയിൽ ഒരു മകനുണ്ടെന്നും അവനാണ് അടുത്ത കീരീടവാകാശിയെന്നും മരിക്കുന്നതിന് മുൻപ് രാജാവ് പ്രഖ്യാപിക്കുന്നു. ഇക്കാര്യം അറിഞ്ഞ നിമിഷം ആ നവജാത ശിശുവിനെ കൊലപ്പെടുത്താനായ് ബാഗ്ലർമാർ തീരുമാനിക്കുന്നു. രാജാവിന്റെ വിശ്വസ്ത സേവകരായ ബർക്ക് ബെയ്നറുകളിൽ രണ്ടു പേർ ആ ശ്രമം തടയാനൊരുങ്ങുന്നു. അതിനായ് അവർ രാജാവിന്റെ മകനെ സുരക്ഷിതമായ കരങ്ങളിലേൽപ്പിക്കാൻ ഐതിഹാസികമായ ഒരു പാലായനം തുടങ്ങുന്നു. തങ്ങൾക്ക് പ്രിയപ്പെട്ട പലതും ആ യോദ്ധാക്കൾക്ക് ആ പാലായനത്തിനിടയിൽ നഷ്ടപ്പെടുന്നു. എങ്കിലും തലമുറകളായ് കാത്തു സൂക്ഷിക്കുന്ന വിശ്വാസത്തിന് ക്ഷതമേൽക്കാതിരിക്കാൻ അഭിമാനികളായ ആ യോദ്ധാക്കൾ യാത്ര തുടരുന്നു. മഞ്ഞുമൂടിയ നോർവ്വേയുടെ സൗന്ദര്യവും തണുത്തുറഞ്ഞ പാശ്ചാത്തല സംഗീതവും ഈ ചലച്ചിത്രത്തിന്റെ വശ്യത കൂട്ടുന്നു.


3 comments:

  1. Breaking bad Malayalam kittan scope undo?

    ReplyDelete
  2. Murder on the orient express എന്ന സിനിമയുടെ മലയാളം സബ്‌ടൈറ്റിൽ ഇടാമോ ???

    ReplyDelete
  3. PUSHER (Danish) 1,2,3 pls pls pls
    Made a malayalam subtitle

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍