Tuesday, March 27, 2018

The Golden Dream (2013) ദ ഗോള്‍ഡന്‍ ഡ്രീം (2013)

എം-സോണ്‍ റിലീസ് -689

എം സോണ്‍ അവതരിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍  ഫെസ്റ്റ് -6

The Golden Dream (2013)
ദ ഗോള്‍ഡന്‍ ഡ്രീം (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷസ്പാനിഷ് 
സംവിധാനം
ഡീഗോ ഖുമേധാ ഡയസ് 
പരിഭാഷസുനില്‍ നടക്കല്‍ 
Frame rate23.976 FPS
Running time108 മിനിറ്റ്
#info85A3D336ABB2AD5ADF5CBE65EBDABA015A5DFC64
File Size924 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: ഫൈസല്‍ കിളിമാനൂര്‍ 

സ്വപ്നങ്ങളെ പിന്തുടർന്ന് സമൃദ്ദിയുടെ വിളനിലങ്ങളിലേയ്ക്ക് കുതിക്കുവാനുള്ള മനുഷ്യന്റെ അഭിനിവേശം ചിലപ്പോൾ ചരിത്രമാകാറുണ്ട്. അടയാളപ്പെടുത്താനാകാതെ മാഞ്ഞുപോകുന്ന സഹസ്രങ്ങളുടെ ദുരിത പർവ്വങ്ങൾക്ക് മുകളിൽ എഴുന്ന് നിൽക്കുന്ന അപൂർവ്വങ്ങളായ സ്വപ്ന സാഫല്യങ്ങളെയാണ് തുടർന്നുള്ള തലമുറകൾ ഏറ്റു പാടുന്നതും , അഗ്നിയായി ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നതും. സുന്ദരവും , സമ്പന്നവുമായ ഒരു സുവർണ്ണ സ്വപ്നത്തിനു പിറകെ കാലടികൾ തീർക്കാൻ യുവത്വത്തിന് ചോദന നൽകുന്നതും ഇത്തരം സ്തുതി ഗീതങ്ങൾ തന്നെയാകണം.
അമേരിക്കയെന്ന സ്വപ്നഭൂമി (?) തേടി യാത്രയാകുന്ന മൂന്നു "ഗ്വാട്ടിമാലക്കാരായ" യുവതയുടെ ആവേശകരമായ അനുഭവം പ്രേക്ഷകന് പകരുന്ന THE GOLDEN DREAM(2013) എന്ന മെക്സിക്കൻ സിനിമ, റോഡ്‌ മൂവി വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ഗ്വാട്ടിമാല , മെക്സിക്കോ എന്നിവയുടെ പ്രാന്തതയിലൂടെ ചിന്നം വിളിച്ചു പായുന്ന യന്ത്ര പുഴുവിന് മുകളിലിരുന്ന് അവർ കാണുന്ന കാഴ്ചകളും , നേരിടുന്ന നടുക്കമുണർത്തുന്ന യാഥാർത്ഥ്യങ്ങളും കാതങ്ങൾക്കിപ്പുറം നമ്മുടെ ഉള്ളിലും അലയടിക്കുന്ന തരത്തിൽ ഈ യാത്രയിലേയ്ക്ക് നമ്മെയും പിടിച്ചുയർത്തുന്ന ദൃശ്യാനുഭവമായി മാറുന്നു ഈ സിനിമ.
ചേരി ജീവിതം തീർക്കുന്ന ദാരിദ്ര്യ- കൂനകളിൽ നിന്നും വമിക്കുന്ന ദുർഗന്ധം മൂലം നിൽക്കുന്നത് പോലും അസഹനീയമാകുമ്പോഴാണ് , സ്വപ്നങ്ങളെ പിന്തുടരാനുള്ള ലളിത യുക്തിയിലേയ്ക്ക് ജുവാൻ, സാറ, സാമുവൽ എന്നിവർ പിച്ച വെയ്ക്കുന്നത്. ഓസ്‌വ്വാൾഡോ എന്ന പേരിൽ ആണ്‍വേഷം കെട്ടിയാണ് സാറ യാത്രയ്ക്കൊരുങ്ങുന്നത്. ഈ മൂവർ സംഘത്തിലേയ്ക്ക് ഭാഷയറിയാത്ത CHAUK എന്ന റെഡ് ഇന്ത്യൻ യുവാവ്‌ കൂടിയെത്തുമ്പോൾ , ഈ സിനിമയിലെ ചേരുവകൾക്ക് വേണ്ട നാൽവർ സംഘമായി അവർ പരിണമിക്കുന്നു. ഇത്തരം യാത്രകൾ അതിന്റെ കഠിന യാഥാർത്യങ്ങളെ പുൽകുമ്പോഴും ഒരു പിന്മാറ്റത്തെക്കുറിച്ച് അവർ ചിന്തിക്കാത്തത്, അവരെ ഈ യാത്രകളിലെയ്ക്ക് നയിക്കുന്ന നിറം കുറഞ്ഞ ജീവിത സാഹചര്യങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കാം. ശക്തിയെയും, മനക്കരുത്തിനെയും ചേർത്ത് പിടിക്കുന്ന "ഡാർവീനിയൻ" നീതിയുടെ വിളയാട്ട ഭൂമികളാണ് നമുക്ക് ഈ യാത്രയിൽ എങ്ങും തെളിഞ്ഞു കാണാനാവുന്നത്.എച്ചില് തിന്നു ജീവിക്കുന്നവനെ കൊള്ളയടിക്കുന്ന കൊടും ക്രൂരത രംഗ പ്രവേശം നടത്തുന്ന ഫ്രൈമുകൾ നമ്മിൽ വെറുപ്പിന്റെയും , നൊമ്പരങ്ങളുടെയും നിശ്വാസങ്ങൾ തീർക്കുന്നവയായിരുന്നു. സ്നേഹവും, വിശ്വാസവും,വഞ്ചനയും ആപേക്ഷികവും അവസരോചിതവുമായ അപ്രവചനീയതയായി അവതരിക്കുന്നത് നടുക്കമുണർത്തുന്നു. ഈ ദുർഘട പാതയിലെ ഇരുണ്ട യാഥാർത്യങ്ങളെ അവർ എങ്ങനെ നേരിടുന്നുവെന്നതും , ഈ യാത്രയുടെ അന്ത്യവുമാണ് നമുക്കായി ഈ സിനിമ ഒരുക്കിയ സസ്പെൻസ്.
ദേശാന്തര ഗമനങ്ങളെ അധികരിച്ചുള്ള ഇത്തരം റോഡ്‌ മൂവികൾ കാണുമ്പോൾ സാധാരണ മനസ്സിൽ പതിയാറുള്ള കാഴ്ചകൾക്കപ്പുറം ഹൃദയത്തെ സ്പർശിക്കുന്ന ഒരു സിനിമാ കാഴ്ചയാണ് THE GOLDEN DREAM. 

                                                                                                                      saheer cholasseri

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍