Monday, March 26, 2018

The Milk Of Sorrow (2009) ദ മില്‍ക്ക് ഓഫ് സോറോ (2009)

എം-സോണ്‍ റിലീസ് -688

എം സോണ്‍ അവതരിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍  ഫെസ്റ്റ് -5

The Milk Of Sorrow (2009)
ദ മില്‍ക്ക് ഓഫ് സോറോ  (2009)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷസ്പാനിഷ് 
സംവിധാനം
ക്ലോഡിയ ലോസ  
പരിഭാഷശ്രീധര്‍ 
Frame rate23.976 FPS
Running time97 മിനിറ്റ്
#info22F430EED42C28094FB2F8242D934431DB434FF4
File Size850 MB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

2009 ൽ പുറത്തിറങ്ങിയ പെറുവിയൻചലച്ചിത്രം ആണ് ദ മിൽക്ക് ഓഫ് സോറോ(സ്പാനിഷ്: La Teta Asustada) . സ്പാനിഷ് ഭാഷയിൽ ആണ് ഈ സിനിമ നിർമിച്ചിരിക്കുന്നത് .ക്ലോഡിയ ലോസ ആണീ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.പ്രസിദ്ധ പെറുവിയൻ എഴുത്തുകാരനായ മറിയോ വർഗോസ് ലോസയുടെ മരുമകൾ കൂടിയായ ക്ലോഡിയയുടെ രണ്ടാമത്തെ കഥാ ചിത്രമാണ് ദ മിൽക്ക് ഓഫ് സോറോ.ഹാർവാർഡ് സർവകലാശാലയിലെ നരവംശശാസ്‌ത്ര വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറും ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ജസ്‌റ്റീസിന്റെ പ്രാക്‌സിസ് ഡയരക്‌റ്ററുമായ കിംബെർലി തിയോഡോൺ രചിച്ച എൻത്രെ പ്രൊജിമോസ് എന്ന പുസ്‌തകമാണ് സിനിമക്ക് ആധാരമായത് .
ആഭ്യന്തര ഭീകരതയുടെ നാളുകളിൽ ബലാത്കാരത്തിന് വിധേയയായ സ്ത്രീ ജന്മം നൽകിയ FAUSTA-യാണ് നമ്മുടെ നായിക. ഭീതിയുടെ ലാവണങ്ങളിൽ പിറന്നു വീണ അവൾക്ക് മാതാവിനെ ആവേശിച്ച ആ കാലഘട്ടത്തിന്റെ രോഗം ("ഭയം") മുലപ്പാലിലൂടെ പകർന്നു കിട്ടിയിരിക്കുകയാണ്. അമ്മയോടൊപ്പം പാട്ടുകൾ പാടി പ്രതിരോധങ്ങൾ തീർത്തിരുന്ന അവളെയും , അവളുടെ സന്തത സഹചാരിയായ "ഭീതിയെയും" തനിച്ചാക്കി അനശ്വരതയെ പുൽകുകയാണ് അമ്മ. അവളുടെ ചെറിയ ആഗ്രഹങ്ങളും, ചുറ്റുപാടുകളും, രോഗവും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം കലർന്ന വായു ഉച്വ സിക്കാൻ അവളെ നിർബന്ധിക്കുകയാണ്.
ഭീകരത അവശേഷിപ്പിച്ച ഭീതിയുടെ ചോരക്കറ തങ്ങിനിൽക്കുന്ന FAUSTA-യുടെ കണ്ണുകൾ ഭൂതകാലത്തെ വിചാരണ ചെയ്യാൻ പ്രാപ്തമായവയായിരുന്നു. സിനിമയുടെ പ്രമേയം "ഭയം" ,"വിഷാദം" എന്നിവയോട് ഐക്യപ്പെടുന്നവയാണെങ്കിലും , ആഹ്ലാദത്തിന്റെയും , ആഘോഷങ്ങളുടെയും ദരിദ്രക്കാഴ്ചകൾ പെറുവിയൻ ജനതയുടെ വിവാഹ ചിത്രങ്ങളിലൂടെ വരച്ചു കാട്ടി ഐറണി സൃഷ്ട്ടിക്കാനും ശ്രമിച്ചിരിക്കുന്നു. സമൃദ്ധിയും , പച്ചപ്പും നിറഞ്ഞ ജീവസ്സുറ്റ ലക്ഷണങ്ങളെ വ്യക്തമായി ദർശിക്കാനായ സമ്പന്നതയും സിനിമയിലെ കേവല ദൃശ്യങ്ങളായി മാറ്റിവെയ്ക്കേണ്ടവയായിരുന്നില്ല. കുഴിച്ചു മൂടിയതിനെ വീണ്ടും കാണില്ല എന്ന് പറഞ്ഞവർ നുണയന്മാരാണെന്ന സമ്പന്നയുക്തിയുടെ ജൽപ്പനങ്ങളെ ഉൾകൊള്ളാൻ വംശീയ-രാഷ്ട്രീയ വായനകളെ ആശ്രയിക്കേണ്ടി വന്നേക്കാം. FAUSTA തന്റെ "ഭയത്തിനെതിരെ തീർത്ത പ്രതിരോധങ്ങൾ ഭീതിയുടെ മുളകൾ അവൾക്കുള്ളിൽ സമൃദ്ധമായി കിളിർക്കാൻ പോന്നവയായിരുന്നു. മാജിക്കൽ റിയലിസം പലയിടങ്ങളിൽ എത്തിനോക്കുന്നുണ്ടായിരുന്നു. ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ അവഗണിക്കാനാവാത്ത വിധം ഓർമ്മയിൽ തങ്ങി നിൽക്കുന്നു FAUSTA എന്ന കഥാപാത്രവും അഭിനേത്രിയും.
നമ്മളിൽ പാകിയിട്ടുള്ള ഭീതിയുടെ വിത്തുകൾ പറിച്ചെറിയേണ്ടത് ,ഭീതിയുടെ താഴ്വരകളിലൂടെ അവയ്ക്കൊപ്പം നടന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാണെന്ന് ഓർമ്മപ്പെടുത്തുന്നു ഈ സിനിമ.

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍