Sunday, April 1, 2018

I Dream In Another Language (2017) ഐ ഡ്രീം ഇന്‍ അനദര്‍ ലാംഗ്വേജ് (2017)

എം-സോണ്‍ റിലീസ് -694

എം സോണ്‍ അവതരിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍  ഫെസ്റ്റ് -11

I Dream In Another Language (2017)
ഐ ഡ്രീം ഇന്‍ അനദര്‍ ലാംഗ്വേജ്  (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷസ്പാനിഷ് 
സംവിധാനം
ഏണസ്റ്റോ കോൺട്രേറാസ്  
പരിഭാഷശ്രീധര്‍ 
Frame rate23.976 FPS
Running time100 മിനിറ്റ്
#info5EB5C8BE4772FFC5D8999E620CF1D83218F5A343
File Size1.7 GB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

 രണ്ടു പേരിലൊരാൾ മരിച്ചാൽ ഒരു ഭാഷ തന്നെ ഭൂമിയിൽ നിന്നും നാമാവശേഷമാകുന്ന സ്ഥതിവിശേഷത്തിന്റെ കഥയാണ് I Dream in Another Language എന്ന മെക്സിക്കൻ സിനിമയിൽ പറയുന്നത്... മെക്സികോയിലെ വനാതിർത്ഥിയിലുള്ള ഗ്രാമത്തിൽ ജീവിക്കുന്ന ആത്മസുഹൃത്തുക്കളായിരുന്ന ഇശ്വാറോയും എവറിസ്റ്റോയും തമ്മിൽ സംസാരിച്ചിട്ട് വർഷം അമ്പതു കഴിഞ്ഞിരിക്കുന്നു.... ഊർദ്ദാൻ വലിക്കുന്ന സിക്രിൽ ഭാഷയുടെ ചില അടയാളങ്ങളെങ്കിലും രേഖിതമാക്കുന്നതിന് മാർട്ടിൻ എന്ന ഭാഷസ്നേഹിക്ക് ആ സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുകയും അത് റെക്കോഡു ചെയ്യുകയും വേണം... കാടും പക്ഷികളുമെല്ലാം പ്രതികരിക്കുന്ന സിക്രിൽ ഭാഷയുടെ സ്വപ്ന സമാനമായ മാസ്‌മരതയുടെ ഒരു അവശേഷിപ്പ് സൂക്ഷിക്കുക അയാളുടെ കടമാണ്. അതിനായി അയാൾ അവരുടെ ഇടയിലുള്ള ശത്രുതയുടെ വേരുകൾ ചികയുന്നതിലൂടെ, ആ ആത്മസുഹൃത്തുക്കൾക്ക് ഇടയിൽ ഉടലെടുത്ത വൈര്യത്തിന്റെ കാരണങ്ങളിലേക്കുമാണ് I Dream in Another Language വികസിക്കുന്നത്.

കോളനിവൽക്കരണവും ആഗോളികരണവും ഭാഷകളെ തന്നെ ഭൂമുഖത്തു നിന്നും നാമവശേഷമാക്കുന്ന കാലത്ത് ഒരു ഭാഷ മാത്രമല്ല അതിൽ ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ കലകളും സംസ്കാരവുമെല്ലാം അപ്രത്യക്ഷമാവുകയാണ്. കാടകത്തിന്റെ സ്വപ്നസമാനമായ ദൃശ്യപരിചരണം, മികച്ച പശ്ചാത്തല സംഗീതം, അതിലെറെ വലിഞ്ഞുമുറുകുന്ന കഥാഘടന, ഇതെല്ലാം കൊണ്ട് I Dream in Another Language മികച്ച സിനിമയായി മാറുന്നു .

1 comment:

  1. കിടിലന്‍ പടം മികച്ച പരിഭാഷ താങ്ക്സ് ശ്രീധര്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍