Wednesday, April 18, 2018

Love in the Time of Cholera (2007) ലൗവ് ഇന്‍ ദി ടൈം ഓഫ് കോളറ (2007)

എം-സോണ്‍ റിലീസ് -710Love in the Time of Cholera (2007)
ലൗവ് ഇന്‍ ദി ടൈം ഓഫ് കോളറ (2007)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
മൈക്ക് നെവെല്ല്
പരിഭാഷവെള്ളെഴുത്ത്
Frame rate25 fps
Running time139 മിനിറ്റ്
#info543D05AD85590286C591227788FF77154F8EF243
File Size 1.37 GB
IMDBWikiAwardsഅലൻ പേറ്റന്റെ ‘കേഴുക പ്രിയ നാടേ‘, (സംവിധാനം : സോൾട്ടൻ കോർദാ) അലക്സാണ്ടർ സോൾഷെനിറ്റ്സ്വന്റെ ‘ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം‘, ( സംവിധാനം : കാസ്പർ റീഡ്) റ്റാഡിസ്റ്റാ സ്പിൽ മാന്റെ ‘പിയാനോ വാദകൻ‘ ( സംവിധാനം : റോമൻ പോളാൻസ്കി) ഴാങ് ഡൊമിനിക് ബാബിയുടേ ‘ ഡൈവിങ് കവചവും ചിത്രശലഭവും ( സംവിധാനം: ജൂലിയൻ ഷ്നാബെൽ) ചാൾസ് ഡിക്കൻസിന്റെ ‘ഒളിവെർ ട്വിസ്റ്റ്‘ (സംവിധാനം : പൊളാൻസ്കി) തുടങ്ങിയ അവലംബിത തിരക്കഥകൾ തയാറാക്കിയ റൊണാൾഡ് ഹാർവുഡാണ്,  മാർക്വേസിന്റെ ‘ കോളറാക്കാലത്തെ പ്രണയത്തിനും‘ തിരനാടകം തയാറാക്കുന്നത്. അദ്ദേഹം നാടകകൃത്തും നോവലിസ്റ്റും നാടക ചരിത്രകാരനുമൊക്കെയാണ്. മാർക്വേസ് ആദ്യമായി ഹോളിവുഡിലെത്തുന്നത് ഈ ചിത്രം വഴിയാണ്. 2007-ൽ. സ്റ്റോൺ വില്ലേജ് നിർമ്മാണക്കമ്പനി ഉടമ, സ്കോട്ട് സ്റ്റെയിൻഡോർഫ് മൂന്നു വർഷം കാത്തിരുന്നിട്ടാണ് നോവൽ സിനിമയാക്കാനുള്ള അനുവാദം മാർക്വേസിൽനിന്ന് നേടിയെടുത്തത്. താൻ മാറ്റൊരു ഫ്ലോറെന്റിനോയാണെന്ന് സ്കോട്ട്, മാർക്വേസിനെ ബോധ്യപ്പെടുത്തി, സിനിമയുടെ അനുവാദത്തിനായി എത്രനാൾ വേണമെങ്കിലും കാത്തിരിക്കും. 50 വർഷമെങ്കിൽ  50 വർഷം.

‘കോളറാക്കാലത്തെ പ്രണയ‘ത്തിനു പുറമേ ‘ഇൻ ഇവിൾ അവറും‘, ‘ഓഫ് ലൗ ആൻഡ് അദർ ഡെമൻസും‘, ‘നോ വൺ റൈറ്റ്സ് ടു കേണലും‘  ചലച്ചിത്രങ്ങളായിട്ടുണ്ട്. (മാർക്വേസ് തന്നെ സ്ക്രിപ്റ്റ് എഴുതിയവ വേറേ) എന്നാൽ ലാറ്റിനമേരിക്കയ്ക്ക് പുറത്ത് തന്റെ നോവലുകൾക്ക് ഒരു ദൃശ്യപാഠം ഉണ്ടാവുന്നതിനെ എന്തുകൊണ്ടോ മാർക്വേസിന് ഒരു എതിരഭിപ്രായം ഉണ്ടായിരുന്നെന്നു തോന്നുന്നു. ‘കോളറാക്കാലത്തെ പ്രണയത്തെ‘ക്കുറിച്ചുള്ള ഒരു വിമർശനം കൊളംബിയൻ ചുറ്റുപാടിൽനിന്ന് അത് നേരെ ഡിക്കൻസിയൻ കാലത്തിലേക്ക് വച്ചു മാറ്റപ്പെട്ടു എന്നതാണ്. സംവിധായകൻ മൈക്ക് നെവെൽ ബ്രിട്ടീഷുകാരനാണ്. (ചാൾസ് ഡിക്കൻസിന്റെ ‘ദ ഗ്രേറ്റ് എക്സ്പെറ്റേഷനാ‘ണ് മൈക്കിന്റെ മറ്റൊരു ചിത്രം) അതുകൊണ്ടാണ് ചലച്ചിത്രത്തിലെ പ്രദേശങ്ങൾ കൊളംബിയ എന്നതിലുപരി കഴിഞ്ഞ നൂറ്റാണ്ടിലെ ബ്രിട്ടീഷ് പ്രദേശങ്ങളായിരിക്കുന്നത്. നോവലിനകത്തെ ദാർശനികമായ അടിയൊഴുക്കുകൾ വറ്റുകയും ലാറ്റിനമേരിക്കാൻ രാജ്യത്തിനുമേലുള്ള യൂറോപ്യൻ നോട്ടത്തിനു ചലച്ചിത്രത്തിൽ പ്രാധാന്യം വരികയും ചെയ്തിരിക്കുന്നു. കോളറക്കാലത്തെ പ്രണയം മുന്നിൽ വയ്ക്കുന്ന വൈകാരിക അനുഭൂതിയെ മറ്റൊരു ചിഹ്നവ്യവസ്ഥയിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ ചലച്ചിത്രം വിജയിക്കുകയും ചെയ്തിട്ടുണ്ട്.  അനുകല്പന (അഡാപ്‌റ്റേഷൻ) കൾ അത്രയും മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ.

കൗമാരകാലത്തു് ഫ്ലോറെന്റിനോ അരിസയ്ക്ക്, ( ജാവിയർ ബർദാം) ഫെർമിനാ ഡാസ (ജിയോവന്ന മെസോഗിർമോ) എന്ന സുന്ദരിപ്പെണ്ണിനോടുണ്ടായ ശക്തമായ പ്രണയത്തിന്റെയും അവളെ കിട്ടാനുള്ള അയാളുടെ 50 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെയും കഥയാണ്,  കോളറാക്കാലത്തെ പ്രണയം‘ പറയുന്നത്.  1880 മുതൽ 1930 വരെയാണ് അയാളുടെ കാത്തിരിപ്പ് നീളുന്നത്. നോവലിൽ, ഫെർമിനയുടെ ഭർത്താവായ ഡോ. ജുവനൽ ഉർബിനോയ്ക്ക് (സിനിമയിൽ ബെഞ്ചമിൻ ബ്രാറ്റ്)  ലഭിച്ച പ്രാധാന്യം സിനിമയിൽ ഇല്ല. പ്രണയം രോഗാതുരമായ അവസ്ഥയാണെന്ന ധ്വനി മാർക്വേസ് നോവലിൽ സൂക്ഷിച്ചിട്ടുണ്ട്. അത് അസംബന്ധവും കാല്പനികവുമാണ്. അതിനു നേർ എതിർവശത്താണ് യൂറോപ്യൻ വിദ്യാഭ്യാസം ലഭിച്ച ഡോ. ഉർബിനോയുടെ നില. പഴയതും പുതിയതുമായ കാലങ്ങളുടെ, ദരിദ്രവും സമ്പന്നവുമായ രണ്ടവസ്ഥകളുടെ,  കാല്പനികവും പ്രായോഗികവുമായ രണ്ട് ഭാവങ്ങളുടെയൊക്കെ പ്രതിനിധികളായാണ് നോവലിൽ ഫ്ലോറെന്റിനോയും ഉർബിനോയും അഭിമുഖം നിൽക്കുന്നത്. ഇവർ രണ്ടുപേരും ഫെർമിന എന്ന സൗന്ദര്യത്തെയും താൻ പോരിമയെയും ഒരുപോലെ സ്നേഹിക്കുന്നുമുണ്ട്. മറ്റൊന്ന് കന്യകാത്വത്തെപ്പറ്റി  നോവലിസ്റ്റ് സൂക്ഷിക്കുന്ന ഉയർന്ന ധാരണയാണ്. ഫെർമിനയെ ലഭിക്കുന്നതുവരെ താൻ കന്യകനായി തുടരുമെന്നാണ് ഫ്ലോറെന്റിനോയുടെ ആദ്യ തീരുമാനം. അതു ലംഘിക്കപ്പെടുന്നതിനു പിന്നിൽ ആകസ്മികതയും അയാളുടെ അമ്മയും (ഫെർണാന്റോ മോണ്ടി നെഗ്രോ) ഒരുപോലെ പങ്കാളികളാണ്. 622 സ്ത്രീകളുമായി ബന്ധപ്പെടുന്ന ഫ്ലോറെന്റിനോ സിനിമയിൽ ഒരു ലാറ്റിനമേരിക്കൻ ഡോൺ ജുവാനാണ്. അതേ സമയം അയാൾ സമ്മർദ്ദങ്ങൾക്കിടയിലും മാനസികമായ കന്യകാത്വംകാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണ്. (സിനിമയിൽ അയാൾ തന്റെ ഇണക്കൂട്ടത്തിൽ ഒളിമ്പിയ സുലേറ്റയോട് (അനാ ക്ലോഡിയ) പ്രത്യേക ചായ്‌വ് കാണിക്കുന്നുണ്ട്. അവളെ ഭർത്താവ് കൊന്നില്ലായിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു എന്ന മട്ടിൽ.) ഇതേ പ്രശ്നം ഫെർമിനയും അനുഭവിക്കുന്നുണ്ട്. ഒരു നിർണ്ണായക നിമിഷത്തിൽ അവൾ, കൗമാരക്കാരനും സ്വപ്നജീവിയും ദരിദ്രനുമായ ഫ്ലോറെന്റിനോയെ വേണ്ടെന്നു വച്ചെങ്കിലും ഉള്ളിൽ അയാളെ അവൾ കൊണ്ടു നടക്കുകയായിരുന്നു എന്ന് അവളെപോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് വെളിവാക്കുന്ന സന്ദർഭങ്ങൾ ഉണ്ട്.

അന്റോണിയോ പിന്റോയ്ക്കൊപ്പം, കൊളംബിയൻ പാട്ടുകാരി ഷാകിരയും ചേർന്നാണ് സിനിമയിലെ പ്രണയത്തിനും സമാഗമത്തിനും സംഗീതത്തിന്റെ പശ്ചാത്തലം നൽകിയിരിക്കുന്നത്.   മഗ്ദലേനാ നദിയിലൂടെയുള്ള കപ്പൽ യാത്രയും തിരക്കുപിടിച്ച കാർത്തേജിന തെരുവുകളും ടൈറ്റിലുകളിലെ വർണ്ണശബളമായ ആനിമേഷനും -പ്രണയത്തിന്റെ  മൂന്നാം ലോകത്തിലേക്കുള്ള ക്ഷണപത്രമാണ് പ്രത്യേകം തയാറാക്കിയ ആ ടൈറ്റിലുകൾ- ‘കോളറാക്കാലത്തെ പ്രണയത്തെ‘ 100 -ല്പരം വർഷങ്ങൾ മുൻപുള്ള കാല്പനികലോകത്തിലേക്ക് അനായാസം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.

1 comment:

  1. super bose.njan orupadu nalayi w8 cheytha cinema...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍