Sunday, May 13, 2018

Resident Evil (2002) റെസിഡന്‍റ് ഈവിള്‍ (2002)

എം-സോണ്‍ റിലീസ് - 731

Resident Evil (2002)
റെസിഡന്‍റ് ഈവിള്‍ (2002)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
പോള്‍ ആന്‍ഡേഴ്സണ്‍
പരിഭാഷസുഭാഷ് ഒട്ടുംപുറം
Frame rate23.976 FPS
Running time100 മിനിറ്റ്
#info23A6799802CBDD2ED294D8113B28B434BAE6D7A6
File Size598.12 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  അക്ഷയ് ബാബു

എന്റെ പേര് ആലീസ്. ഞാൻ അമ്പർല്ലാ കോർപ്പറേഷനു വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവിടെ ഒരു അപകടമുണ്ടായി. ഒരു വൈറസ് രക്ഷപ്പെട്ടു. ഒത്തിരി പേർ മരിച്ചു. പ്രശ്നമെന്തെന്നാൽ, മരിച്ചവർ ശരിക്കും മരിച്ചിട്ടില്ലായിരുന്നു.... ബോധം വന്നപ്പോൾ ആ വലിയ വീട്ടിലെ കുളിമുറിയിലായിരുന്നു ഞാൻ. സംഭവിച്ചതെന്തെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പരാജയപ്പെട്ടു.ആ വലിയ വീട് തീർത്തും എനിക്കപരിചിതമായിരുന്നു. എന്തൊക്കെയോ സൂചന തരും പോലെ ഒരു വിവാഹമോതിരം എന്റെ വിരലിൽ കിടപ്പുണ്ട്. വിജനമായ ആ വലിയ വീട്ടിൽ എന്നെ കൂടാതെ വേറെ ചിലരും ഉണ്ടായിരുന്നു.അമ്പർല്ലാ കോർപ്പറേഷന്റെ യൂണിഫോം ധരിച്ച ആയുധധാരികളായ ചിലർ.അവർ എന്നേയും കൂട്ടി ഭൂമിക്കടിയിലേക്ക് പോയി. സത്യത്തിൽ ആ കൊട്ടാരം ഒരു വാതിൽ മാത്രമായിരുന്നു. അതിനു താഴെ എന്തൊക്കെയോ ചിലത് നടക്കുന്നുണ്ടായിരുന്നു. വൃത്തികെട്ട ചിലത്. ആ കളിയിൽ എന്റെ പങ്ക് എന്താണ് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഞാൻ. പാതി മുറിഞ്ഞ ഓർമകളും അപരിചിതരായ ചില മനുഷ്യരും മാത്രമേ എനിക്ക് കൂട്ടുള്ളൂ... ഭൂമിയുടെ ഗർഭഗൃഹത്തിലേക്ക് ഞാനിറങ്ങാൻ തുടങ്ങുകയാണ്... ഉത്തരങ്ങൾ തേടി - എന്ന് ആലീസ്.

റെസിഡന്‍റ് ഈവിള്‍  എന്ന ജപ്പാനീസ് വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കി 2002 ൽ പോൾ ഡബ്ലിയൂ എസ് ആൻഡേഴ്സൺ ആണ് ഈ സിനിമ സംവിധാനം ചെയ്തിരുക്കുന്നത്. മികച്ച സാമ്പത്തിക വിജയം നേടിയ ഈ ചിത്രത്തിന് 5 ഭാഗങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ആലീസ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്റെ തന്നെ ഭാര്യയായ മില്ല ജോവോവിച്ച് ആയിരുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍