Wednesday, May 9, 2018

The Tunnel (2011) ദ ടണല്‍ (2011)

എം-സോണ്‍ റിലീസ് - 726

The Tunnel(2011)
ദ ടണല്‍ (2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
കാർലോ ലെഡസ്മ
പരിഭാഷശരത് മേനോൻ ,തൻസീർ സലിം ,ബിബിൻ സണ്ണി
Frame rate23.976 FPS
Running time90 മിനിറ്റ്
#infoE2946A5D5ECD8B678750DC0DA491F220798DEE16
File Size550.86 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  അക്ഷയ് ബാബു 

കാർലോ ലെഡസ്മ സംവിധാനം ചെയ്ത മികച്ച ഒരു ഹൊറർ ത്രില്ലറാണു , "ദ ടണൽ". സിഡ്നി നഗരത്തിലെ കുടി വെള്ള ക്ഷാമം പരിഹരിക്കാനായി ഭൂഗർഭ തുരങ്കങ്ങളിൽ ജലം പുനരുത്പാദിക്കാൻ സർക്കാർ തീരുമാനിക്കുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ കോടികൾ മുടക്കിയ ഈ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയും ജനങ്ങളോട്‌ വിശദീകരണം നൽകാൻ മടിക്കുകയും ചെയ്യുന്നു. ഈ രഹസ്യത്തിന്റെ ചുരുളഴിക്കാൻ ആ ടണലിനു ഉള്ളിലേക്ക്‌ പോകുകയാണു നടാഷ വാർണർ എന്ന പത്ര പ്രവർത്തകയും സംഘവും. തുടർന്ന് ആ ടണലിനുള്ളിൽ നടക്കുന്നത്‌ സംഭവ ബഹുലമായ രംഗങ്ങളാണു. ടണലിനു ഉള്ളിലേക്ക്‌ സംഘം കൊണ്ട്‌ പോകുന്ന രണ്ട്‌ ക്യാമറയിലും റെയിൽ വേ സ്റ്റേഷൻ പരിസരത്തെ CCTV ക്യാമറയിലുമാണു ഈ സിനിമ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്‌ എന്നത്‌ പ്രേക്ഷകനു പുതിയ ഒരു അനുഭവം സമ്മാനിക്കുന്നു. അമിതമായ ശബ്ദകോലാഹലങ്ങളോ രക്ത ചൊരിച്ചിലോ ഇല്ലാത്ത ഈ ഹൊറർ ത്രില്ലർ ഓരോ നിമഷവും കാഴ്ച്ചക്കാരനെ മുൾ മുനയിൽ നിർത്തുന്നുമുണ്ട്‌. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ചിത്രമാണു "ദ ടണൽ"

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍