Friday, June 15, 2018

The Conformist (1970) ദി കോൺഫോർമിസ്റ്റ് (1970)

എം-സോണ്‍ റിലീസ് - 758
ക്ലാസ്സിക് ജൂണ്‍ 2018 - 12

The Conformist (1970) 
ദി കോൺഫോർമിസ്റ്റ് (1970)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇറ്റാലിയൻ
സംവിധാനം
ബെർണാർഡോ ബെർട്ടോളൂച്ചി
പരിഭാഷ ഷിഹാസ് പരുത്തിവിള
Frame rate23.976 FPS
Running time107 മിനിറ്റ്
#info and File size4A3EEC5DF5E99FAD13E34E6604A992BDB2567B88 (1.47 GB)
8eac4c9faf991c5309442c8dd3599796c192f527 (700 MB)

IMDBWikiAwards
Arun Ashok എഴുതുന്നു ...

1930 കളിലെ ഫാസിസ്റ്റ് ഭരണത്തിലുള്ള ഇറ്റലി, ഫാസിസ്റ്റ് സീക്രട്ട് പോലീസ് ഓഫീസറായ മാര്‍സെലോ ക്ലെരിച്ചി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മിഷന് തയ്യാറെടുക്കുകയാണ് . ഈ പ്രാവശ്യം ഇല്ലാതാക്കേണ്ടത് ഒരുകാലത്ത് തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള പ്രഫസര്‍ ലൂക്കാ ക്വാദ്രിയെയാണ്. ഇവിടെ മാനുഷികവികാരങ്ങള്‍ക്ക് സ്ഥാനമില്ല. ഫാസിസത്തിന്റെ ശത്രുക്കള്‍ ഇല്ലാതായേ പറ്റൂ . ഡ്രൈവറായ മാംഗനേലയോടൊപ്പം മർച്ചേലോയുടെ യാത്ര ആരംഭിക്കുന്നു . സിനിമയും.... നിരവധി ഫ്ലാഷ്ബാക്കുകള്‍ ഈ യാത്രയില്‍ കടന്നു വരുന്നുണ്ട് . മയക്കുമരുന്നിടിമയായ അമ്മയോടും മാനസീകാസ്വാസ്ത്യമുള്ള അച്ഛനോടുമൊപ്പമുള്ള നിമിഷങ്ങള്‍, ചെറുപ്പകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലെെംഗികാതിക്രമത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, ഫാസിസ്റ്റ് സീക്രട്ട് പോലീസില്‍ ഏതു വിധേനയും കയറിക്കൂടാന്‍ നടത്തിയ കരുനീക്കങ്ങള്‍ , ഇഷ്ടമില്ലാതെ തിരഞ്ഞെടുത്ത ദാമ്പത്യം . ക്വോദ്രിയുടെ അനിവാര്യമായ മരണത്തിനു കാരണമായ സംഭവവികാസങ്ങളേക്കാള്‍ മർചേലോ എന്ന വ്യക്തിത്വമാണ്  പ്രേക്ഷകന മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് .... ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലെ ഏറ്റവും പ്രഗൽഭരായ അന്താരാഷ്ട്രസംവിധായകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സംവിധായകന്‍ ബെര്‍ണാഡോ ബര്‍ട്ടലൂച്ചിയുടെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ ചിത്രമാണ് " the conformist ". ഫാസിസ്റ്റ് ഭരണത്തിലുള്ള ഇറ്റലിയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഒരേ സമയം ഫാസിസത്തിന്റെ പൊളിറ്റിക്കല്‍ സൈഡും അതില്‍ വിശ്വസിക്കുന്ന പ്രധാനകഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്ക് ആഴത്തിലിറങ്ങിചെല്ലുന്ന ഒരു സൈക്കളോജിക്കല്‍ ഡ്രാമയുമാണ്. ലോക സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രസൃഷ്ടികളിലൊന്നാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ മർചേലോ ക്ലെരിച്ചി . സമൂഹം "നോര്‍മല്‍ "എന്ന് കരുതുന്ന ഒരു ജീവിതമാണ് മർചേലോയുടെ ലക്ഷ്യം . തന്റെ ആഗ്രഹങ്ങളോ പൊളിറ്റിക്കല്‍ വ്യൂവോ ഒന്നും തന്നെ അതിനൊരു വിഖാതമാവാന്‍ മർചേലോ അനുവദിക്കുന്നില്ല. സമ്പന്നയായ ഭാര്യയോടോപ്പമുള്ള അയാളുടെ ദാമ്പത്യം പോലും ഇത്തരത്തില്‍ ഒരു അഡ്ജസ്റ്റ്മെന്റാണ് . ഫ്ലാഷ്ബാക്കുകളിലൂടെ "മർചേലോയുടെ ഫാസിസ്റ്റ് ആവാനുള്ള കാരണങ്ങള്‍" പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവ പ്രേക്ഷകനെ "കൺവിന്‍സ് "ചെയ്യാന്‍ സാധ്യതയില്ല . അത് തന്നെയാണ് സംവിധായന്‍ ഉദ്ദേശിക്കുന്നതും . പൊളിറ്റിക്സ് ,തത്വചിന്ത, ഫ്രോയിഡിയന്‍ ആശയങ്ങള്‍ എന്നിവയുടെ ഇടപെടല്‍ ചിത്രത്തില്‍ ആദ്യാവസാനം കാണുവാന്‍ സാധിക്കുമെങ്കിലും ആത്യന്തികമായി സിനിമ ഫോക്കസ് ചെയ്യുന്നത് മർചേലോയുടെ മിഷനിലാണെന്ന് തെറ്റിധരിപ്പിക്കാനാണ് സംവിധായന്‍ ശ്രമിക്കുന്നത് .ഒരു ക്യാരക്ടർ സ്റ്റഡി ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിക്കുന്നു എന്നത് മാത്രമല്ല ഈ ചിത്രത്തിന്റെ പ്രത്യേകത . സിനിമ നടക്കുന്ന കാലഘട്ടത്തിനെ അവതരിപ്പിച്ചിരിക്കുന്നതിലെ പെര്‍ഫെക്ഷന്‍ , മനോഹരമായ സിനിമാറ്റോഗ്രഫി എന്നിവയെല്ലാം ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ് . സിനിമയിലൂടെ അനാവൃതമാവുന്ന "ഫ്രോയിഡിയന്‍ " ആശയങ്ങളില്‍ താല്പര്യമില്ലാത്ത സിനിമാപ്രേമികളെപ്പോലും ചിത്രത്തിന്റെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ പിടിച്ചിരുത്തും എന്നതില്‍ സംശയമില്ല .ക്ലാസിക് പോളിറ്റിക്കല്‍ ത്രില്ലര്‍ പ്രേമികള്‍ തീര്‍ച്ചയും കാണുവാന്‍ ശ്രമിക്കുക .......


സിനിമയിലെ സാർവദേശീയ ഗാനം പരിഭാഷ കടപ്പാട് : ശ്രീ. സച്ചിദാനന്ദൻ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍