Our Little Sister
                       
 അവർ ലിറ്റിൽ സിസ്റ്റർ (2015)
                    
                    എംസോൺ റിലീസ് – 1464
| ഭാഷ: | ജാപ്പനീസ് | 
| സംവിധാനം: | Hirokazu Koreeda | 
| പരിഭാഷ: | ഗായത്രി മാടമ്പി | 
| ജോണർ: | ഡ്രാമ, ഫാമിലി | 
Akimi Yoshida യുടെ Umimachi Diary – Seaside Town Diary എന്ന ജാപ്പനീസ് മാങ്കാ സീരിസിനെ ആസ്പദമാക്കി Hirokazu Koreeda സംവിധാനം നിർവഹിച്ച മനോഹര ചിത്രമാണ് 2015ൽ റിലീസ് ചെയ്ത ‘അവർ ലിറ്റിൽ സിസ്റ്റർ’. കാമകുറയിലെ വീട്ടിൽ കഴിയുന്ന മൂന്ന് പെൺകുട്ടികൾ, അവരെ ഉപേക്ഷിച്ചു പോയ അച്ഛൻ മരിച്ചെന്ന വാർത്ത അറിയുന്നു. അവർ മരണാനന്തര ചടങ്ങുകൾക്കായി അവിടെ പോവുകയും അങ്ങനെ അച്ഛന്റെ രണ്ടാം ഭാര്യയിൽ ഉണ്ടായ തങ്ങളുടെ സഹോദരിയെ കാണുകയും ചെയ്യുന്നു. അവളെ അവരുടെ വീട്ടിലേക്ക് കൊണ്ട് വന്നതിനു ശേഷമുള്ള അവരുടെ ജീവിതവും അവർക്കിടയിൽ ഉടലെടുക്കുന്ന ആത്മബന്ധവുമാണ് കഥാപശ്ചാത്തലം.
മനോഹരമായ കാഴ്ചകളാൽ പതുക്കെ പറഞ്ഞു പോകുന്ന ഒരു സുന്ദര ചിത്രമാണ് അവർ ലിറ്റിൽ സിസ്റ്റർ. ജപ്പാന്റെ ഗ്രാമപ്രദേശമൊക്കെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സിനിമയിൽ കുളിരേകുന്ന ഈ ദൃശ്യങ്ങൾ തന്നെയാണ് ആസ്വാദനത്തിന്റെ മാറ്റ് കൂട്ടുന്നത്. 39 മത് ജപ്പാന്‍ അക്കാഡമി അവാര്‍ഡ്‌സില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച പുതുമുഖ നടി, തുടങ്ങി 5 ഓളം വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നേടിയ ‘അവർ ലിറ്റിൽ സിസ്റ്റർ’, പ്രദര്‍ശിപ്പിക്കപ്പെട്ട എല്ലാ ഫിലിം ഫെസ്റ്റിവലുകളിലും നിരൂപക പ്രശംസ ഏറ്റു വാങ്ങിയിരുന്നു.
